ഐ നോ ബഡി എങ്ങനെ? പൃഥ്വിരാജ് മിന്നിച്ചോ, പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങളിങ്ങനെ

പ്രേക്ഷകർ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം ഐ നോ ബഡി തിയറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലൂടെ വന്ന് കഴിഞ്ഞു. വളരെ സസ്പെൻസോടെ മുന്നോട്ട് പോകുന്ന സിനിമയാണ് ഐ നോ ബഡിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ലാഹില്ല, വെറെെറ്റി ത്രില്ലറാണ്, ഇന്റർവെൽ സീൻ കിടിലം എന്നിങ്ങനെ അഭിപ്രായങ്ങളുണ്ട്. പൃഥ്വിരാജ് മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചതെന്നും ജേക്സ് ബിജോയുടെ സം​ഗീതം മികച്ചതാണെന്നും അഭിപ്രായമുണ്ട്. ബാങ്ക് കൊള്ളയടിയെ ആസ്പദമാക്കിയാണ് ഐ നോ ബഡിയുടെ കഥാപശ്ചാത്തലം. തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണിതെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂ‌ടെ പറയുന്നു. നിസാം ബഷീറിന്റെ ഓരോ സിനിമയും ഒന്നിനൊന്ന് വ്യത്യസ്തമാണ്. റോഷാക്കിൽ നിന്നും തീർത്തും വ്യത്യസ്തമായ സിനിമയാണ് ഐ നോ ബഡി.

Also Read
നടുവേദനയല്ലേ! മക്കളുണ്ടാവില്ല! മഞ്ജു വാര്യര്‍ ഒന്നും വാങ്ങാതെ പോയി! അതുപോലെ വേണം! വീണ്ടും തുറന്നുപറച്ചില്‍
നടുവേദനയല്ലേ! മക്കളുണ്ടാവില്ല! മഞ്ജു വാര്യര്‍ ഒന്നും വാങ്ങാതെ പോയി! അതുപോലെ വേണം! വീണ്ടും തുറന്നുപറച്ചില്‍

ഏറെക്കാലത്തിന് ശേഷമാണ് പൃഥ്വിരാജ് ഇത്രയും വ്യത്യസ്തമായ സിനിമ ചെയ്യുന്നത്. പാർവതി തിരുവോത്തിന്റെയും ഹക്കിം ഷാജഹാന്റെയും പെർഫോമൻസുകൾ പ്രേക്ഷകർ എടുത്ത് പറയുന്നുണ്ട്. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ഐ നോ ബഡിയെന്ന് പൃഥ്വിരാജ് പ്രൊമോഷൻ പരിപാ‌ടികളിൽ ആവർത്തിച്ചിരുന്നു. അതേസമയം ഐ നോ ബഡി പതിയെ നീങ്ങുന്ന സിനിമയാണെന്നും ആവറേജ് അനുഭവമാണെന്നും ഒരു വിഭാ​ഗം പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

I Nobody Movie

Read more about: prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X