twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല, ആക്രമിക്കപ്പെട്ട നടി മകളെ പോലെ; തുറന്ന് പറഞ്ഞ് ഇന്ദ്രന്‍സ്‌

    |

    മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. കോമഡിയിലൂടെ കരിയര്‍ തുടങ്ങിയ ഇന്ദ്രന്‍സ് ഇന്ന് മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ്. സംസ്ഥാന പുരസ്‌കാരം മുതല്‍ രാജ്യാന്തര തലത്തില്‍ പോലും മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തിയിട്ടുണ്ട്. നേട്ടങ്ങള്‍ ഒരുപാടുണ്ടെങ്കിലും തന്റെ ലാളിത്യവും ചിരിയും കൈവിടാതെ സൂക്ഷിക്കുകയും ചെയ്യുന്ന നടന്‍ ആണ് ഇന്ദ്രന്‍സ്.

    Also Read: പെണ്‍വേഷത്തില്‍ ചേച്ചിമാര്‍ക്കിടയില്‍; കുറച്ച് കഴിഞ്ഞതും അവര്‍ വിമണ്‍സ് ഓണ്‍ലി ചര്‍ച്ച തുടങ്ങി!Also Read: പെണ്‍വേഷത്തില്‍ ചേച്ചിമാര്‍ക്കിടയില്‍; കുറച്ച് കഴിഞ്ഞതും അവര്‍ വിമണ്‍സ് ഓണ്‍ലി ചര്‍ച്ച തുടങ്ങി!

    ഇപ്പോഴിതാ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയെക്കുറിച്ചും നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഇന്ദ്രന്‍സ്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് മനസ് തുറന്നിരിക്കുന്നത്. സ്ത്രീസമത്വത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ പുതിയൊരു വിവാദത്തിനുള്ള തുടക്കമായിരിക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

    വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ പ്രധാന്യത്തെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന ചോദ്യത്തിനാണ് ഇന്ദ്രന്‍സ് മറുപടി നല്‍കുന്നത്. സ്ത്രീസമത്വത്തിനായി വാദിക്കുന്നത് തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ''സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഉയര്‍ന്നവരും പുരോഗതി കൈവരിച്ചിട്ടുള്ളവരുമാണ്. അത് മനസിലാക്കത്തവരാണ് സമത്വത്തിന് വേണ്ടി വാദിക്കുന്നത്'' എന്നായിരുന്നു അദ്ദേഹം പറയുന്നത്.

    Also Read: ഞങ്ങളുടെ കുടുംബം സ്വര്‍ഗമായിരുന്നു, തെറ്റിയത് എവിടെയെന്ന് അറിയില്ല; പ്രിയദര്‍ശന്റെ വാക്കുകള്‍ വൈറല്‍Also Read: ഞങ്ങളുടെ കുടുംബം സ്വര്‍ഗമായിരുന്നു, തെറ്റിയത് എവിടെയെന്ന് അറിയില്ല; പ്രിയദര്‍ശന്റെ വാക്കുകള്‍ വൈറല്‍

    കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുമായിരുന്നു


    പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ ഡബ്യുസിസിയുടെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡബ്യുസിസി ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകള്‍ പിന്തുണച്ചേനെ എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ''ഡബ്യുസിസിയില്ലായിരുന്നുവെങ്കിലും നിയമം അതിന്റേതായ നടപടി ക്രമങ്ങളിലൂടെ പോവുമായിരുന്നു. എനിക്ക് തോന്നുന്നത് ഇതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുമായിരുന്നു എന്നാണ്'' എന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം.

    തുടര്‍ന്ന് സിനിമയില്‍ സ്ത്രീകള്‍ ചൂഷണം നേരിടുന്ന സാഹചര്യത്തില്‍ സംഘടനയുടെ പിന്തുണ നല്ലതല്ലേ എന്നാണ് താരത്തോട് ചോദിക്കുന്നത്. ഇതിന് ഇന്ദ്രന്‍സ് നല്‍കിയ മറുപടി സിനിമ സമൂഹത്തിന്റെ ഭാഗമാണെന്നായിരുന്നു. ''സിനിമ സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തില്‍ നടക്കുന്നതൊക്കെ ഇവിടേയും നടക്കും. എല്ലാവരും സ്വയം സുരക്ഷ ഉറപ്പാക്കണം. സംഘടനയ്ക്ക് സഹായിക്കാന്‍ സാധിക്കുന്നതിന് ഒരു പരിധിയുണ്ട്'' എന്നായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞത്.

    ദിലീപ്


    പിന്നാലെയാണ് ഇന്ദ്രന്‍സിനോട് നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചുള്ള അഭിപ്രായം ആരായുന്നത്. ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ''വ്യക്തിപരമായി ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോകും'' എന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും ഇന്ദ്രന്‍സ് സംസാരിക്കുന്നുണ്ട്.

    ''അവള്‍ വളരെ നല്ല പെണ്‍കുട്ടിയാണ്. എനിക്കവള്‍ മകളെ പോലെയാണ്. അവള്‍ക്ക് സംഭവിച്ചത് കേട്ട് എനിക്ക് സങ്കടം തോന്നി. പക്ഷെ സത്യം അറിയാതെ എങ്ങനെയാണ് ഒരാള്‍ക്ക് മറ്റൊരാളെ വിധിക്കാന്‍ സാധിക്കുക?'' എന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് ദിലീപിനോട് സംസാരിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. അവസാനമായി ദിലീപുമായി സംസാരിച്ചത് ഹോം എന്ന ചിത്രം കണ്ട ശേഷം ദിലീപ് തന്നെ വിളിച്ചപ്പോഴാണെന്നും താരം പറയുന്നുണ്ട്.

    അവിശ്വാസത്തിന്റെ ഒരു അന്തരീക്ഷം

    നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാലോകത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്. അതിന് ശേഷം ആളുകള്‍ കൂടുതല്‍ ജാഗ്രതയോടെയാണ് പെരുമാറുന്നത്. എല്ലാവരും അവരവരിലേക്ക് തന്നെ ഒതുങ്ങിയെന്നും എപ്പോഴും അവിശ്വാസത്തിന്റെ ഒരു അന്തരീക്ഷം ചുറ്റുമുണ്ടെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്. ഹിഗ്വിറ്റ, 2018, ജലധാര പമ്പ് സെറ്റ് സിന്‍സ് 1962 തുടങ്ങിയ സിനിമകളാണ് ഇന്ദ്രന്‍സിന്റേതായി അണിയറയിലുള്ളത്. ആനന്ദം പരമാനന്ദം ആണ് ഏറ്റവും പുതിയ സിനിമ.

    മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് പുറമെ രാജ്യാന്തര പുരസ്കാരവും ഇന്ദ്രന്‍സിനെ തേടിയെത്തിയിട്ടുണ്ട്. അടുത്തിടെയിറങ്ങിയ ഹോമിലെ പ്രകടനത്തിന് പുരസ്കാരം ലഭിക്കാതെ പോയത് വിവാദമായി മാറിയിരുന്നു.

    Read more about: indrans
    English summary
    I Don't Think Dileep Would Have Done It Says Indrans Calls The Actress Daughter Like
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X