For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവും, ആദ്യ പ്രണയം പതിമൂന്നാം വയസില്‍; വിവാഹത്തെക്കുറിച്ചും ഇനിയ

    |

    മലയാളത്തിലേയും തമിഴിലേയുമെല്ലാം നിറ സാന്നിധ്യമാണ് ഇനിയ. മലയാളിയാണെങ്കിലും ഇനിയ താരമാകുന്നത് തമിഴ് സിനിമയിലൂടെയാണ്. പിന്നീട് മലയാളത്തിലേക്ക് എത്തുകയായിരുന്നു. ഇപ്പോള്‍ തമിഴില്‍ നിറ സാന്നിധ്യമാണ് ഇനിയ. മലയാളത്തില്‍ നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തിരികെ വരുമെന്നാണ് ഇനിയ പറയുന്നത്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ ഇനിയ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

    Also Read: കമന്റുകള്‍ മാറിടത്തേയും ശരീരഭാഗങ്ങളേയും കുറിച്ച്! കുട്ടന്‍ ചേട്ടന്റെ വീഴ്ച ഒറിജിനല്‍; അഞ്ജന പറയുന്നു

    സിനിമകളുടേയും ഷോകളുടേയും വെബ് സീരീസുകളുടേയുമൊക്കെ തിരക്കുകള്‍ക്ക് ഇടയില്‍ പ്രണയിക്കാന്‍ നേരം കിട്ടിയില്ല എന്നാണ് ഇനിയ പറയുന്നത്. വറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇനിയ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    പ്രണയിക്കാന്‍ വീട്ടില്‍ എല്ലാ വിധ സ്വാതന്ത്രവും നല്‍കിയിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അച്ഛന്‍ മുസ്ലീമും അമ്മ ഹിന്ദുവുമാണ് അതിനാല്‍ വീട്ടില്‍ മുസ്ലീം ആചാരങ്ങള്‍ പ്രകാരമുള്ള ആഘോഷങ്ങളും നടക്കാറുണ്ടെന്നാണ് ഇനിയ പറയുന്നത്. ഞാന്‍ പള്ളിയിലും പോവും അമ്പലത്തിലും പോകും. വീട്ടില്‍ വിളക്ക് കത്തിക്കാറുമുണ്ടെന്നാണ് ഇനിയ പറയുന്നത്.

    Also Read: സിനിമ ഇന്‍ഡസ്ട്രിയിലെ പറയാന്‍ പാടില്ലാത്ത പേരാണ് വിനയന്‍; പരസ്യമായ രഹസ്യത്തെ കുറിച്ച് നടി മാലാപാര്‍വതി

    പ്രണയിക്കാനുള്ള എല്ലാ സ്വാതന്ത്രവും ഉണ്ടെങ്കിലും സമയമില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. പറ്റിയ ആളെ കിട്ടിയിട്ടില്ലെന്നും ഇനിയ പറയുന്നു. മിക്കവാറും അച്ഛനും അമ്മയും അധികം വൈകാതെ എന്നെ ലോക്ക് ചെയ്യും എന്നാണ് കരുതുന്നതെന്നും ഇനിയ പറയുന്നുണ്ട്. അതേമസയം തനിക്ക് സീരിയസ് ആയ പ്രണയം ഒന്നും ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും ഇനിയ പറയുന്നുണ്ട്. പിന്നാലെ ആദ്യ പ്രണയത്തെക്കുറിച്ചും താരം പറയുന്നുണ്ട്.

    എന്റെ ആദ്യത്തെ പ്രണയം പതിമൂന്നാം വയസ്സില്‍ ആയിരുന്നു. സീരിയസ് ആയിരുന്ന ബന്ധം ഒന്നും ആയിരുന്നില്ല, എന്നാലും ആ പ്രണയമാണ് ഇപ്പോഴും ഓര്‍മിയ്ക്കുന്നതെന്നാണ് ഇനിയ പറയുന്നത്. പിന്നാലെ തന്റെ നഷ്ടപ്രണയത്തെക്കുറിച്ചും ഇനിയ സംസാരിക്കുന്നുണ്ട്. ഞാന്‍ അഭിനയത്തിലേക്ക് വരുന്ന സമയത്തായിരുന്നു ആ പ്രണയം. അവര്‍ക്ക് അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നില്ല, അവരുടെ വീട്ടുകാര്‍ക്കും അത് ഇഷ്ടമല്ല, അതോടെ വിട്ടുവെന്നാണ് താരം പറയുന്നത്.

    Also Read: 'ആസിഫിനേക്കാളും സുഹൃത്തുക്കൾക്ക് ഇഷ്ടം ഭാര്യ സമയോട്; സ്വിറ്റ്സർലന്റിൽ പോയാലും കൂട്ടുകാരെ കൂട്ടും'

    തന്റെ കല്യാണത്തെക്കുറിച്ചുളള സ്വപ്‌നങ്ങളും താരം പങ്കുവെക്കുന്നുണ്ട്. കല്യാണം കഴിക്കുകയാണെങ്കില്‍ ഷാഹിദ് കപൂറിനെ പോലെ ഒരാളെ കല്യാണം കഴിക്കണം എന്നാണ് എന്റെ ആഗ്രഹമെന്നാണ് ഷാഹിദ് പറയുന്നത്. ചെറുപ്പത്തിലേ തോന്നിയ ക്രഷ് ആണ്. ഇപ്പോഴും അത് അങ്ങനെ തന്നെയുണ്ട്. എന്നാല്‍ അത് പോലെ ഒരാളെ ജീവിതത്തില്‍ കണ്ടിട്ടില്ല, കണ്ട് മുട്ടാന്‍ വേണ്ടി ശ്രമിച്ചിട്ടില്ലെന്നും ഇനിയ പറയുന്നുണ്ട്.

    സൈറ എന്ന ചിത്രത്തിലൂടെയാണ് ഇനിയ അരങ്ങേറുന്നത്. പിന്നീട് ധളമര്‍മ്മരങ്ങള്‍, യുദ്ധം സെയ്, ഉമ്മ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2011 ല്‍ പുറത്തിറങ്ങിയ വാഗൈ സൂഡ വാ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ഇനിയയെ തേടിയെത്തി. പിന്നാലെ തമിഴിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. മലയാളത്തിലേക്ക് മടങ്ങിയെത്തിയ ശേഷം നിരവധി സിനിമകളില്‍ അഭിനയിച്ചു ഇനിയ. മാമാങ്കം ആണ് ഇനിയയുടെ ഒടുവിലിറങ്ങിയ മലയാം സിനിമ. തമിഴ് ചിത്രം റൈറ്റര്‍ ആ്ണ് ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ.

    പിന്നാലെ വിലങ്ങ് എന്ന തമിഴ് സീരീസിലും ഇനിയ അഭിനയിച്ചിരുന്നു. ഡാന്‍സ് റിലായിറ്റി ഷോ വിധി കര്‍ത്താവായും ഇനിയ കയ്യടി നേടിയിട്ടുണ്ട്. താക്കോല്‍, പരോള്‍, ആകാശമിട്ടായി, പുത്തന്‍ പണം, സ്വര്‍ണക്കടുവ, അയാള്‍ തുടങ്ങിയ സിനിമകളിലാണ് ഇനിയ മലയാളത്തില്‍ അഭിനയിച്ചത്.

    Read more about: ineya
    English summary
    Ineya Opens Up About Her First Love And Marriage Plans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X