പ്രതികരിക്കാതെ ഇരുന്നിട്ട് കാര്യമില്ല! മോശം കമന്റിട്ടയാളോട് സിതാര പ്രതികരിച്ചത് ഇങ്ങനെ

മലയാളികളുടെ പ്രിയപ്പെട്ട ഗായകരാണ് സിതാരയും വിധു പ്രതാപും ജ്യോത്സനയും റിമി ടോമിയും. വര്‍ഷങ്ങളായി മലയാളികളെ തങ്ങളുടെ പാട്ടുകൊണ്ട് മനസ് നിറയ്ക്കുകയാണ് നാല് പേരും. ഇപ്പോഴിതാ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളായി എത്തിയും കയ്യടി നേടുകയാണ് നാല് പേരും. വലുപ്പച്ചെറുപ്പമില്ലാതെ പെരുമാറുന്ന നാല് പേരുടേയും കോമഡി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നുമുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരങ്ങള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നാല് പേരും മനസ് തുറന്നത്. താരങ്ങളുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ വായിച്ച് ഫ പുല്ലേ എന്ന് പറയാന്‍ തോന്നിയവരുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്ന താരങ്ങള്‍. തോന്നിയിട്ടുണ്ടെന്നായിരുന്നു നാല് പേരുടേയും മറുപടി. പിന്നാലെയാണ് സിതാര തന്റെ അനുഭവം പങ്കുവെച്ചത്. പണ്ട് താന്‍ കമന്റുകള്‍ ഇരുന്നു വായിക്കുമായിരുന്നുവെന്നാണ് സിതാര പറയുന്നത്. ചിലര്‍ത്ത് ഇതൊരു പ്രത്യേക രസമാണ്. മോശം കമന്റ് ഇടുന്നതിലും കൂട്ടത്തോടെ ആക്രമിക്കുന്നതിലുമെല്ലാം ആനന്ദം കണ്ടെത്തുന്നവരുണ്ടെന്നായിരുന്നു സിതാര പറഞ്ഞത്. നമ്മളെക്കുറിച്ചുള്ള വാര്‍ത്ത കൊടുത്ത പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്‌സില്‍ വന്ന് ചീത്ത വിളിച്ചു പോകുന്ന പലരുടേയും പ്രൊഫൈല്‍ എടുത്തു നോക്കിയാലറിയാം അവര്‍ ഭാര്യയേയും മക്കളേയും ഒക്കെ കെട്ടിപ്പിടിച്ചിരിക്കുന്ന ഫോട്ടോ ഇട്ടിട്ടുണ്ടാകുമെന്നും സിതാര പറയുന്നു.

Sithara

ഒരിക്കല്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് ഒരാള്‍ കമന്റ് ചെയ്യുകയായിരുന്നു. താനതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയാളുടെ കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സിതാര പറയുന്നു. തന്റെ പേജിലും ഇട്ടുവെന്നും വെറുതെ പ്രതികരിക്കാതെ ഇരുന്നിട്ട് കാര്യമില്ലല്ലോയെന്നാണ് സിതാര പറയുന്നത്. പിന്നാലെ വിധു പ്രതാപും പ്രതികരണവുമായി എത്തി. വേറൊരു വിഭാഗമുണ്ട്. പ്രഭാതകൃത്യങ്ങള്‍ പോലെ ഒരു പൊതുപരിപാടി ഇന്നാരെയാണ് ചീത്തവിളിക്കേണ്ടതെന്ന് നോക്കിയിരിക്കുകയാണെന്നാണ് വിധു പറയുന്നത്. മിക്കവരുടേയും പ്രൊഫൈല്‍ വ്യാജമായിരിക്കുമെന്നും അത് ഇവരുടെ പൊതു സ്വഭാവം ആയിരിക്കുമെന്നും വിധു പറയുന്നു.

തീയേറ്ററില്‍ ഇരുട്ടിലിരുന്ന് കൂവില്ലേ, അതുപോലെ നട്ടെല്ലില്ലാതെ പേരും വ്യക്തിത്വവുമൊക്കെ ഒളിപ്പിച്ച് വച്ച് മോശം കമന്റുകളിടും. അവരെയാക്കെ ഫ പുല്ലേ എന്ന് വിളിക്കാന്‍ തോന്നിയിട്ടുണ്ടെന്നും വിധു പറയുന്നു. അതേസമയം രസകരമായ ഒരുപാട് അനുഭവങ്ങളും താരങ്ങള്‍ പങ്കുവെക്കുന്നുണ്ട്. പാട്ട് പാടുന്നതിനിടെ തനിക്ക് വെള്ളി വീണ അനുഭവമാണ് വിധു പ്രതാപ് പങ്കുവെക്കുന്നത്. എന്നെ കളിയാക്കാനുള്ള അവസരം ഞാന്‍ മററാര്‍ക്കും കൊടുക്കില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു വിധു തന്റെ അനുഭവം പങ്കുവച്ചത്.

അഫ്‌സലിക്കയും അന്‍വറിക്കയുമം രഞ്ജിനിയും എല്ലാമുള്ളൊരു ഷോയിലായിരുന്നു സംഭവം. കല്യാണരാമന്‍ സിനിമ ഇറങ്ങിയ സമയമായിരുന്നു അത്. ചിത്രത്തിലെ കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍ എന്ന പാട്ടാണ് പാടുന്നത്. പാടി തുടങ്ങിയപ്പോല്‍ കഥയിലെ രാജകുമാരിയും ഗോപ കുരാമനും എന്നായി എന്നാണ് വിധു പറയുന്നത്. പാടിക്കഴിഞ്ഞാണ് കയ്യില്‍ നിന്നു പോയത് മനസിലായത് എന്നാണ് വിധു പറയുന്നത്. കേട്ടിരിക്കുന്നവര്‍ ഇപ്പോള്‍ പൊട്ടിച്ചിരിക്കും എന്നോര്‍ത്ത് താന്‍ മുന്നോട്ട് നോക്കിയപ്പോല്‍ പാട്ടിന്റെ ഓളത്തില്‍ വാക്കു മാറിപ്പോയത് ആരും കേട്ടില്ലെന്നാണ് വിധു പറയുന്നത്. എന്നാല്‍ താന്‍ നോക്കുമ്പോള്‍ ഓര്‍ഗസ്ട്രക്കാര്‍ ചിരി കടിച്ചു പിടിച്ചിരിക്കുകയായിരുന്നു. തൊട്ടപ്പുറത്ത് നിന്നിരുന്ന രഞ്ജിനിയും അഫ്‌സലിക്കയും വാ പൊത്തി ചിരിക്കുകയായിരുന്നുവെന്നും വിധു പറയുന്നു. താരങ്ങളുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

Read more about: sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X