മോഹൻലാലിനെ വെച്ച് ആ സിനിമ ചെയ്യാൻ താത്പര്യമില്ലായിരുന്നു; തുറന്നു പറഞ്ഞ് സിബി മലയിൽ
മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു 2000 ൽ പുറത്തിറങ്ങിയ ദേവദൂതൽ. രഘുനാഥ് പാലേരി രചന നിർവഹിച്ച ചിത്രം സംവിധാനം ചെയ്തത് സിബി മലയിൽ ആയിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നു. മോഹൻലാൽ, മുരളി, ജനാർദ്ദനൻ, ജയപ്രദ, വിനീത് ഉൾപ്പെടെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മോഹൻലാൽ ചെയ്ത വിശാൽ കൃഷ്ണ മൂർത്തി എന്ന കഥപാത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിനെ കുറിച്ചൊരു വെളിപ്പെടുത്തലുമായി സംവിധായകൻ സിബി മലയിൽ. ദേവദൂതനിൽ മോഹൻലാൽ അഭിനയിക്കുന്നതിനോട് തനിക്ക് താത്പര്യമില്ലായിരുന്നു എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സിബി മലയിലിന്റെ വെളിപ്പെടുത്തൽ സിനിമ കോളങ്ങളിൽ ചർച്ചയാകുകയാണ്.
ദേവദൂതനിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് പകരം ഒരു ഏഴുവയസുള്ള കുട്ടിയായിരുന്നു. കുട്ടിയുടെ കഴ്ചപ്പാടിലൂടെയായിരുന്നു സിനിമ പ്ലാൻ ചെയ്തത്.കാസ്റ്റിംഗിന്റെ ഘട്ടത്തിലെത്തിയപ്പോഴാണ് യാദൃശ്ചികമായി മോഹൻലാൽ ഈ കഥ കേൾക്കുന്നത്. ഞാൻ ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു, എനിക്ക് അതിനോട് താത്പര്യമില്ലായിരുന്നു.
ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിൽ ലാലിനെ കൊണ്ടുവരിക ബുദ്ധിമുട്ടായിരുന്നു.നിർമ്മാതാവും മോഹൻലാലിനെ ഉപയോഗിച്ചു കൂടെ എന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. ഇതിനെ തുടർന്ന് ആ കഥ മാറ്റി എഴുതാൻ നിർബന്ധിതനാവുകയായിരുന്നു സിബി മലയിൽ പറഞ്ഞു.
ലോക്ക് ഡൗൺ കാലത്ത് ദേവദൂതൻ വലിയ ചർച്ച വിഷയമായിരുന്നു. ''കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. അല്ലെങ്കിൽ കാലം തെറ്റി പിറന്ന സൃഷ്ടി എന്നൊക്കൊയാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഒരു പിടി മികച്ച കലാകാരന്മാർ ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഹോളിവുഡ് സിനിമാ ശൈലിയിലുള്ള കഥാപശ്ചാത്തലവും വിദ്യാസാഗറിന്റെ സംഗീതവും സിബി മലയിലിന്റെ സംവിധാന മികവും മോഹൻലാൽ ജയപ്രദ തുടങ്ങിയ താരങ്ങളുടെ മികച്ച പ്രകടനവും ഒത്ത് ചേർന്നപ്പോൾ പുതിയൊരു അനുഭവമാകുകയായിരുന്നു.
എന്നാൽ , എന്തുകൊണ്ടോ സിനിമ അന്ന് ശ്രദ്ധിക്കപ്പെട്ടില്ല.

മലയാള സിനിമയുടെ മറ്റൊരു നഷ്ടം, കോഴിപ്പോര് സിനിമ സംവിധായകൻ ജിബിറ്റ് അന്തരിച്ചു
ദേവദൂതനെ കുറിച്ച് രചയിതാവ് രഘുനാഥ് പാലേരി പറഞ്ഞത് ഇങ്ങനെയാണ്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
വർഷങ്ങൾക്കു മുമ്പ് ഒരു കുഞ്ഞു സിനിമയായി സിബിക്കുവേണ്ടി എഴുതിയൊരു തിരക്കഥയാണ് ഇത്. ''കാഴ്ച്ച'' എന്നൊരു നോവലെറ്റും ആ കഥാതന്തുവിൽ നിന്നും രൂപം കൊണ്ടിട്ടുണ്ട്. തുടക്കത്തിൽ പുതുമുഖങ്ങളെ വെച്ച് ഒരുക്കാൻ ഉദ്ദേശിച്ച സിനിമ, പിന്നീട് മോഹൻലാലിന്റെ അസാധാരണ സാന്നിധ്യവുമായി വന്നു. ''ആർക്കോ എന്തോ ആരോടോ പറയാനുണ്ട്.'' അതായിരുന്നു ആ കഥയുടെ പ്രാണൻ. അത് പറയാൻ വന്ന ''ദേവദൂതനെ'' സിബി അതിമനോഹരമായ ഒരു സിനിമയാക്കി. അത് സിബിക്കും സിയാദിനുമൊപ്പം ഇരുന്ന് ആദ്യമായി കണ്ടതോടെ എന്നെ സംബന്ധിച്ചിടത്തോളം ദേവദൂതൻ വിജയിച്ചു..


Click it and Unblock the Notifications











