ചില ബന്ധങ്ങളുടെ സത്യം അറിയുമ്പോള്‍ അറപ്പും വെറുപ്പും തോന്നും; മരിക്കാന്‍ കിടന്നപ്പോള്‍ നേട്ടത്തിനായി വന്നവര്‍!
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ബാല. തമിഴ് നാട്ടില്‍ നിന്നും വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയ താരം. എന്നാല്‍ ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളേക്കാള്‍ ബാല വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം വ്യക്തിജീവിതമാണ്. ബാലയുടെ വിവാഹവും ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും. ഇപ്പോഴും തുടരുന്ന വിവാദവുമെല്ലാം വാര്‍ത്തകളായി മാറാറുണ്ട്.
ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ പിന്നീട് ആ ബന്ധം അവസാനിക്കുകയായിരുന്നു. എന്നാല്‍ വലിയ വിവാദങ്ങള്‍ക്കാണ് തുടര്‍ന്ന് ലോകം സാക്ഷ്യം വഹിച്ചത്. തന്റെ മകളെ കാണാന്‍ അമൃത അനുവദിക്കുന്നില്ലെന്ന് ബാല പലപ്പോഴായി ആരോപിച്ചിരുന്നു. ഈയ്യടുത്താണ് ഇതിനെതിരെ അമൃത രംഗത്തെത്തി.

ബാലയുടെ ആരോപണങ്ങള്‍ക്കെല്ലാം വീഡിയോയിലൂടെ അമൃത മറുപടി നല്‍കുകയായിരുന്നു. തന്റെ അഭിഭാഷകര്‍ക്കൊപ്പമെത്തിയായിരുന്നു അമൃതയുടെ പ്രതികരണം. ബാല ഒരിക്കല്‍ പോലും മകളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്നെ അപമാനിക്കാന്‍ വേണ്ടിയാണ് നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു അമൃതയുടെ പ്രതികരണം. തങ്ങളുടെ വിവാഹ മോചന സമയത്ത് തയ്യാറാക്കിയ ഉടമ്പടികളും അമൃത വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തുകയാണ് ബാല. തന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമെല്ലാം ബാല തുറന്ന് സംസാരിക്കുന്നതായാണ് പരിപാടിയുടെ പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.
ജീവിതത്തിലുണ്ടായ തകര്‍ച്ചകളും ദാമ്പത്യ ജീവിതത്തിലെ പാളിച്ചകളും കരിയറിനെ ബാധിച്ചിട്ടുണ്ടെന്നാണ് ബാല പ്രൊമോയില്‍ പറയുന്നത്. മനുഷ്യന് ആവശ്യം സമാധാനമാണെന്നും ബാല പറയുന്നുണ്ട്. മകളെ കാണാന്‍ പറ്റിയിട്ടില്ലെന്നും താരം പറയുന്നു. ഇതുവരെ കണ്ടിട്ടില്ല. അതിനായി പ്രതികരിക്കാനാണ് ഇന്ന് വന്നിട്ടുള്ളതെന്നും ബാല പ്രൊമോയില്‍ പറയുന്നുണ്ട്.
മരിക്കാന്‍ കിടന്നപ്പോള്‍ എത്ര പേര്‍ സ്‌നേഹത്തോടെ വന്നു, എത്ര പേര്‍ പേടിയോടെ വന്നു, എത്ര പേര്‍ നേട്ടത്തിനായി വന്നുവെന്ന് അറിയാം. ചില ബന്ധങ്ങള്‍ എന്തിനാണ് ഉണ്ടായതെന്ന് അറിയുമ്പോള്‍, അതിന്റെ സത്യം അറിയുമ്പോള്‍ വെറുപ്പും അറപ്പും തോന്നുമെന്നും ബാല പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകളെക്കുറിച്ചും മറ്റ് വിവാദങ്ങളെക്കുറിച്ചുമെല്ലാം ബാല സംസാരിക്കുന്നുണ്ടെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്.

ഡോക്ടറായ എലിസബത്തിനെയായിരുന്നു ബാല രണ്ടാമതായി വിവാഹം കഴിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ബാല ആശുപത്രിയിലായിരുന്ന സമയത്തെല്ലാം എലിസബത്ത് കൂടെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി ഇരുവരും അകന്നാണ് കഴിയുന്നത്. താനും എലിസബത്തും ഇപ്പോള്‍ ഒരുമിച്ചില്ലെന്ന് ബാല തന്നെ തുറന്ന് പറയുകയും ചെയ്തിട്ടില്ല. എലിസബത്ത് കേരളത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. എന്താണ് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചതെന്ന് വ്യക്തമായിട്ടില്ല.
കേരളത്തില്‍ വരുമ്പോഴും എലിസബത്ത് തന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് കഴിയുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എലിസബത്ത്. നേരത്തെ ബാലയും എലിസബത്തും സ്ഥിരമായി ഒരുമിച്ചുള്ള വീഡിയോകള്‍ പങ്കുവെക്കുമായിരുന്നു. എന്നാല്‍ പിന്നീട് ഇതില്ലാതെ വരികയായിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ ജനിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകളോട് എലിസബത്ത് ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications