എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന മാലാഖ; കൊച്ചുണ്ടായിട്ടും മണിക്കൂറുകള്‍ സംസാരിച്ചു; പേളിയുടെ മറുപടി

നടിയും അവതാരകയുമായ പേളി മാണിക്കെതിരെ നടി മെറീന മൈക്കിള്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താന്‍ അതിഥിയായി എത്തുന്ന ഷോയില്‍ അവതാരകയാകാന്‍ പേളി വിസമ്മതിച്ചുവെന്നാണ് മെറീന ആരോപിച്ചത്. സംഭവം നടക്കുന്നത് 2017 ലാണ്. എന്നാല്‍ മെറീനയുടെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ട് പേളി രംഗത്തെത്തി. താന്‍ മെറീനയുടെ അഭിമുഖം ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല. താനും ചാനലും തമ്മില്‍ ആ സമയത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനാലാണ് പരിപാടി ചെയ്യില്ലെന്ന് പറഞ്ഞതെന്നാണ് പേളി പറഞ്ഞത്.

ഇതോടെ സോഷ്യല്‍ മീഡിയ രണ്ട് തട്ടിലായിരിക്കുകയാണ്. ഇരുവരേയും അനുകൂലിച്ചും എതിര്‍ത്തും ആളുകളെത്തുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ പേളിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് യൂട്യൂബര്‍ ശ്രീലക്ഷ്മി എന്ന ഇച്ചാപ്പി. മെറീനയുടെ ആരോപണത്തിന് പിന്നില്‍ തെറ്റിദ്ധാരണ ആയിരിക്കുമെന്നാണ് ഇച്ചാപ്പി പറയുന്നത്. തന്റെ ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഇച്ചാപ്പിയുടെ പ്രതികരണം.

Pearley Maaney

നവംബറില്‍ താനൊരു വീഡിയോ പങ്കുവച്ചിരുന്നു. പിന്നീട് ഡീലിറ്റ് ചെയ്ത ആ വീഡിയോ ചെയ്ത സമയത്ത് താന്‍ മാനസികമായി വളരെ മോശം അവസ്ഥയായിരുന്നു. ജീവിതത്തില്‍ വലിയൊരു പ്രശ്‌നം നേരിടുകയായിരുന്നു. പഴയ വിഷമങ്ങളുമെല്ലാം മനസിലേക്ക് വന്നു. ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ ആ സമയത്ത് താന്‍ ചിന്തിച്ചിരുന്നുവെന്നാണ് ഇച്ചാപ്പി പറയുന്നു.

വീഡിയോ പങ്കുവച്ചതിന് പിന്നാലെ തന്നെ ആശ്വസിപ്പിക്കാന്‍ അയല്‍വാസികളും മറ്റും വിളിച്ചിരുന്നു. എന്നാല്‍ ഒരു സുഹൃത്തു പോലും വിളിച്ചില്ല. അത് വലിയ വിഷമമുണ്ടാക്കി. ഈ സമയത്താണ് രാത്രി പതിനൊന്നരയ്ക്ക് തന്നെ തേടി പേളിയുടോ കോള്‍ വരുന്നതെന്നാണ് ഇച്ചാപ്പി പറയുന്നത്.രാത്രി രണ്ടരവരെ പേളി തന്നോട് സംസാരിച്ചു. കോളിന്റെ തുടക്കത്തില്‍ ഡൗണ്‍ ആയിരുന്ന തന്റെ വിഷമങ്ങളെല്ലാം കോള്‍ കഴയുമ്പോഴേക്കും തീര്‍ന്നുവെന്നാണ് ഇച്ചാപ്പി പറയുന്നത്.

കൊച്ചു കുഞ്ഞിന്റെ അമ്മയാണ് പേളി. തന്റെ കുഞ്ഞിനെ ശ്രീനിഷേട്ടനെ ഏല്‍പ്പിച്ച ശേഷമായിരിക്കും പേളി ചേച്ചി തന്നോട് അന്ന് സംസാരിച്ചത്. മറ്റാരും ചെയ്യാത്തൊരു കാര്യമാണത്. പേളി ചേച്ചി ഒരു മാലാഖയെ പോലെയാണ് അന്ന് തനിക്ക് തോന്നിയതെന്നും ഇച്ചാപ്പി പറയുന്നുണ്ട്. അത്രയും നല്ല മനസിന് ഉടമയാണെന്നും ഇച്ചാപ്പി പറയുന്നു. പേളി എന്താണെന്ന് തനിക്ക് അറിയാം. അവരെക്കുറിച്ച് മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും താനത് വിശ്വസിക്കില്ലെന്നും ഇച്ചാപ്പി പറയുന്നുണ്ട്.

പിന്നാലെ വീഡിയോയ്ക്ക് കമന്റുമായി പേളിയുമെത്തിയിട്ടുണ്ട്. ''ഇച്ചാപ്പി, എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. നീ ഈ വീഡിയോ ചെയ്യാന്‍ പാടില്ലായിരുന്നു. ഇത് ശരിയായ സമയമല്ല. പക്ഷെ ഇതുപോലൊരു സമയത്ത് നീ ആ റിസ്‌ക് എടുത്തുവെന്നത് നീയെത്ര കരുത്തയാണെന്നും കാണിച്ചു തരുന്നതാണ്. എന്നെ വിശ്വസിക്കുക, നീയെന്നും എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കും'' എന്നായിരുന്നു പേളിയുടെ മറുപടി.

Pearley Maaney

''ഇത് കണ്ട് എന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. നിനക്കിതിന്റെ അന്തരഫലങ്ങള്‍ അറിയുമോ എന്ന് എനിക്കറിയില്ല.പക്ഷെ നീ ഈ വീഡിയോ പോസ് ചെയ്തുവല്ലോ, നിനക്ക് ജീവിതകാലത്തേക്ക് തന്നെ ഒരു സഹോദരിയെ കിട്ടിയിരിക്കുകയാണ്'' എന്നും പേളി പറയുന്നുണ്ട്. അതേസമയം കമന്റുകള്‍ മോശമായാല്‍ താന്‍ വീഡിയോ ഡിലീറ്റാക്കാന്‍ ആവശ്യപ്പെടുമെന്നും പേളി പറയുന്നുണ്ട്. അത് നിനക്ക് വേദനിക്കുന്നത് കാണാന്‍ പറ്റാത്തതു കൊണ്ടാണ്. എനിക്കിത് ശീലമായി. നീ ഹീല്‍ ചെയ്തു വരികയാണ്. നിന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നും പേളി പറയുന്നു.

Read more about: pearley maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X