For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  17 വര്‍ഷത്തിന് ശേഷം മമ്മ നൃത്തം ചെയ്തു, കാരണം ആന്റിയാണ്! മഞ്ജുവിന് കുഞ്ഞ് ആരാധികയുടെ കത്ത്

  |

  മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി മാറാന്‍ മഞ്ജുവിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് സിനിമയില്‍ നിന്നും വിട്ടു നിന്നപ്പോഴും മഞ്ജുവിനോടുള്ള മലയാളികളുടെ സ്‌നേഹം കുറയാതെ നിന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമായിരുന്നു മഞ്ജു തിരികെ വന്നത്. തിരിച്ചുവരവില്‍ മഞ്ജുവിനെ ഇരുകയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. താന്‍ ഉപേക്ഷിച്ച് പോയ ഇരിപ്പിടം മഞ്ജുവിനെ കാത്ത് അവിടെ തന്നെയുണ്ടായിരുന്നു.

  Also Read: ഇങ്ങനെയാണോ അഭിനയിക്കുക! ലാലേട്ടന്റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി: കലാഭവന്‍ ഷാജോണ്‍

  മഞ്ജുവിന്റെ തിരിച്ചുവരവ് മലയാള സിനിമയില്‍ നിര്‍ണായകമായ പല മാറ്റങ്ങള്‍ക്കും കാരണമായിട്ടുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും നായികമാര്‍ മാറി നില്‍ക്കുന്ന പതിവ് തെറ്റിച്ചു കൊണ്ട് സജീവമായി തുടരാനും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരാനുമൊക്കെ ഒരുപാട് പേരെ മഞ്ജു വാര്യര്‍ പ്രേരിപ്പിച്ചിട്ടുണ്ട്. തന്റെ തിരിച്ചുവരവിന് പ്രചോദനമായി മാറിയത് മഞ്ജുവിന്റെ തിരിച്ചുവരവാണെന്ന് നടി നവ്യ നായര്‍ ഈയ്യടുത്ത് പറഞ്ഞിരുന്നു.

  സിനിമയ്ക്ക് പുറത്തും മഞ്ജുവിന്റെ തിരിച്ചുവരവ് ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറഇയിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്ക് ഒരു ആരാധിക എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ദേവൂട്ടിയെന്ന കുട്ടി ആരാധിക തനിക്ക് എഴുതിയ കത്തിന്റെ ചിത്രം മഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: സാമന്ത പുറത്തിറങ്ങാത്തത് ആരോഗ്യപ്രശ്‌നങ്ങൾ കാരണം!; ഷൂട്ടിങ് പോലും മാറ്റിവച്ചതായി റിപ്പോർട്ടുകൾ

  ഡിയര്‍ മഞ്ജു ആന്റി എന്നാണ് കുട്ടി ആരാധികയായ ദേവൂട്ടി മഞ്ജുവിനെ കത്തില്‍ വിളിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെയാണ് മഞ്ജു കത്തു പങ്കുവച്ചിരിക്കുന്നത്. 17 വര്‍ഷത്തിന് ശേഷം തന്റെ അമ്മ നൃത്തം ചെയ്തുവെന്നും അതിന്റെ കാരണം മഞ്ജുവാണെന്നുമാണ് ആരാധിക കത്തില്‍ പറയുന്നത്. അമ്മയെ പോലെ ഒരുപാട് പേര്‍ക്ക് മഞ്ജുവാര്യര്‍ പ്രചോദനമാണെന്നും കത്തില്‍ പറയുന്നുണ്ട്. കത്ത് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

  ''ഞാന്‍ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. മമ്മയും പപ്പയും പറഞ്ഞ് നിങ്ങളെ അറിയാം. സുജാത എന്ന സിനിമയാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഓര്‍ത്തുവെക്കുന്ന സിനിമ. നിങ്ങള്‍ എത്ര പേര്‍ക്ക് പ്രചോദനമാണെന്നും എനിക്കറിയാം. എന്റെ മമ്മ 17 വര്‍ഷത്തിന് ശേഷം വീണ്ടും നൃത്തം ചെയ്തു. അതിന് കാരണം നിങ്ങള്‍ മാത്രമാണ്. അതിന് ഒരുപാട് നന്ദി. ഇതുപോലെ ഒരുപാട് ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകളെ വെളിച്ചത്ത് കൊണ്ടു വന്നതിന് കാരണം നിങ്ങള്‍ മാത്രമാണ്. ഒരുപാട് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ എനിക്ക്. ഇനിയും ഒരുപാട് പേര്‍ക്ക് പ്രചോദനമാവുക. സ്‌നേഹത്തോടെ ദേവൂട്ടി'' എന്നായിരുന്നു ആരാധിക കത്തില്‍ കുറിച്ചത്.

  Also Read: മകന്റെ സിനിമ വിജയിച്ചത് കണ്ട് ആ നടൻ കൈ കൊട്ടിച്ചിരിച്ചു; ഇന്നസെന്റ്

  മഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും ദേവൂട്ടിയുടെ വാക്കുകളും ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ചില സ്‌നേഹ പ്രകടനങ്ങള്‍ക്ക് എത്ര വില കൊടുത്താലും മതിയാകില്ലെന്നാണ് മഞ്ജു പറയുന്നത്.


  ജാക്ക് ആന്റ് ജില്‍ ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സന്തോഷ് ശിവന്‍ ഒരുക്കിയ സിനിമ പക്ഷെ പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോവുകയായിരുന്നു. ആയിഷയാണ് മഞ്ജുവിന്റെപുതിയ സിനിമ. മഞ്ജു ടൈറ്റില്‍ റോളിലെത്തുന്ന ഈ സിനിമയിലെ നൃത്ത രംഗം ചിട്ടപ്പെടുത്തുന്നത് പ്രഭുദേവയാണ്. ചിത്രത്തിലെ ഒരു പാട്ടിന്റെ മേക്കിംഗ് വീഡിയോയുടെ ടീസര്‍ ഈയ്യടുത്ത് പുറത്തിറങ്ങിയിരുന്നു. മഞ്ജുവിന്റെ വേറിട്ട ഗെറ്റപ്പും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.

  വെള്ളരിപ്പട്ടണം ആണ് മഞ്ജുവിന്റെ അണിയറയിലുള്ള മറ്റൊരു മലയാള സിനിമ. അതേസമയം താരം ഇപ്പോള്‍ അജിത്തിനൊപ്പം അഭിനയിക്കുകയാണ്. അസുരന് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. ഈയ്യടുത്ത് അജിത്തും മഞ്ജുവും നടത്തിയ ലഡാക്ക് യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ മഞ്ജു ഹിന്ദിയിലുമെത്തും അമ്രികി പണ്ഡിറ്റ് ആണ് മഞ്ജുവിന്റെ ഹിന്ദി അരങ്ങേറ്റ സിനിമ.

  Read more about: manju warrier
  English summary
  In A Letter To Manju Warrier A Fan Girl Says You Are The Reason For My Mom Dancing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X