ഒരു വര്‍ഷം 30 സിനിമകള്‍ ചെയ്‌തൊരു നടനെയാണ് ഞാനിപ്പോള്‍ ഡയറക്ട് ചെയ്യുന്നത്: പൃഥ്വിരാജ്

മലയാളത്തിലെ മുന്‍നിര നടനാണ് പൃഥ്വിരാജ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം കയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു പൃഥ്വിരാജ്. ആദ്യത്തെ സിനിമ തന്നെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആക്കിയ സംവിധായകനാണ് പൃഥ്വിരാജ്. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി തന്നെ രണ്ടാമത്തെ സിനിമയും സംവിധാനം ചെയ്യുന്നു.

ഇതിനിടയിലും പൃഥ്വിരാജ് അഭിനയിച്ച സിനിമകളും റിലീസിനെത്തുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കുരുതി, നാളുകള്‍ മുമ്പ് പുറത്തിറങ്ങിയ കോള്‍ഡ് കേസ്, ഇനി പുറത്തിറങ്ങാനുള്ള ജനഗണമന അടക്കമുള്ള സിനിമകള്‍. അങ്ങനെ തിരക്കുള്ളൊരു ഘട്ടത്തിലാണ് പൃഥ്വിരാജ്. എന്നാല്‍ ഇങ്ങനെ തുടരെ തുടരെ സിനിമകള്‍ ചെയ്യുന്നതിനെ ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്. ഇതിന് പൃഥ്വി നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

പൃഥ്വി നല്‍കിയ മറുപടി

ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തുടരെ തുടരെ സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച് മനസ് തുറന്നത്. പൃഥ്വിരാജിനെക്കുറിച്ചുള്ളൊരു വിമര്‍ശനത്തെക്കുറിച്ച് അവതാരകയായ അനുപമ ചോപ്ര പരാമര്‍ശിക്കുകയായിരുന്നു. പൃഥ്വിരാജ് നല്ല നടനാണ്. പക്ഷെ പൃഥ്വിരാജ് ഒരുപാട് സിനിമകള്‍ ചെയ്യുന്നു. ഓരോ മാസവും പൃഥ്വിരാജ് സിനിമ റിലീസിനുണ്ടാകും. ഒരുപാട് സിനിമകള്‍ ചെയ്യുന്നത് കൊണ്ട് എല്ലാം നല്ലതാകണമെന്നില്ല. എന്നായിരുന്നു വിമര്‍ശനം. ഇതിന് പൃഥ്വി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

മാറാന്‍ പോകുന്നില്ല

''അത് മാറാന്‍ പോകുന്നില്ല. ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നു. ഒരു സിനിമ കഴിയുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് ഇനി എന്ത് ചെയ്യാം എന്നതാണ്. മൂന്ന് മാസം ലോക്ക്ഡൗണ്‍ ആയപ്പോഴാണ് സ്വന്തമായി സിനിമ ചെയ്യാമെന്ന് തോന്നുന്നത്, ആ സിനിമയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ഞാന്‍ നന്നാകുമെന്ന് കരുതുന്ന സിനിമകള്‍ അങ്ങനെയല്ലാതെ വരുന്നുണ്ടെന്നത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ ഒരു സിനിമ ചെയ്ത് പിന്നെയൊരു മൂന്ന് മാസം വീട്ടിലിരിക്കാം എന്ന് കരുതാന്‍ എനിക്ക് പറ്റില്ല. അത് ഞാനല്ല''.

എന്റെ പ്രോസസ്

''എന്റെ പ്രോസസ് ഇങ്ങനെയാണ്. എനിക്കൊപ്പം വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അറിയാം. ഞാന്‍ ചെയ്യുന്ന സിനിമകള്‍ക്കെല്ലാം എന്റെ നൂറ് ശതമാനം നല്‍കാറുണ്ടെന്ന്. പക്ഷെ എല്ലാം എന്റെ നിയന്ത്രണത്തിലല്ല. നല്ല സിനിമയായി മാറുമെന്ന ധാരണയോടെ ഞാന്‍ ചെയ്ത് സിനിമകളില്‍ എല്ലാം നല്ലതായി വരണമെന്നില്ല. അതേസമയം മറ്റൊരു വസ്തുതയുമുണ്ട്. ഞാന്‍ പരാജയമാകുമെന്ന് കരുതിയ സിനിമകള്‍ കള്‍ട്ട് ക്ലാസിക് ആയി മാറിയിട്ടുമുണ്ട്. വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യുന്നതും ഇതും എല്ലാം ഓരോ പ്രോസസാണ്. അതിലൊന്ന് മോശമാണെന്ന് പറയാനാകില്ല''.

മുപ്പതിലധികം സിനിമകള്‍

പിന്നാലെ പൃഥ്വിരാജ് മോഹന്‍ലാലിനെക്കുരിച്ച് നടത്തിയ പരാമര്‍ശവും ശ്രദ്ധേയമായിരുന്നു. ഞാന്‍ ഇപ്പോള്‍ സംവിധാനം ചെയ്യുന്ന നടന്‍, എന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്, തന്റെ പ്രൈമില്‍ ഒരു വര്‍ഷം മുപ്പതിലധികം സിനിമകള്‍ ചെയ്തയാളാണ്. എന്നായിരുന്നു അദ്ദേഹം മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്. 1986 ല്‍ 34 സിനിമകള്‍ ചെയ്ത നടനാണ് മോഹന്‍ലാല്‍. ഇതില്‍ മിക്കതും ഇന്നും ഓര്‍ത്തിരിക്കുന്ന വിജയങ്ങളായിരുന്നു. എങ്കിലും ഒട്ടും വിശ്രമമില്ലാത്ത ആളാണോ എന്ന് അവതാരക ചോദിച്ചു. ഇതിന് പൃഥ്വി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

Recommended Video

ശ്രീജേഷിനോട് ലാലേട്ടന്‍ പറഞ്ഞത് കേള്‍ക്കാം | FilmiBeat Malayalam
ഞാന്‍ ഓക്കെ

''ഞാന്‍ ഒരു സിനിമ കഴിഞ്ഞാല്‍ പത്തോ പതിനഞ്ചോ ദിവസം ബ്രേക്ക് എടുക്കാറുണ്ട്. ഒരു സിനിമ ആറ് മാസം കൊണ്ട് സെറ്റപ്പ് ചെയ്യുന്നത് എനിക്ക് ചേരുന്ന രീതിയല്ല. ഞാനൊരു സിനിമ കഴിഞ്ഞ് കുറച്ച് ദിവസം എന്റെ കുടുംബത്തോടൊപ്പം അവധിയെടുക്കും. തിരിച്ചുവരുമ്പോഴേക്കും അടുത്ത സിനിമയുടെ പ്രോസസ് തുടങ്ങിയിട്ടുണ്ടാകും. ആ രീതിയില്‍ ഞാന്‍ ഓക്കെയാണ്. അങ്ങനെ ചെയ്യുന്നത് കാരണം ഞാന്‍ ഒരുപാട് സിനിമകള്‍ ചെയ്‌തൊരു നടനായി മാറും. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോള്‍ കുറേ വിജയങ്ങളും കുറേ പരാജയങ്ങളുമെല്ലാമുണ്ടാകും. ബച്ചന്‍ മുതല്‍ കമല്‍ മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും വരെ അതങ്ങനെയാണ്''.

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X