For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചാക്കോയായി ടൊവിനോ വന്നതെങ്ങനെ? ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

  |

  ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ കുറുപ്പ് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം പറയുന്ന സിനിമയില്‍ കുറുപ്പായി എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്. തീയേറ്ററുകളെ വീണ്ടും ഉണര്‍ത്തിയ കുറുപ്പ് ആദ്യ ദിവസം തന്നെ നേടിയത് ആറ് കോടിയലധികമാണ്. ദുല്‍ഖര്‍ സല്‍മാനെ സൂപ്പര്‍ താരമാക്കി മാറ്റിയിരിക്കുകയാണ് കുറുപ്പ് എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  കുറുമ്പ് നോട്ടവുമായി ശ്രുതി രജനികാന്ത്, ചിത്രം വൈറലാവുന്നു

  അതേസമയം ചിത്രത്തില്‍ ആരാകും ചാക്കോ എന്ന ആരാധകരുടെ ചോദ്യത്തിന് ചിത്രം റിലീസ് ആയതോടെ ഉത്തരം ലഭിച്ചിരിക്കുകയാണ്. യുവനടന്‍ ടൊവിനോ തോമസ് ആണ് ചാക്കോയുടെ വേഷം സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ ഘട്ടത്തിലൊന്നും ടൊവിനോ സിനിമയിലുള്ളതായി വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ടൊവിനോയുടെ സാന്നിധ്യം ചിത്രത്തെ കൂടുതല്‍ ജനപ്രീയമാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ടൊവിനോയെ ചാക്കോ ആക്കിയതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമ ഡാഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ദുല്‍ഖറിന്റെ വാക്കുകളിലേക്ക്.

  ''ടൊവിനോയാണ് ചാക്കോ. അദ്ദേഹം വളരെ മാന്യനാണ്. പ്രൊമോഷനിലൊക്കെയും, കുറുപ്പ് കുറുപ്പ് എന്ന സംസാരങ്ങള്‍ക്കിടയിലും ഞങ്ങള്‍ ഒരിക്കലും പോലും ടൊവിനോയെ ടാഗ് ചെയ്തിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതിയോ ഉണ്ടായിരുന്നില്ല. എല്ലാവരുടെ ആശങ്ക ഞങ്ങള്‍ ചാക്കോയുടെ കുടുംബത്തോട് നീതി പുലര്‍ത്തുന്നുണ്ടോ, സെന്‍സിറ്റീവായിട്ടാണോ അവതരിപ്പിക്കുക എന്നൊക്കെയായിരുന്നു. അതിനാല്‍ ടൊവിനോയെ പോലെ ഒരാള്‍ ചെയ്യുകയാണെങ്കില്‍ അതുണ്ടാകില്ല. അവന്‍ ഒരു ലീഡിംഗ് ഹീറോയാണ്. ടോപ്പ് ഓഫ് ഹിസ് ഗെയിം''. ദുല്‍ഖര്‍ പറയുന്നു.

  അവനെപ്പോലൊരാള്‍ ചാക്കോയാകുമ്പോള്‍ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ നമ്മള്‍ ചാക്കോയുടെ കുടുംബത്തോട് സെന്‍സിറ്റീവായിട്ടാണ് സിനിമ ചെയ്യുന്നതെന്ന് മനസിലാകും. അനുപമയും നന്നായി ചെയ്തിട്ടുണ്ട്. കാസ്റ്റിംഗ് ശരിയാവുകയാണെങ്കില്‍ ഈ പ്രശ്‌നങ്ങളൊക്കെ തീരും. കാരണം നമ്മള്‍ക്കത് കൊള്ളും. രണ്ട് ദിവസമേ അവന് അഭിനയിക്കാനുണ്ടായിരുന്നുവെങ്കിലും അത് സിനിമയ്ക്ക് ഒരുപാട് ആഴം നല്‍കുന്നുണ്ട്. അവന് സംഭവിക്കുന്നതിന്റെ കാരണം ഞാന്‍ ആണെന്ന് വരുമ്പോള്‍ ഇറ്റ് ഹിറ്റ്‌സ് ഹാര്‍ഡ്. എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ചിത്രത്തിലെ ദുല്‍ഖര്‍ ആലപിച്ച ഗാനമായിരുന്നു റോസമ്മ. ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ചും ദുല്‍ഖര്‍ മനസ് തുറക്കുന്നുണ്ട്.

  എനിക്ക് പാടാന്‍ ഒന്നാമത് താല്‍പര്യമില്ല. എന്റെ പാട്ട് കേള്‍ക്കാന്‍ ഇഷ്ടമില്ല. ശരിക്കും ഈ പാട്ട് ഞങ്ങള്‍ ആദ്യമായി കേള്‍ക്കുന്നത് സെക്കന്റ് ഷോയുടെ ചിത്രീകരണം നടക്കുമ്പോഴാണ്. വയനാട് വച്ചായിരുന്നു ഷൂട്ട്. ഒരു ദിവസം ഒരാള്‍ ഈ റോസമ്മ പാട്ട് പാടുകയായിരുന്നു. തന്‌റെ ഗിത്താറൊക്കെ വായിച്ചു കൊണ്ടായിരുന്നു പാടിയിരുന്നത്. ഇതൊരു പഴയ ആംഗ്ലോ ഇന്ത്യന്‍ ഗാനമാണെന്ന് തോന്നു. അദ്ദേഹം പാടിയത് കേട്ട് ഞങ്ങളുടെ ടീമിലുള്ള എല്ലാവര്‍ക്കും ഈ പാട്ട് ഇഷ്ടമായിരുന്നു. ആ പാട്ടിനൊരു പീരിയഡ് എലമന്റുണ്ട്. പിന്നീട് കുറുപ്പ് ആയപ്പോള്‍ സുശിനോട് ഈ പാട്ടൊന്ന് കേട്ട് നോക്കാന്‍ പറയുകയായിരുന്നു. പാടണമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ഇവന്മാരൊക്കെ കൂടി പാടിപ്പിച്ചതാണ്. ഞാന്‍ പറഞ്ഞതാണ് എന്നെക്കൊണ്ട് പാടി നശിപ്പിക്കരുതെന്ന്. എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

  'കുറച്ച് ദിവസം പുറകെ നടന്നു പിന്നെ ഒപ്പം നടന്നു', പ്രണയ കഥ വെളിപ്പെടുത്തി ആനന്ദ് നാരായൺ

  Recommended Video

  Kurup Box Office Day 1 Collections: The Dulquer Salmaan Starrer Sets Multiple Records

  അതേസമയം സിനിമ കാണാന്‍ യഥാര്‍ത്ഥ കുറുപ്പ് വരുമോ എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ദുല്‍ഖര്‍ മറുപടി പറയുന്നുണ്ട്. എല്ലാവരും ആലോചിക്കാറുണ്ട്. കാഴ്ചക്കാരും ഞങ്ങളുടെ ടീമും എപ്പോഴും ആലോചിക്കാറുണ്ട്. കാരണം ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ എഴുപത്തിയഞ്ച് വയസൊക്കയെ ഉണ്ടാകൂ. അത് അതിനും മാത്രം വലിയ പ്രായമൊന്നുമല്ല. ജീവിച്ചിരുപ്പുണ്ടായിരിക്കാം. ആ പ്രായത്തിലുള്ള ആരെങ്കിലും തീയേറ്ററിലുണ്ടെങ്കില്‍ ആരായാലും ഒന്ന് നോക്കി പോകും. എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

  Read more about: dulquer salmaan tovino thomas
  English summary
  How Tovino Thomas Became Chacko In Kurup Says Dulquer Salmaan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X