ഭാര്യയെക്കുറിച്ച് ഇത്ര സംസാരിക്കുന്ന മറ്റൊരു നടനില്ല, വേദനിച്ച് മരിച്ചെന്ന് ഓര്‍ക്കാന്‍ വയ്യ: ഷീല

മലയാള സിനിമയുടെ ഐക്കോണിക് നായികയാണ് ഷീല. ഇന്നും ഇന്നും ഷീലയോളം മലയാള മനസില്‍ ഇടം നേടിയ മറ്റൊരു നായികയുണ്ടാകില്ല. ഷീലയെന്നല്ല മലയാളികള്‍ പ്രായഭേദമന്യേ ഷീലാമ്മ എന്നാണ് വിളിക്കുക. ആ വിളിയിലുണ്ട് മലയാളിയ്ക്ക് ഷീലയോടുള്ള സ്‌നേഹവും ബഹുമാനുവെല്ലാം. നസീറും ഷീലയും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയായി നിലനില്‍ക്കുന്നുണ്ട്.

ബ്ലാക്ക് ആന്റ് വൈറ്റ് കാലത്ത് തുടങ്ങി മലയാള സിനിമയുടെ പുതിയ കാലത്തും ഷീല തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മുമ്പത്തേത് പോലെ സജീവമല്ലെങ്കിലും തന്നെ മറക്കാന്‍ ഷീല ഒരിക്കലും അനുവദിക്കാറില്ല. ഇടവേളകളില്‍ നിന്നും താരം തിരികെ വരികയും ശ്രദ്ധിക്കപ്പെടുന്നൊരു കഥാപാത്രം അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഒരിടവേളയ്ക്ക് ശേഷം വരദ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

Sheela

ഇപ്പോഴിതാ തനിക്കൊപ്പം അഭിനയിക്കുകയും, ഇപ്പോള്‍ ഈ ലോകത്തില്ലാത്തവരുമായ താരങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഷീല. അന്തരിച്ച താരങ്ങളായ ഇന്നസെന്റ്, സുകുമാരി തുടങ്ങിയവരെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഷീല പങ്കുവെക്കുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല മനസ് തുറക്കുന്നത്.

സുകുമാരിയെപ്പോലൊരു നടി ഇന്ത്യയില്‍ ഇനിയുണ്ടാവില്ലെന്നാണ് ഷീല പറയുന്നത്. ഏത് ക്യാരക്ടര്‍ കൊടുത്താലും അതിനോട് ഇണങ്ങിയിരിക്കും. ബോയിംഗ് ബോയിംഗില്‍ മോഡേണായിട്ടുള്ളൊരു ലേഡിയായിരുന്നു. പാവപ്പെട്ട അമ്മയായും അവര്‍ അഭിനയിച്ചു. കഥാപാത്രത്തിനോട് അങ്ങേയറ്റം ആത്മാര്‍ത്ഥതയായിരുന്നു സുകുമാരിയ്ക്ക് എന്നാണ് ഷീല പറയുന്നത്. ക്യാരക്ടറിനുള്ള ഡ്രസുകളൊക്കെ അവര് തന്നെ സെറ്റാക്കുമായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. സുകുമാരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയങ്കര സങ്കടം വരുമെന്നും ഷീല പറയുന്നു.

പിന്നാലെ ഇന്നസെന്റിനെക്കുറിച്ചും ഷീലാമ്മ സംസാരിക്കുന്നുണ്ട്. ഇന്നസെന്റിനൊപ്പം നാലഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആ ചിരിച്ച മുഖം കാണുമ്പോള്‍ അങ്ങേര് വേദനിച്ച് മരിച്ചെന്ന് ഓര്‍ക്കാനാവുന്നില്ലെന്നാണ് ഷീല പറയുന്നത്. ഭയങ്കര സങ്കടമാണെന്നും താരം പറയുന്നു. പിന്നാലെ മനസിനക്കരെ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ ഓര്‍മ്മയും ഷീല പങ്കുവെക്കുന്നുണ്ട്.

''ഞാന്‍ തിരിച്ച് വന്നപ്പോഴാണല്ലോ മനസിനക്കരെയില്‍ അഭിനയിച്ചത്. എനിക്ക് എല്ലാം പുതുമയുള്ള കാര്യമായിരുന്നു. എനിക്ക് വേണ്ട സത്യാ, ഞാന്‍ അഭിനയിക്കുന്നില്ലെന്നൊക്കെ പറഞ്ഞിരുന്നു. അവിടെ വന്നാല്‍ എല്ലാവരും ഫ്രണ്ട്ലിയായിരിക്കും, വാ എന്ന് പറഞ്ഞ് സത്യന്‍ നിര്‍ബന്ധിച്ചു. ഇന്നസെന്റിനോടും സിദ്ദിഖിനോടും ജയറാമിനോടുമൊക്കെ ഷീലാമ്മയോട് കഥകളൊക്കെ പറഞ്ഞ് ഹാപ്പിയാക്കി കൂട്ടണമെന്ന് സത്യന്‍ പറഞ്ഞിരുന്നു'' എന്നാണ് ഷീല പറയുന്നത്.

ഇവരെപ്പോഴും എന്റെ അടുത്ത് വന്ന് കഥകളൊക്കെ പറയും. ഷൂട്ട് കഴിഞ്ഞ് പോയാലും ചിരിച്ച് പെട്ടെന്ന് തന്നെ സെറ്റിലേക്ക് പോവാന്‍ തോന്നുമായിരുന്നുവെന്നും ഷീല പറയുന്നു. ഇന്നസെന്റായിരുന്നു കൂടുതലും തമാശകള്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെയായിരുന്നു സംസാരിച്ചിരുന്നതെന്നും താരം പറയുന്നു. ഭാര്യയെക്കുറിച്ച് പറഞ്ഞ് ഒരുപാട് വാചാലനാവാറുണ്ട്. ഓരോ മിനുറ്റിലും ആലീസിന്റെ പേര് പറയും. ഭാര്യയെ പറ്റി ഇത്രത്തോളം പറയുന്ന ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല എന്നും ഷീല ഓര്‍ക്കുന്നുണ്ട്.

Sheela

സിനിമയില്‍ നിന്നും മാറി നിന്ന സമയത്തെക്കുറിച്ചും ഷീല മനസ് തുറക്കുന്നുണ്ട്. ഈ സമയം സിനിമ മിസ് ചെയ്തിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ഷീല പറഞ്ഞത്. മറിച്ച് സിനിമയില്‍ നിന്നും മാറി നിന്ന സമയത്ത് ഞാന്‍ ജീവിതം ആസ്വദിക്കുകയായിരുന്നു എന്നാണ് ഷീല പറയുന്നത്.

13ാം വയസില്‍ ഞാന്‍ അഭിനയിക്കാന്‍ വന്നതാണ്. ഫുള്‍ ടൈം ക്യാമറയ്ക്ക് മുന്നിലാണ്. രാവിലെ മുതല്‍ ഉച്ചവരെ ഒരു സിനിമ. വൈകിട്ട് വേറൊരു സിനിമ. ഏതൊക്കെ സിനിമയാണെന്ന് പോലും ചില സമയത്ത് അറിയില്ല. അത്രയും ഓട്ടമായിരിക്കും. ഇപ്പോള്‍ നമ്മള്‍ 20 ദിവസം ഒരു ക്യാരക്ടറാണ്. പോവുക, അഭിനയിക്കുക എന്നായിരുന്നു അന്നത്തെ രീതിയെന്നും താരം പറയുന്നു. ഒരു ദിവസം നാല് സിനിമ വരെ അഭിനയിച്ചിട്ടുണ്ടെന്നാണ് ഷീല പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X