മോനെ എന്തെങ്കിലും അപകടമുണ്ടായോ? ഫോണെടുത്ത ലാലേട്ടന്‍ ചോദിച്ചു; ബസ് അപകടം മുന്‍കൂട്ടി കണ്ട ഇടവേള ബാബു

മലയാള സിനിമയുടെ പ്രിയങ്കരനാണ് ഇടവേള ബാബു. അഭിനയിച്ച കഥാപാത്രങ്ങളേക്കാള്‍ ഇടവേള ബാബു എന്ന കലാകാരനെ കാലം ഓര്‍ക്കുക അമ്മയുടെ സെക്രട്ടറി എന്ന നിലയിലായിരിക്കും. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്. നേരത്തെ ഇന്നസെന്റ് പ്രസിഡന്റായിരുന്നപ്പോഴും പിന്നീട് മോഹന്‍ലാല്‍ പ്രസിഡന്റായപ്പോഴും ഇടവേള ബാബു തന്നെയായിരുന്നു സെക്രട്ടറി. ഇപ്പോഴിതാ സ്ഥാനം ഒഴിയുകയാണ് ഇടവേള ബാബു.

അമ്മയുടെ കീഴില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വരെ നയിച്ചു കൊണ്ടാണ് ഇടവേള ബാബു നാളിതുവരെ മലയാള സിനിമയിലെ പ്രമുഖനായി നിറഞ്ഞു നിന്നത്. താരസംഘടനയ്ക്ക് വേണ്ടി തന്റെ കരിയറും ജീവതവുമെല്ലാം അദ്ദേഹം മാറ്റി വച്ചു. തന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും കൊണ്ടാണ് അമ്മയുടെ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന് തിളങ്ങാനായത്.

Idavela Babu

ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് ഇടവേള ബാബു. ഇപ്പോഴിതാ അത്തരത്തില്‍ തനിക്ക് കാലം തന്ന ചില മുന്നറിയിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. ഒരു വാഹനാപകടം മുന്‍കൂട്ടി അറിഞ്ഞതിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ലാലേട്ടനും മുകേഷും അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ മാനേജര്‍ ഞാനായിരുന്നു. ബംഗളൂരുവിലെ ഷോ കഴിഞ്ഞു തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ലാലേട്ടനും മുകേഷും ഞാനും ഫ്‌ളൈറ്റിലും ബാക്കിയുള്ളവര്‍ വോള്‍വോ ബസിലും മടങ്ങാനാണ് തീരുമാനിച്ചത്. പക്ഷെ നാടകം കഴിഞ്ഞപ്പോള്‍ അഭിനേതാക്കള്‍ക്കായി തയ്യാറാക്കിയ ഭക്ഷണം കേടു വന്നു. അതോടെ പ്ലാന്‍ മാറി. ഞാനും ബസില്‍ പോകാന്‍ തീരുമാനിച്ചുവെന്നാണ് ഇടവേള ബാബു പറയുന്നത്.

ഹോട്ടലിലെത്തി കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു തോന്നല്‍, ഞങ്ങള്‍ മടങ്ങുന്ന ബസ് അപകടത്തില്‍ പെടും. രാത്രി യാത്ര ഓര്‍ത്തുള്ള പേടിയാണെന്ന് കരുതിയെങ്കിലും ഒപ്പമുള്ള മുപ്പതോളം അംഗങ്ങളുടെ പേര് പേപ്പറിലെഴുതി പോക്കറ്റിലിട്ടു. യാത്ര തുടങ്ങി. ക്ഷീണം കൊണ്ട് എല്ലാവരും ഉറക്കത്തിലായി. പെട്ടെന്നാണ് വലിയൊരു ശബ്ദം കേട്ടത്. ബസ് എവിടെയോ ഇടിച്ച് മൂന്നു പ്രാവശ്യം മറിഞ്ഞ് ഒരു കൊക്കയിലേക്കാണ് വീണത്. കൂട്ടക്കരച്ചിലും നിലവിളിയുമായെന്നും അദ്ദേഹം പറയുന്നു.

Idavela Babu

ഞാന്‍ കൈ കൊണ്ട് ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു പുറത്തു കടന്നു. ആരൊക്കെയോ ബസില്‍ നിന്ന് എല്ലാവരേയും വലിച്ചു റോഡിലേക്ക് കിടത്തി. പെട്ടെന്നാണ് പോക്കറ്റിലുള്ള ലിസ്റ്റിനെക്കുറിച്ച് ഓര്‍മ്മ വന്നത്. അതുനോക്കി പേരുകള്‍ വായിച്ചു. അന്നേരമാണ് ഒരാളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. അദ്ദേഹം ബസിനടയില്‍ ആയിപ്പോയിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഒരു വണ്ടിയും നിര്‍ത്തിയില്ല.

ഭാഗ്യം കൊണ്ടാവാം, മജീഷ്യന്‍ മുതുകാടിന്റെ ട്രൂപ്പിന്റെ വാഹനം അതുവഴി കടന്നു പോയി. അതോടിച്ചിരുന്ന ഡ്രൈവര്‍ എന്നെ തിരിച്ചറിഞ്ഞു. ആശുപത്രിയിലെത്തുമ്പോഴേക്കും ഒരാള്‍ മരിച്ചിരുന്നു. ഈ വിവരം പറയാന്‍ ലാലേട്ടനെ വിളിച്ചു. ഫോണെടുത്തയുടന്‍ അദ്ദേഹത്തിന്റെ ചോദ്യം, മേനോ എന്തെങ്കിലും അപകടമുണ്ടായോ? ലാലേട്ടന്റെ മനസിലും അപകടത്തിന്റെ തോന്നലുണ്ടായെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഇടവേള ബാബു ഓര്‍ക്കുന്നുണ്ട്.

More from Filmibeat

Read more about: idavela babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X