ഇന്ദ്രസേട്ടന് രണ്ടു മുഖമുണ്ട്! ആകെയുള്ള ഒരു നെഗറ്റീവ് അത് മാത്രം; നടനാകുമെന്ന് അന്ന് കരുതിയില്ല: ഭാര്യ ശാന്ത

ദേശീയ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുകയാണ് നടൻ ഇന്ദ്രൻസ്. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ അടക്കം നേടിയിട്ടുള്ള ഇന്ദ്രൻസിന് ആദ്യമായാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഹോം എന്ന സിനിമയിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശമാണ് ഇന്ദ്രൻസ് നേടിയത്. അർഹിക്കുന്ന അംഗീകാരമെന്നാണ് മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ഇന്ദ്രൻസിന്റെ നേട്ടത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി അഭിനയത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ.

വസ്ത്രാലങ്കാര സഹായിയായി സിനിമയിലേക്ക് എത്തിയ ഇന്ദ്രൻസ് കോമഡി വേഷങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് കാമ്പുള്ള വേഷങ്ങൾ ചെയ്ത മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായി പേരെടുക്കുകയായിരുന്നു. ഇന്ന് തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന നടനാണ് ഇന്ദ്രൻസ്. അടുത്ത കാലത്തായാണ് അദ്ദേഹത്തിലെ പ്രതിഭയെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചു തുടങ്ങിയത്.

Indrans

അതിനു ശേഷമാണു സംസ്ഥാന പുരസ്കാരവും അന്താരാഷ്ട്ര പുരസ്കാരങ്ങളും ഇപ്പോൾ ദേശീയ പുരസ്കാരവും ഇന്ദ്രൻസിനെ തേടി എത്തുന്നത്. ഇന്ദ്രൻസിന്റെ ഈ നേട്ടങ്ങളിൽ അദ്ദേഹത്തെ പോലെ തന്നെ സന്തോഷിക്കുന്ന ഒരാൾ കൂടിയുണ്ട്. അത് ഭാര്യ ശാന്തകുമാരിയാണ്. തയ്യൽക്കാരനിൽ നിന്ന് നടനിലേക്കും ദേശീയ അവാർഡ് വിജയിലേക്കുമൊക്കെയുള്ള ഇന്ദ്രൻസിന്റെ വളർച്ചയിൽ ഒപ്പമുണ്ടായിരുന്ന ആളാണ് ശാന്തകുമാരി.

1985ലാണ് ഇന്ദ്രൻസ് ശാന്തകുമാരിയെ വിവാഹം ചെയ്യുന്നത്. വീട്ടുകാരുടെ ഇഷ്ടാനുസൃതം നടന്ന സാധാരണ വിവാഹമായിരുന്നു ഇവരുടേത്. മഹിത, മഹേന്ദ്രൻ എന്നിങ്ങനെ രണ്ടു മക്കളാണ് ഇവർക്കുള്ളത്. ദേശീയ പുരസ്‌കാരം വീട്ടിലേക്ക് വരുന്നതിന്റെ സന്തോഷത്തിനൊപ്പം തങ്ങളുടെ കുടുംബ ജീവിതത്തിലെ ചില രസകരമായ സംഭവങ്ങളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് ഇന്ദ്രൻസും ശാന്തകുമാരിയും ഇപ്പോൾ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ഹോം സിനിമയിലെ പോലെയൊക്കെ തന്നെയുള്ള വ്യക്തിയാണ് ഇന്ദ്രൻസ് വീട്ടിലെന്നാണ് ഭാര്യ ശാന്തകുമാരി പറയുന്നത്. ഒരു കാര്യവുമില്ലാതെയൊക്കെ ദേഷ്യപ്പെടും. വഴക്ക് പറയുമെന്ന് നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾക്ക് ചിലപ്പോൾ ഒന്നും പറയില്ല. എന്ത് പറഞ്ഞാലും ഞാൻ മിണ്ടാതെയിരിക്കും. അപ്പോൾ പിന്നെ പ്രശ്നമില്ല. പറഞ്ഞിട്ട് അങ്ങോട്ട് പോകും. അത്യാവശ്യം ദേഷ്യവും കാര്യങ്ങളുമൊക്കെയുള്ള വ്യക്തിയാണെന്നും ദേഷ്യം വരുമ്പോൾ മുഖഭാവം മാറുമെന്നും ഭാര്യ ശാന്തകുമാരി പറയുന്നു.

തയ്യൽക്കാരനായിരിക്കുമ്പോഴാണ് ഞങ്ങളുടെ വിവാഹം. നടനാകുമെന്നൊന്നും അന്ന് കരുതിയിട്ടില്ല. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. കോമഡി കഥാപാത്രങ്ങൾ ചെയ്തിരുന്ന ആൾ സീരിയസ് കഥാപാത്രങ്ങളിലേക്ക് മാറുമെന്ന് കരുതിയതല്ല. ഞാൻ ഷൂട്ടിങ്ങിന് കൂടെ പോകാറുണ്ട്. ലൊക്കേഷനിലേക്ക് ചിലപ്പോൾ പോകില്ല. റൂമിലിരുന്ന് പുസ്തകം വായിക്കലാണ് പതിവെന്നും ഭാര്യ പറഞ്ഞു.

Indrans

ഇന്ദ്രൻസിലെ പോസിറ്റീവായ കാര്യം എന്താണെന്ന ചോദ്യത്തിന് സ്നേഹമെന്നായിരുന്നു മറുപടി. നെഗറ്റീവായി ദേഷ്യം മാത്രമേ ഉള്ളുവെന്നും ശാന്ത പറഞ്ഞു. ഭാര്യയുടെ പോസിറ്റീവും നെഗറ്റീവും ചോദിച്ചപ്പോൾ, തന്റെ ദേഷ്യത്തെ വളരാൻ വിടാത്തത് ആണ് പോസിറ്റീവ് എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. നെഗറ്റീവുകൾ ഒന്നും ഇതുവരെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേജ് പരിപാടികൾക്കെല്ലാം ഒപ്പം പോകാറുണ്ട്. ഒന്നിച്ചു സിംഗപ്പൂരും മണാലിയിലുമൊക്കെ യാത്രകൾ ചെയ്തിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു. ആസ്വദിച്ചു ചെയ്ത യാത്രകളായിരുന്നു അതെന്ന് ഭാര്യ ശാന്ത പറഞ്ഞു. ഇത്തവണ നാഷണൽ അവാർഡ് വാങ്ങാനും ഒന്നിച്ചു പോകുമെന്ന് ഇന്ദ്രൻസും ശാന്തകുമാരിയും വ്യക്തമാക്കി. പുരസ്‌കാര നേട്ടത്തിൽ നിൽക്കെ ഇത്തവണത്തെ ഓണം കുടുംബത്തോടൊപ്പം ആയിരിക്കുമെന്നും ഇന്ദ്രൻസ് പറഞ്ഞു.

Read more about: onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X