twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാരവനില്‍ ഇരിക്കാന്‍ പേടി, ഐസിയുവില്‍ ഇരിക്കുന്നത് പോലെ; മരണം എപ്പോഴും കൂടെയുണ്ടെന്ന് ഇന്ദ്രന്‍സ്

    |

    മലയാള സിനിമയിലെ ജനപ്രീയ നടനാണ് ഇന്ദ്രന്‍സ്. കോമഡി കഥാപാത്രങ്ങളില്‍ നിന്നും ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടു മാറിയ ഇന്ദ്രന്‍സ് ഞെട്ടിച്ച സിനിമകള്‍ ഒരുപാട്. ഇന്ദ്രന്‍സിനെ തേടി രാജ്യാന്തര പുരസ്‌കാരങ്ങള്‍ വരെ എത്തിയിട്ടുണ്ട്. നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും മണ്ണില്‍ കാലുറപ്പിച്ച് നില്‍ക്കുന്ന ഇന്ദ്രന്‍സിന്റെ എളിമയും ലാളിത്യവും എന്നും പ്രശംസിക്കപ്പെടുന്നതാണ്. താര ജാഡകളില്ലാതെയാണ് അഭിമുഖങ്ങളിലും മറ്റും ഇന്ദ്രന്‍സ് സംസാരിക്കുക.

    ഇപ്പോഴിതാ കാരവാനെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. റിപ്പോര്‍്ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ദ്രന്‍സ് മനസ് തുറന്നത്. ജാഡയൊക്കെയുണ്ടോ എന്നായിരുന്നു ഇന്ദ്രന്‍സിനോട് ചോദിച്ചത്ത. റിപ്പോര്‍ട്ടര്‍ ടിവി ചലച്ചിത്ര പുരസ്്കാരത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്ന്ു ഇന്ദ്രന്‍സിന്റെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ജാഡയൊക്കെയുണ്ടോ

    ജാഡയൊക്കെയുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ജാഡ കാണിക്കാന്‍ മിനിമം ഇത്തിരി ശരീരമെങ്കിലും വേണ്ടേ എന്നായിരുന്നു ഇന്ദ്രന്‍സിന്റെ മറുപടി. സ്വതസിദ്ധമായ ആ ചിരിയും മുഖത്തുണ്ടായിരുണ്ടായിരുന്ന്ു. എന്തുകൊണ്ട് കാരവനില്‍ വിശ്രമിച്ചുകൂട എന്നായിരുന്നു അവതാരകന്‍ പിന്നാലെ ചോദിച്ചത്. ഇതിന് ഇന്ദ്രന്‍സ് നല്‍കിയ മറുപടി കാരവനില്‍ ഇരിക്കാന്‍ പേടിയാണ് എന്നും അതിനുള്ളില്‍ ഇരിക്കുമ്പോള്‍ ആശുപത്രി ഐസിയൂവിന്റെ പ്രതീതി ആണെന്നുമായിരുന്നു. കാരവാന്‍ എന്നത് സിനിമയില്‍ വളരെ സാധാരണമായിരിക്കുന്ന ഈ കാലത്ത് ഇന്ദ്രന്‍സ് നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്്.

    കാരവനില്‍

    ''എനിക്ക് ജാഡയൊന്നും ഇല്ല. ജാഡ കാണിക്കാന്‍ മിനിമം ഇത്തിരി ശരീരാമെങ്കിലും വേണ്ടേ. ജാഡ കാണിച്ചിട്ടൊന്നും കാര്യമില്ല. അതോ ഞാന്‍ ജാഡ കാണിക്കുന്നത് പുറത്തറിയാത്തതാണോ എന്നും അറിയില്ല'' ഇന്ദ്രന്‍സ് പറയുന്നു. ''കാരവനില്‍ അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഡ്രസ്സ് ചെയ്യാനും മാത്രമേ കയറാറുള്ളൂ. അതിനുള്ളില്‍ ഇരിക്കാന്‍ പേടിയാണ്. ആശുപത്രി ഐസിയുവില്‍ ഇരിക്കുന്നത് പോലെയാണ് തോന്നുക'' എന്നും അദ്ദേഹം പറയുന്നു. മരണത്തെ പേടിയുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ''മരണം എപ്പോഴും കൂടെ തന്നെയുണ്ട്, എന്നാലും പിണക്കാതെ മരണത്തെ തോളില്‍ കയ്യിട്ട് കൂടെ കൊണ്ട് നടക്കുകയാണ്. ''എന്നായിരുന്നു അ്തിന് താരം നല്‍കിയ മറുപടി.

    ഫാന്‍സ് ഷോ

    ഫാന്‍സ് ഷോയെക്കുറിച്ചും ആരാധകരെക്കുറിച്ചും ഇന്ദ്രന്‍സ് മറുപടി നല്‍കുന്നുണ്ട്. ''സിനിമ കാണാന്‍ വരുന്ന ഫാന്‍സുകാരൊക്കെ നല്ലതാണ്, പക്ഷെ നാട്ടുകാര്‍ക്ക് ഉപദ്രവമില്ലാതെ ഇരുന്നാല്‍ മതി. സിനിമ കാണാന്‍ വരുമ്പോള്‍ ഇവര്‍ ആവേശം കാണിച്ച് ബഹളമൊക്കെ വെക്കും. പക്ഷെ സിനിമ ആഗ്രഹിച്ചു കാണണം എന്നുകരുതി വരുന്ന മറ്റു ചിലര്‍ക്ക് ബുദ്ധിമുട്ടായി മാറും ഈ ബഹളമൊക്കെ. അതില്‍ മാത്രമേ വിഷമമുള്ളൂ'' എന്നായിരുന്നു ഇന്ദ്രന്‍സ് പറഞ്ഞത്. നേരത്തെ ഫാന്‍സ് ഷോ അവസാനിപ്പിക്കാന്‍ ഫിയോക്ക് തീരുമാനിച്ചിരുന്നു. ഫാന്‍സ് നടത്തുന്ന മനപ്പൂര്‍വ്വമുള്ള ഡീഗ്രെയ്ഡിംഗിനെതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

    Recommended Video

    Actor Indrans life and achievements through the years | FIlmiBeat Malayalam
    റിലീസ് കാത്ത്

    മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ഇന്ദ്രന്‍സ്. അര്‍ച്ചന 31 നോട്ട് ഔട്ട് ആണ് ഇന്ദ്രന്‍സിന്റെ അവസാനം പുറത്തുറങ്ങിയ സിനിമ. മോഹന്‍ലാല്‍ ചിത്രം ആറാട്ടിലും ഇന്ദ്രന്‍സുണ്ടായിരുന്നു. പടയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ചിത്രത്തില്‍ സഖാവ് കണ്ണന്‍ മുണ്ടൂര്‍ ആയാണ് ഇന്ദ്രന്‍സ് എത്തുന്നത്. കമല്‍ കെഎം സംവിധാനം ചെയ്യുന്ന സിനിമ യഥാര്‍ത്ഥ സംഭവമാണ് അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 19 (1) (A) ആണ് റിലീസിന് തയ്യാറെടുക്കുന്ന മറ്റൊരു സിനിമ.

    ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ നടനാണ് ഇന്ദ്രന്‍സ്. വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഐഷ്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരുന്നു ഇന്ദ്രന്‍സ്.

    Read more about: indrans
    English summary
    Indrans Reveals He Don't Like To Be Inside A Caravan Gives The Reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X