അവര്‍ എന്റെ ഡോക്ടറെ കണ്ടു, ഞാന്‍ ഇനി എത്രനാള്‍ ഉണ്ടാകുമെന്ന് അറിയാന്‍; തുറന്ന് പറഞ്ഞ് ഇന്നസെന്റ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. ഇപ്പോഴിതാ കാന്‍സറിന്റെ പിടിയിലായിരുന്ന സമയത്ത് തനിക്ക് സിനിമയില്‍ വേഷം നല്‍കുന്നതിന് നിര്‍മാതാക്കള്‍ കാണിച്ച വേവലാതിയെക്കുറിച്ച് ഇന്നസെന്റ് തുറന്നു പറയുകയാണ്. താന്‍ മരിക്കുമെന്ന്് കരുതി തന്നെ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ മടിക്കുന്നുണ്ടെന്നാണ് ഇന്നസെന്റ് പറയുന്നത്. താരങ്ങള്‍ പോലും ഇത്തരത്തില്‍ പെരുമാറുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തന്നോട് പലരും ചോദിച്ച കാര്യങ്ങളെക്കുറിച്ചും അദ്ദേഹം മനസ് തുറക്കുന്നുണ്ട്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

നിങ്ങള്‍ക്ക് അറിയാം, മൂന്നാമതും ക്യാന്‍്‌സര്‍ വന്നു. മാത്രമല്ല ഇപ്പോഴത്തെ ഈ കൊറോണ കാലത്ത് സിനിമകളൊക്കെ. എന്നാലും ചില സിനിമകളൊക്കെ ഉണ്ടാകുമ്പോള്‍ സംവിധായകന്‍ പറയും ഈ റോളില്‍ ഇന്നസെന്റ് നന്നാകുമെന്ന്. എന്നാല്‍ നിര്‍മ്മാതാവ് സമ്മതിച്ചെന്ന് വരില്ല. മൂന്നാമത്ത് പ്രാവശ്യമാണ് ക്യാന്‍സര്‍ വന്നത്. അയാളെ തന്നെ കൊണ്ട് അഭിനയിപ്പിക്കണോ, അയാളെക്കൊണ്ട് സാധിക്കുമോ എന്നൊക്കെയാണ് അവരുടെ ചിന്ത. എന്തായാലും അവരെന്ന കാണാന്‍ വന്നു. ഇങ്ങനെയാണ് കാര്യങ്ങള്‍. സംവിധായകന്‍ പറഞ്ഞിട്ടാണ് ്‌വന്നത്. എങ്ങനെയുണ്ട് ആരോഗ്യം എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഈ കാണുന്നതൊക്കെ തന്നെ, വലിയ കുഴപ്പമില്ല.

Innocent

അപ്പോള്‍ അവര്‍ ചോദിച്ചു. ഇനിയെന്തെങ്കിലും. കീമോയൊക്കെ ചെയ്താല്‍് ഇന്‍ഫെക്ഷനൊക്കെ വരാനുള്ള സാധ്യതയുണ്ടെന്ന് ഞാന്‍ പറഞ്ഞു. അല്ല സാധാരണ അങ്ങനെ ഒന്നും രണ്ടും മൂന്നും പ്രാവശ്യമൊക്കെ വരില്ലല്ലോ, ഒന്ന് വന്നു, രണ്ടാമതൊക്കെ വരുമ്പോഴേക്കും പോകില്ലേ എന്ന്. എനിക്ക് മനസിലായി. എന്താ ഞാന്‍ പോകാത്തത് എന്നാണ് ചോദിക്കുന്നത്. മൂന്നാമത്തും വന്നാല്‍, ഇവനെ പിടിച്ച് പടത്തില്‍ ഇട്ടാല്‍ ഇയാള്‍ തട്ടിപ്പോയാല്‍ അതുവരെ പടത്തിന് മുടക്കിയ കാശ് പോകും. നമുക്ക് ഇതിന് ഗ്യാരണ്ടി കൊടുക്കാന്‍ പറ്റുമോ. അത് ദൈവത്തിനെ പറ്റൂ. അവരിത് ദൈവത്തോട് പോയി ചോദിക്കണം. അത് നടക്കില്ലല്ലോ. എന്തായാലും അത് കഴിഞ്ഞാല്‍ പിന്നെ അവരെ കാണില്ല.

പിന്നെ ഞാന്‍ അന്വേഷിച്ച് നോക്കിയപ്പോള്‍ ഇവര്‍ ഡോക്ടര്‍ ഗംഗാധരന്റെ അടുത്ത് പോയി അന്വേഷിച്ചിരിക്കുന്നു കാര്യങ്ങള്‍. ഇനിയെത്ര നാള്‍ ഇയാള്‍ ഉണ്ടാകുമെന്ന്. അദ്ദേഹം എന്ത് പറഞ്ഞു കാണുമെന്ന് എനിക്കറിയില്ല. ഞാന്‍ ചെയ്യേണ്ടതൊക്കെ ചെയ്തു, ഇനി ദൈവത്തിന്റെ കൈയ്യില്‍ ആണെന്നാകും ചിലപ്പോള്‍ അയാള്‍ പറഞ്ഞിട്ടുണ്ടാവുക. ഒരിക്കല്‍ ഒരാള്‍ എന്റെ അടുത്ത്് വന്നു. എന്നിട്ട് ചോദിച്ചു, നിങ്ങള്‍ അഭിനയിച്ചിട്ട്, അമേരിക്കയില്‍ പോയി. ആ സമയത്ത് നിങ്ങള്‍ക്ക് വേണ്ടി ആരാണ് ഡബ് ചെയ്തതെന്ന്. ദിലീപ് ഡബ്ബ് ചെയ്യില്ലേ എന്്‌നും ചോദിച്ചു. എന്താ കാര്യം എന്ന് വച്ചാല്‍, അഥവാ ഡബ്ബിംഗിന് മുമ്പ് തട്ടിപ്പോയാല്‍ ദിലീപിനെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിക്കാലോ എന്നാണ്. പിന്നെ ചില താരങ്ങള്‍ ചിലര്‍ നിര്‍മ്മാതക്കളോട് പറയും ഞങ്ങള്‍ക്ക് പണം നേരത്തെ തരണമെന്ന്. ഇടയ്ക്ക് വച്ച് ഞാന്‍ മരിച്ചു പോയാല്‍ പടം നിന്നു പോകും, അങ്ങനെ വന്നാല്‍ അവര്‍ക്ക് പണം കിട്ടില്ല.

ഇങ്ങനെയുള്ള ഒരുപാട് സംഭവങ്ങള്‍ നടക്കാറുണ്ട്. ഇങ്ങനയൊക്കെ ആണെങ്കിലും പടങ്ങള്‍ ്‌വരുന്നുണ്ട്. ഇടയ്ക്ക് ഞാന്‍ ആലോചിക്കും ഇനി ദിലീപിന് ഞാന്‍ മരിക്കുമോ എന്ന തോന്നലുണ്ടെന്ന്. ഞാന്‍ തന്നെ ഡബ്ബ് ചെയ്യേണ്ടി വരുമോ എന്ന ടെന്‍ഷന്‍ കാരണം. ഞാന്‍ ദിലീപിനെ വിളിച്ച് ചോദിച്ചപ്പോള്‍ ചേട്ടാ വേണ്ടാത്തത് പറയരുതെന്ന്. ഞാന്‍ ഇതൊക്കെ നേരമ്പോക്കായി എടുക്കുന്നത് കൊണ്ടാണ് നിങ്ങളോട് പറയുന്നത്.

Read more about: innocent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X