For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാടാ പാട്ട് നിര്‍ത്തിയതെന്ന് ചോദിച്ച് തിരിഞ്ഞ് നോക്കിയതും കണ്ടു, വാതിലില്‍ ചാരി നില്‍ക്കുന്ന ലാലേട്ടനെ!

  |

  പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികമാരായി എത്തുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകൡലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു വരുന്നത്. പ്രണയവും കോളേജ് കാലഘട്ടവും സൗഹൃദവുമെല്ലാം ചിത്രം മനോഹരമായി അവതരിപ്പിക്കുന്നുണ്ടെന്നാണ് കണ്ടിറങ്ങിയവര്‍ പറയുന്നത്.

  കണ്ണു നിറഞ്ഞ് പോയി, ആ വാശിയാണ് നിർമ്മാതാവാക്കിയത്; ഉണ്ണി മുകുന്ദൻ പറയുന്നു

  ഒരുപാട് യുവതാരങ്ങളേയും പുതുമുഖങ്ങളേയും വിനീത് ചിത്രത്തില്‍ അണിനിരത്തിയിരുന്നു. ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ച അരുണിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ആന്റണി താടിക്കാരനെ അവതരിപ്പിച്ചത് അശ്വത്ത് ലാല്‍ ആയിരുന്നു. തീയേറ്ററില്‍ ചിരി പടര്‍ത്തിയ ഒരുപാട് രംഗങ്ങളാണ് ആന്റണി താടിക്കാരനിലൂടെ അശ്വത്ത് നല്‍കിയത്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിന്റെ വീട്ടില്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് അശ്വത്ത്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  പ്രണവിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു അശ്വത്തും മറ്റും അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയത്. വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവര്‍ ഒപ്പമുണ്ടായിരുന്നു. ഇതിനിടെയായിരുന്നു രസകരമായ സംഭവമുണ്ടാകുന്നത്. 'ഞങ്ങളെല്ലാവരും അപ്പുവിന്റെ വീട്ടില്‍ അവന്‍ ക്ഷണിച്ചിട്ട് പോയിരുന്നു. വിനീതേട്ടനൊക്കെ കൂടെയുണ്ടായിരുന്നു. അവിടെ വെച്ച് ലാലേട്ടനെ കണ്ട മൊമെന്റ് ഭയങ്കര രസമായിരുന്നു. അപ്പുവിന്റെ വീടിന്റെ ഹാളില്‍ പാട്ട് വച്ച് ഡാന്‍സ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ മോഹന്‍ലാലിന്റെ വീട്ടിലാണെന്ന്. പക്ഷെ എല്ലാരും ഡാന്‍സ് കളിക്കുവാ. ആരും മറ്റൊന്നും ശ്രദ്ധിക്കുന്നില്ല. അപ്പോള്‍ ഒരാള്‍ ഡോറിന്റെ അടുത്ത് വന്ന് എല്ലാവരുടേയും ഡാന്‍സ് ഒക്കെ കണ്ട് ചാരി നിക്കുവാ'' അശ്വത്ത് പറയുന്നു.

  സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയായിരുന്നു ആ വന്ന് നിന്നത്. എന്നാല്‍ താനിതൊന്നും അറിഞ്ഞിരുന്നില്ലെന്നും താരം പറയുന്നു. പതുക്കെയാണ് പലരും കണ്ടത്. ഞാനൊന്നും അറിയുന്നു പോലുമില്ല. അവസാനം പാട്ട് നിര്‍ത്തി. അപ്പോള്‍ 'ആരാടാ പാട്ട് നിര്‍ത്തിയത്' എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് നോക്കി. അപ്പോള്‍ ലാലേട്ടന്‍ മുന്നില്‍ നില്‍ക്കുകയാണ്,'' ചിരിച്ചു കൊണ്ട് സൂപ്പര്‍ താരത്തെ കണ്ടതിനെക്കുറിച്ച് അശ്വത്ത് പറയുന്നു. നേരത്തെ പ്രണവിനെ ആദ്യമായി കണ്ടതിനെക്കുറിച്ചുള്ള അശ്വത്തിന്റെ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.

  ഷൂട്ടിന്റെ ആദ്യ ദിവസം എന്നെ പ്രണവിന്റെ അടുത്ത് ഇരുത്തി. സംസാരിച്ച് തുടങ്ങാമെന്ന് ഞാന്‍ വിചാരിച്ചു. 'ഞാന്‍ ആദ്യമായിട്ടാ സിനിമ, എനിക്ക് ഇതിന്റെ പരിപാടികള്‍ ഒന്നും അറിയില്ല. നമ്മള്‍ തമ്മില്‍ ഒരുപാട് സീന്‍സ് ഉണ്ട്. ഞാന്‍ ചെയ്യുന്നതില്‍ എന്തെങ്കിലും അണ്‍കംഫര്‍ട്ടബിള്‍ ആയി ഫീല്‍ ചെയ്യുന്നുണ്ടെങ്കില്‍ അപ്പു അതെന്നോട് തുറന്നു പറയണം. ഞാന്‍ അത് മാറ്റിക്കോളം' എന്ന് അപ്പുവിനോട് പറയുകയായിരുന്നുവെന്നും അശ്വത്ത് ഓര്‍ക്കുന്നു. ഇത് പറഞ്ഞു കഴിയുമ്പോള്‍ 'അത് കുഴപ്പമില്ലെടാ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ പറയാം' എന്നൊരു മറുപടിയാണ് താന്‍ പ്രതീക്ഷിച്ചിരുന്നതെന്നാണ് അശ്വത്ത് പറയുന്നത് എന്നാല്‍ 'ആ' എന്ന് പറഞ്ഞിട്ട് അപ്പു നേരെയിരുന്നു,' എന്നാണ് അശ്വത്ത് പറയുന്നത്. ഇതോടെ താനും തിരിഞ്ഞിരുന്നുവെന്നും ആ സമയം ഈശ്വരാ എന്തിനിത് പറഞ്ഞു. ഒന്നും പറയണ്ടായിരുന്നു. വിനീതേട്ടന്‍ പറയുന്നത് ചെയ്തിട്ട് അങ്ങ് പോയാല്‍ മതിയാരുന്നു എന്നൊക്കെ താന്‍ വിചാരിച്ചുവെന്നാണ് അശ്വത്ത് ഓര്‍ക്കുന്നത്.

  അമ്പമ്പോ മരക്കാരിന് ഓസ്കാറിലേക്ക് ..ഞെട്ടലിൽ മലയാളികൾ ! | FilmiBeat Malayalam

  എന്നാല്‍ അപ്പോള്‍ അപ്പു തന്നെ തോണ്ടിയിട്ട് പറഞ്ഞു 'എനിക്കും ഈ പരിപാടി വലുതായിട്ട് അറിയത്തില്ല. ഞാന്‍ ചെയ്യുന്നതില്‍ നിനക്കെന്തെങ്കിലും അണ്‍കംഫര്‍ട്ട് ആയിട്ട് ഫീല്‍ ചെയ്യുകയാണെങ്കില്‍ എന്നോട് പറയണം. എന്ന് പറയുകയായയിരുന്നുവെന്നും അശ്വത്ത് ഓര്‍ക്കുന്നു. പ്രണവ് അവതരിപ്പിക്കുന്ന അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്റെ 17 മുതല്‍ 30 വയസ് വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. തുടക്കം മുതല്‍ തന്നെ പ്രണവിനൊപ്പം അശ്വത്തുണ്ട്. ഇരുവരുടേയും കെമിസ്ട്രിയ്ക്ക് തീയേറ്ററില്‍ നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത്.

  Read more about: mohanlal pranav mohanlal
  English summary
  Hridayam Fame Aswath Lal Opens Up About Meeting Mohanlal At His Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X