For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സെൽവിയുടെ കൈ പിടിക്കാൻ ജോ, പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?'; ഹൃദയത്തിലെ താരങ്ങൾ ജീവിതത്തിൽ ഒന്നാകുന്നു!

  |

  ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രണവ് മോഹൻലാൽ ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ജനുവരി 21നാണ് തിയേറ്ററുകളിൽ എത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ ഹൃദയത്തെ സ്വീകരിച്ചത്.

  വിനീതിന്റെ സംവിധാനത്തേയും പ്രണവിന്റെ അഭിനയത്തേയും അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തി. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയായിരുന്നു ഹൃദയം. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

  Also Read: 'അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹമാണ് എന്റെ കല്യാണം, അമ്മയുടെ സ്വപ്നമാണത്'; വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ!

  ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റായും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. ഈ ​ഗാനങ്ങൾ എല്ലാം തന്നെ മലയാളികളുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. ജേക്കബിന്‍റെ സ്വര്‍​ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്.

  പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്.

  Also Read: ഭർത്താവില്ല, ചെലവിന് പണമില്ല, മക്കളെ വളർത്തണം; വിവാഹമോചനത്തിന് ശേഷം ആശ ഭോസ്‌ലേ അനുഭവിച്ചത്!

  പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസായ ഐഎംഡിബിയുടെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റിലും ഹൃദയം ഇടംനേടിയിരുന്നു.

  ജനുവരി 1നും ജൂണ്‍ 30നും ഇടയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഏഴോ അതോ അതിലധികമോ യൂസര്‍ റേറ്റിംഗ് ലഭിച്ച ചിത്രങ്ങളാണ് ലിസ്റ്റില്‍.

  റിലീസിന് ശേഷമുള്ള ആദ്യത്തെ ഒരു മാസ കാലയളവില്‍ ഐഎംഡിബിയില്‍ ഏറ്റവുമധികം പേജ് വ്യൂസ് ലഭിച്ച ചിത്രങ്ങള്‍ കൂടിയാണിത്. ഹൃദയത്തിൽ പ്രധാന താരങ്ങൾക്കൊപ്പം അണിനിരന്ന പുതുമുഖ താരങ്ങളെല്ലാം ഹൃദ്യമായ പ്രകടനം കാഴ്ചവെച്ചിരുന്നു.

  Also Read: 'ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയ നാളുകൾ'; അനുഭവം പറഞ്ഞ് നടി ഫറ ഷിബ്‌ല

  ഹൃദയത്തിന് ശേഷം കരിയറിൽ തന്നെ ബ്രേക്ക് ലഭിച്ച ചില പുതുമുഖ താരങ്ങളുമുണ്ട്. ഹൃദയം സിനിമ പുറത്തിറങ്ങിയ ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമായി സെൽവി എന്ന തമിഴ് പെൺകുട്ടിയുടെ റോൾ. അരുണിന്റെ അടുത്ത സു​ഹൃത്തായ സെൽവയുടെ കാമുകി സെൽവി സിനിമ കണ്ടിറങ്ങുന്നവർക്കെല്ലാം വേദന നൽകുന്ന കഥാപാത്രമാണ്.

  സെല്‍വി എന്ന തമിഴ് പെണ്‍കൊടിയായി അഭിനയിച്ചത് സൈക്കോളജിസ്റ്റ് കൂടിയായ അഞ്ജലിയാണ്. ഇപ്പോഴിതാ അഞ്ജലി വിവാഹിതയാകാൻ പോകുന്നുവെന്ന വാർ‌ത്തകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഹൃദയം സിനിമയിൽ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യനെയാണ് അഞ്ജലി വിവാഹം ചെയ്യാൻ പോകുന്നത്.

  ഇരുവരുടേയും എൻ​ഗേജ്മെന്റ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായൊരു ചടങ്ങായിരുന്നു വിവാഹ നിശ്ചയം. 'ഞങ്ങള്‍ പ്രണയത്തിലായതോ..... പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?' എന്നാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അഞ്ജലി കുറിച്ചത്.

  നടനെന്നതിലുപരി സംവിധായകനായും തിളങ്ങിയിട്ടുള്ള വ്യക്തിയാണ് ആദിത്യൻ ചന്ദ്രശേഖർ. ഏറെ ജനശ്രദ്ധ നേടിയ ആവറേജ് അമ്പിളി എന്ന വെബ് സീരിസ് ആദിത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്തതാണ്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നതും ആദിത്യനാണ്.

  മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന കോമഡി ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും സൈജു കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

  അഞ്ജലിക്കും ആദിത്യനും ആശംസകൾ നേർന്ന് ഹൃദയത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം, അന്നു ആന്റണി തുടങ്ങിയവരും രം​ഗത്തെത്തി. ഹൃദയത്തിന് ശേഷം മോഡലിങും അഭിനയവുമായി അഞ്ജലി സജീവമാണ്.

  അടുത്തിടെ ഹൃ​ദജയത്തിൽ സെൽവയായി അഭിനയിച്ച കലേഷിനൊപ്പമുള്ള അഞ്ജലിയുടെ ഫോട്ടോഷൂ‌ട്ട് ചിത്രങ്ങൾ വൈറലായിരുന്നു.

  Read more about: hridayam
  English summary
  Hridayam movie fame Anjali and Adithyan Chandrashekar Are Engaged, photos goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X