twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം? ലിസ്റ്റ് നിരത്തി ജയറാമിന്റെ മാസ് മറുപടി!

    |

    മലയാള സിനിമയുടെ ബിഗ് എംസ് ആണ് മമ്മൂട്ടിയും മോഹന്‍ലാലും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാള സിനിമയിലെ മുന്നില്‍ നിന്ന് നയിക്കുകയാണ് ഇരുവരും. ഇതിനിടെ പലരും വരികയും പോവുകയും ചെയ്തുവെങ്കിലും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും സിംഹാസനങ്ങള്‍ക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും അരങ്ങ് വാഴുന്ന അതേസമയത്ത് മലയാള സിനിമയില്‍ സ്വയം അടയാളപ്പെടുത്താന്‍ സാധിച്ച താരമാണ് ജയറാം.

    വേറൊന്നും ശ്രദ്ധിക്കാനാകില്ല; ശ്രദ്ധ ദാസിന്റെ ഹോട്ട് ചിത്രങ്ങള്‍

    കുടുംബപ്രേക്ഷകരുടെ മനസ് കീഴടക്കാന്‍ സാധിച്ച താരമാണ് ജയറാം. ഇപ്പോഴിതാ ജയറാമിന്റെ പഴയൊരു അഭിമുഖത്തിന്റെ ഭാഗങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്ളപ്പോള്‍ എന്തിനാണ് ജയറാമെന്നാണ് താരം രസകരമായി പറയുന്നത്. വിശദമായി വായിക്കാം.

    നന്നായി അഭിനയിക്കാന്‍ അറിയാം

    മോഹന്‍ലാലും മമ്മൂട്ടിയും ഉള്ളപ്പോള്‍ എന്തിനാണ് ജയറാം? എന്നാണ് അവതാരകന്‍ ചോദിക്കുന്നത്. ഇതിന് ജയറാം നല്‍കുന്ന മറുപടി ഇങ്ങനെയാണ്. ''എനിക്ക് ആറടി പൊക്കമുണ്ട്. മമ്മൂട്ടി അഞ്ചേ പതിനൊന്ന്, ലാല്‍ അഞ്ചേ പത്ത്. എനിക്ക് രണ്ട് മണിക്കൂര്‍ ഇപ്പോഴും സ്‌റ്റേജില്‍ നിന്നും മിമിക്രി പെര്‍ഫോം ചെയ്യും. ഇവര്‍ രണ്ടു പേരും തലകുത്തി നിന്നാലും അത് ചെയ്യാന്‍ പറ്റില്ല. രണ്ടരമണിക്കൂര്‍ ഞാന്‍ നിന്ന് പഞ്ചാരിമേളം കൊട്ടും. ഇവര്‍ക്ക് രണ്ടു പേര്‍ക്കും ചിന്തിക്കാനേ പറ്റില്ല. അങ്ങനെയുള്ള കുറേ കാര്യങ്ങള്‍ ഞാന്‍ ചെയ്യും. പക്ഷെ ഇവര്‍ക്ക് രണ്ടു പേര്‍ക്കും എന്നേക്കാള്‍ കൂടുതല്‍ ഉണ്ടെന്ന് കരുതുന്ന ഗുണം, രണ്ട് പേര്‍ക്കും എന്നേക്കാള്‍ നന്നായി അഭിനയിക്കാന്‍ അറിയാം എന്നതാണ്''.

    വന്നു കയറി പെട്ടല്ലോ


    മമ്മൂട്ടിയും മോഹന്‍ലാലും നിറഞ്ഞു നില്‍ക്കുന്ന കാലഘട്ടത്തിലേക്ക് ഞാന്‍ വന്നു കയറി പെട്ടല്ലോ എന്നെപ്പോഴെങ്കിലു തോന്നിയിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിനും രസകരമായൊരു മറുപടി ജയറാമിന്റെ പ്ക്കലുണ്ട്.

    ''ഇല്ല. എനിക്കതൊരു അഭിമാനമായിട്ടാണ് തോന്നിയിട്ടുള്ളത്. നമ്മള്‍ തന്നെ സ്‌ക്രീനില്‍ കണ്ടിട്ടുള്ള മമ്മൂട്ടിയും മോഹന്‍ലാലും നില്‍ക്കുന്ന കാലത്ത്, സിനിമയില്‍ അഭിനയിക്കണം എന്ന മോഹം മനസിലുണ്ടായിരുന്ന കാലത്ത്, പത്മരാജന്‍ സാറിനെപ്പോലെ അന്നത്തെ ഏറ്റവും പ്രശസ്തനായിട്ടുള്ള സംവിധായകന്റെ സിനിമയില്‍ രണ്ട് കഥാപാത്രങ്ങള്‍ ചെയത്, ഇവരൊക്കെയുള്ള കാലത്ത് നായകനായി തുടങ്ങാന്‍ സാധിച്ചുവെന്നത് എനിക്ക് എന്നും ഒരു ക്രെഡിറ്റ് ആയിട്ട് പറയാന്‍ സാധിക്കുന്ന കാര്യമാണ്''. എന്നായിരുന്നു താരത്തിന്റെ മറുപടി.

    Recommended Video

    List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam
    മലയാളത്തിന് പുറമെ

    അപരന്‍ എന്ന പത്മരാജന്‍ സിനിമയിലൂടെയായിരുന്നു ജയറാമിന്റെ അരങ്ങേറ്റം. പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി വളരുകയായിരുന്നു ജയറാം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമാകാന്‍ ജയറാമിന് സാധിച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ പട്ടാഭിരാമന്‍ ആണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. ഈയ്യടുത്ത് ജയറാമിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മലയാളത്തിലേക്കേ് ജയറാമിന്റെ ശക്തമായൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    Read more about: jayaram
    English summary
    In A Throwback Interview Jayaram Explains Why Jayaram When There is Mammootty And Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X