എന്റെ ശരീരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, എനിക്കുള്ളതെല്ലാം എന്റേതാണ്; കളിയാക്കലുകളോട് ഹണി റോസ്‌

മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി റോസ് സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലം വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗിനും ഹണി റോസ് ഇരയായി മാറാറുണ്ട്.

ഇപ്പോഴിതാ ബോഡി ഷെയ്മിംഗിനെക്കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്. തന്റെ ശരീരത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നാണ് ഹണി റോസ് പറയുന്നത്. മാതൃഭൂമിയുടെ ക സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ഹണി റോസ്.

Honey Rose

ഒരാളുടെ ശരീരത്തെ കുറിച്ച് മോശമായി സംസാരിക്കുക, ബോഡി ഷെയിമിങ് ചെയ്യുക എന്ന് പറഞ്ഞാല്‍ ഏറ്റവും മോശമായ കാര്യമാണെന്നാണ് ഹണി റോസ് പറയുന്നത്. എന്നാല്‍ അത് തന്റെ കാര്യം മാത്രമല്ല എന്നും താരം ചൂണ്ടിക്കാണിക്കുന്നുണട്. വളരെ സ്വാഭാവികമായ ഒരു കാര്യമായിട്ടാണ് പലരും ബോഡിഷെയിമിങിനെ കാണുന്നത്. നിറത്തിന്റെ പേരിലും ശരീര അവയവങ്ങളുടെ പേരിലും മുഖത്തിന്റെ ഷെയിപ്പിന്റെ പേരിലും എന്നിങ്ങനെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ബോഡി ഷെയിമിങ് നടന്നുകൊണ്ടിരിയ്ക്കുകയാണെന്ന് ഹണി റോസ് ചൂണ്ടിക്കാണിക്കുന്നു.

ആരെക്കുറിച്ചും ആര്‍ക്കും പറയാം എന്ന രീതിയാണെന്നും അതിനെ നോര്‍മലൈസ് ചെയ്തിരിക്കുകയാണെന്നും ഹണി റോസ് പറയുന്നു. അതേസമയം എന്റെ ശരീരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നാണ് ഹണി റോസ് വ്യക്തമാക്കുന്നത്. എനിക്കുള്ളതെല്ലാം അതെന്റത് തന്നെയാണ്. മറ്റൊരാള്‍ അതിനെ കുറിച്ച് കമന്റ് ചെയ്യുന്നതില്‍ ഞാന്‍ ഒരുപാട് വിഷമിക്കേണ്ട കാര്യമില്ല എന്നും താരം പറയുന്നു.

പിന്നാലെ ഇമേജുകളെക്കുറിച്ചും ഹണി റോസ് സംസാരിക്കുന്നുണ്ട്. ഒരു സിനിമ ഹിറ്റായാല്‍ മാറുന്ന ഒന്നാണ് ഇമേജ് എന്നാണ് ഹണി റോസ് പറയുന്നത്.
ഈ ഒരു പബ്ലിക് ഇമേജ് വച്ചിട്ടാണ് എനിക്ക് സിനിമ വരാത്തത് എന്ന് പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്നും താരം വ്യക്തമാക്കി. പത്ത്- പതിനെട്ട് വര്‍ഷങ്ങളായി ഈ ഒരു ഇന്റസ്ട്രിയില്‍ വന്നിട്ട്. വലിയൊരു പോരാട്ടം നടത്തിയിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത് തന്നെ. ഇന്റസ്ട്രിയില്‍ നിലനില്‍ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും ഹണി റോസ് പറയുന്നു.

Honey Rose

അതേസമയം നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്ന സമയത്ത് വരണമെന്നില്ല. അങ്ങനെ വരുമ്പോള്‍ വരുന്ന സിനിമകളില്‍ നിന്നും തിരഞ്ഞെടുക്കേണ്ടി വരുമെന്ന് ഹണി റോസ് പറയുന്നു. മുമ്പില്‍ വേറൊരു സിനിമയില്ലാത്ത അവസ്ഥയാണെങ്കിലും അങ്ങനെയുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. സിനിമ സംഭവിക്കണം എന്നുള്ളതു കൊണ്ടാണ് അതെന്നും ഹണി റോസ് പറയുന്നു. പക്ഷെ അതൊന്നും വിജയിക്കണമെന്നില്ല. പക്ഷെ ഒരു സിനിമ വിജയച്ചാല്‍ മാറാവുന്ന ഇമേജ് മാത്രമേ തനിക്ക് ഇപ്പോഴുള്ളൂവെന്നും ഹണി റോസ് പറയുന്നുണ്ട്.

താന്‍ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്നും ഹണി റോസ് പറയുന്നുണ്ട്. ചെയ്ത എല്ലാ സിനിമകളിലേയും കഥാപാത്രങ്ങളും ഇഷ്ടമാണ്. എങ്കിലും താന്‍ തിരഞ്ഞെടുക്കുക ട്രിവാന്‍ഡ്രം ലോഡ്ജ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മോണ്‍സ്റ്റര്‍ എന്നീ സിനിമകളായിരിക്കും എന്നും ഹണി പറയുന്നുണ്ട്. റെയ്ച്ചല്‍ ആണ് ഹണി റോസിന്റെ പുതിയ സിനിമ. താന്‍ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് അതെന്നും തന്റെ ഇമേജ് തകര്‍ക്കാന്‍ റെയ്ച്ചലിന് സാധിക്കട്ടെ എന്നാണ് കരുതുന്നതെന്നും ഹണി റോസ് പറഞ്ഞു.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X