ആന്‍ഡ്രിയയെ പ്രണയിച്ചത് ആത്മാര്‍ത്ഥമായി, വര്‍ക്കൗട്ട് ആകാത്തതില്‍ സങ്കടമുണ്ടെന്ന് ഫഹദ്; ആ പ്രണയത്തില്‍ നടന്നത്
മലയാള സിനിമയുടെ അഭിമാന താരമാണ് ഫഹദ് ഫാസില്‍. തകര്‍ച്ചയോടെയായിരുന്നു ഫഹദിന്റെ കരിയറിന്റെ തുടക്കം. ആദ്യ സിനിമ എട്ടു നിലയില്‍ പൊട്ടിയതോടെ നാടു വിട്ട ഫഹദ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരികെ വരുന്നത്. രണ്ടാം വരവില്‍ അന്ന് തന്നെ കളിയാക്കവരെക്കൊണ്ട് കയ്യടിപ്പിക്കാന്‍ മാത്രമല്ല അവരെ തന്റെ ആരാധകരാക്കി മാറ്റാനും ഫഹദിന് സാധിച്ചു. തിരിച്ചുവരവില്‍ തന്റെ കരിയര്‍ തിരിച്ചു പിടിക്കുക മാത്രമല്ല ഫഹദ് ഫാസില്‍ ചെയ്തത്, മലയാള സിനിമയുടെ ഗതി തന്നെ ഫഹദ് മാറ്റി കുറിക്കുകയായിരുന്നു.
മലയാളത്തില്‍ മാത്രമല്ല, ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാം വലിയ ഹിറ്റുകള്‍ സമ്മാനിച്ച നടനാണ് ഫഹദ്. നായകനായി മാത്രമല്ല വില്ലനായും ഫഹദ് കയ്യടി നേടിയിട്ടുണ്ട്. പുഷ്പയിലേയും മാമന്നനിലേയും വില്ലന്‍ വേഷങ്ങളിലൂടെ തമിഴിലും തെലുങ്കിലും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ഫഹദ് ഫാസില്‍. അഭിമാനത്തോടെയും തെല്ല് അഹങ്കാരത്തോടെയുമാണ് ഫഹദ് ഫാസില്‍ എന്ന നടനെക്കുറിച്ച് മലയാളികള്‍ സംസാരിക്കാറുള്ളത്.

നസ്രിയ ആണ് ഫഹദിന്റെ ഭാര്യ. മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ. തമിഴിലും തെലുങ്കിലും ഹിറ്റുകള്‍ സമ്മാനിച്ച നായിക. നസ്രിയയുടേയും ഫഹദിന്റേയും വിവാഹവും പ്രണയവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇന്ന് നസ്രിയയും ഫഹദും. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.
അതേസമയം നസ്രിയ ഫഹദിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന് മുമ്പ് ഫഹദിന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട പേരാണ് ആന്‍ഡ്രിയയുടേത്. അന്നയും റസൂലും എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ ജോഡിയാണ് ഫഹദും ആന്‍ഡ്രിയയും. അതേസമയം ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും തനിക്ക് ആന്‍ഡ്രിയയോട് പ്രണയം തോന്നിയിരുന്നുവെന്നാണ് മുമ്പൊരു അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വെളിപ്പെടുത്തിയത്.
2013 ല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് തന്റെ പ്രണയം വെളിപ്പെടുത്തിയത്. ആന്‍ഡ്രിയ ബുദ്ധിമതിയാണെന്നും തന്റെ ഡ്രീം ഗേള്‍ ആണെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഷൂട്ടിന്റെ സമയത്ത് താന്‍ ആന്‍ഡ്രിയയോട് അധികം സംസാരിച്ചിരുന്നില്ല. പിന്നീട് ചെന്നൈയില്‍ വന്ന് സിനിമയുടെ എഡിറ്റഡ് സീനുകള്‍ കാണുന്നതിനിടെയാണ് തനിക്ക് ആന്‍ഡ്രിയയോട് എത്രത്തോളം പ്രണയമുണ്ടെന്ന് തിരിച്ചറിയുന്നതെന്നാണ് ഫഹദ് പറഞ്ഞത്.
ഫഹദിന്റെ വാക്കുകള്‍ വലിയ വാര്‍ത്തയായി മാറി. എന്നാല്‍ ആന്‍ഡ്രിയയില്‍ നിന്നുമുള്ള പ്രതികരണം മറ്റൊന്നായിരുന്നു. തനിക്ക് ഫഹദ് ഫാസിലിനോട് പ്രണയമില്ലെന്നായിരുന്നു ആന്‍ഡ്രിയ പറഞ്ഞത്. തനിക്ക് വിവാഹത്തെക്കുറിച്ച് പ്ലാനുകളില്ലെന്നും കരിയറില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും ആന്‍ഡ്രിയ പറഞ്ഞു. ആന്‍ഡ്രിയയുടെ പ്രതികരണം വലിയ വാര്‍ത്തയായി മാറുകയും ചെയ്തു.

ഇതേക്കുറിച്ച് ഫഹദ് പിന്നീട് മനസ് തുറക്കുകയുണ്ടായി. ആന്‍ഡ്രിയയുമായുള്ള പ്രണയകാലം തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സമയമങ്ങളിലൊന്നായിരുന്നുവെന്നാണ് ഫഹദ് പറഞ്ഞത്. ആന്‍ഡ്രിയയോട് തനിക്ക് തോന്നിയത് ആത്മാര്‍ത്ഥമായ പ്രണയമായിരുന്നു. എന്നാല്‍ തന്റെ ശ്രദ്ധക്കുറവോ സമീപനത്തിലെ പ്രശ്‌നമോ കാരണം അത് വര്‍ക്കൗട്ട് ആയില്ലെന്നും അതോടെ ബ്രേക്കപ്പായെന്നുമാണ് ഫഹദ് ഒരു മാസികയോട് പറഞ്ഞത്. നല്ല ഇഷ്ടം തോന്നിയ പെണ്‍കുട്ടിയായിരുന്നു ആന്‍ഡ്രിയ. അത് നടക്കാതെ പോയതില്‍ സങ്കടമുണ്ടെന്നും ഫഹദ് പറഞ്ഞിരുന്നു. അതേസമയം ആന്‍ഡ്രിയയുടെ തീരുമാനത്തെ താന്‍ മാനിക്കുന്നതായും ഫഹദ് പറഞ്ഞിരുന്നു.
എന്തായാലും അതില്‍ നിന്നെല്ലാം ഫഹദും ആന്‍ഡ്രിയയും ജീവിതത്തില്‍ ഒരുപാട് മുന്നോട്ട് വന്നു. പിന്നീടാണ് ഫഹദ് ഫാസില്‍ നസ്രിയയെ വിവാഹം കഴിക്കുന്നതെല്ലാം. ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് ഫഹദ് ഫാസില്‍. മാമന്നന്‍ ആണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രജനീകാന്തിനൊപ്പം അഭിനയിക്കുന്ന സിനിമയുടെ തിരക്കിലാണ് ഫഹദ് ഇപ്പോള്‍. ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications