വിവാഹ ശേഷം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ എന്നെ വിളിച്ചാല്‍ കാര്യമില്ലത്രേ! തുറന്ന് പറഞ്ഞ് റോഷ്‌ന ആന്‍ റോയ്

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെ എത്തുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി റോഷ്‌ന ആന്‍ റോയ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടി മനസ് തുറന്നത്. അങ്ങനെ കുറച്ചു നാളത്തെ വലിയ കാത്തിരിപ്പിനോടുവില്‍. ഞാനിതാ എന്റെ സന്തോഷത്തിലേക്ക് എന്നാണ് താരം പറയുന്നത്. ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ.. ഞാന്‍ ഏതാണ്ടൊക്കെ അങ്ങനൊരു അവസ്ഥയിലായിരുന്നുവെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അങ്ങനെ കുറച്ചു നാളത്തെ വലിയ കാത്തിരിപ്പിനോടുവില്‍ ഞാനിതാ എന്റെ സന്തോഷത്തിലേക്ക്..

ആശ്രയം

2019ല്‍ makeup &beutician ഡിപ്ലോമ എടുത്തു,
ഒരുക്കുന്നത് ഇഷ്ടമുള്ള കാര്യമായതു കൊണ്ട് അതും കൂടെ കൊണ്ടുപോകണം എന്ന് ആഗ്രഹിച്ചാണ് പഠിച്ചത് , .എന്തോ കൊറോണ വന്നപ്പോ എനിക്കതായിരുന്നു ആശ്രയം. ആ സമയത്തായിരുന്നു വിവാഹവും.
എന്റെ വിവാഹ ശേഷം ഒരു 6 മാസത്തിനു ശേഷം സിനിമയ്ക്കു വിലക്കുകളില്‍ നിന്നു മോചനം.. എല്ലാവരും വീണ്ടും തിരക്കു പിടിച്ച സമയത്തിലേക്ക്. അന്ന് എന്റെ കാര്യം നല്ല കോമഡി ആയിട്ടു പോകുന്നു..ഈച്ച ആട്ടി ഇരിക്കുക എന്നൊക്കെ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ.. ഞാന്‍ ഏതാണ്ടൊക്കെ അങ്ങനൊരു അവസ്ഥയിലായിരുന്നു.

ഒന്നല്ലേല്‍ വേറെ, എന്നൊരു മൂഡില്‍

എങ്കിലും ഒന്നല്ലേല്‍ വേറെ, എന്നൊരു മൂഡില്‍ ഞാന്‍ പഠിച്ചതൊക്കെ കൂട്ടി ചേര്‍ത്ത് മേക്കപ്പ് വര്‍ക്ക്‌സ് ചെയ്യാന്‍ തുടങ്ങി, വെറുതെ ഇരിക്കാനുള്ള മനസു അന്നുമില്ല ഇന്നുമില്ല..അത്രേ ഉള്ളൂ. കോണ്ടാക്ട്‌സ് കുറഞ്ഞിട്ടാകും എന്നൊക്കെ മനസില്‍ തോന്നി, ഒരീസം ചുമ്മാ എല്ലാ കോണ്ടാക്ട്‌സും പൊടി തട്ടി എടുത്തു എല്ലാര്‍ക്കും മെസേജ് അയച്ചപ്പോഴാണ് കാര്യങ്ങള്‍ വേറെ ലെവലില്‍ പോയി കൊണ്ടിരിക്കുവാണെന്നു മനസിലായത്. അഭിനയ ജീവിതത്തിനു വിരാമം, വിവാഹ ശേഷം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി മാറിയ എന്നെ വിളിച്ചാല്‍ കാര്യമില്ലത്രേ. ഞാന്‍ പിന്നെ ന്താ പറയാ. വഴിയേ പോണവര്‍ എന്റെ ജീവിതം അങ്ങോട്ട് തീരുമാനിക്കുകയാണ്,. എന്തായാലും ഇതറിഞ്ഞപ്പോള്‍ ഇച്ചിരി വെഷമിച്ചെങ്കിലും, മൈന്റ് ആക്കിയില്ല.

സന്തോഷം

സ്വന്തമായി ഞാന്‍ തന്നെ ഇടയ്ക്കു മറന്നു പോയി തുടങ്ങി , എന്റെ കഴിവുകളെ വീണിടം വിഷ്ണു ലോകം, അങ്ങനെ ഒരു വീട്ടുകാരിയായും ഭാര്യയുമൊക്കെ ആയി ഒതുങ്ങാനുള്ള തയ്യാറെടുത്തു കൊണ്ടിരുന്ന ഞാന്‍
ഇങ്ങനെ ഒരു അന്തോം കുന്തോംയില്ലാണ്ട് നിക്കുമ്പോഴാണ് ഒരു തമിഴ് പ്രൊജക്ട് ചെയ്യുന്നത്, അതായിരുന്നു തുടക്കം, ആ ഒരു ഇന്‍സ്പിരേഷന്‍ കൊണ്ടാകാം ഇന്ന് കൃത്യമായി പറഞ്ഞാല്‍ 3വര്‍ഷവും 4 മാസവും കഴിയുമ്പോള്‍ മലയാള സിനിമയുടെ ഭാഗമാകുവാന്‍ ദൈവം വീണ്ടും എന്നെ നിയോഗിച്ചു .. ആദ്യമായി സ്‌കൂളിലേക്ക് ചെല്ലുന്ന ഒരു കുട്ടിയുടെ പ്രതീധിയാണ് എനിക്കിപ്പോള്‍. സിനിമ കിട്ടിയില്ലെങ്കിലും.. ഒരാള്‍ വിളിച്ചിട്ടു ഒരു കഥ പറഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം എനിക്കു പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല.

എന്തായാലും റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ'ഭഗവാന്‍ ദാസന്റെ രാമ രാജ്യം ' എന്ന സിനിമയിലൂടെ ശക്തമായ ഒരു കഥാപാത്രമായി ഞാനും തിരിച്ചു വരുന്നു. ദൈവാനുഗ്രഹത്താല്‍ പൂജ, സ്വിച്ച് ഓണ്‍, ബഹുമാനപ്പെട്ട സിബി മലയില്‍ സാര്‍, ഷാജി കൈലാസ് ്‌സാര്‍ , ലിസ്റ്റിന്‍ ചേട്ടന്‍ ടി ജി രവി ചേട്ടന്‍ എന്നിവരുടെ സാന്നിദ്യത്തില്‍ ഭംഗിയായി നടന്നു. ഇന്ന് തുടങ്ങുന്നു. എന്നു പറഞ്ഞാണ് താരം കുറിപ്പ് നിര്‍ത്തുന്നത്. ഈയ്യടുത്തായിരുന്നു താരത്തിന്റെ വിവാഹം.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X