For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി കാജല്‍; താരസുന്ദരി ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ടുകള്‍!

  |

  ഓണ്‍ സ്‌ക്രീനിലെ താരങ്ങളുടെ ജീവിതം മാത്രമല്ല ഓഫ് സ്‌ക്രീനിലെ ജീവിതവും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളുടെ ജീവിതത്തിലെ സന്തോഷവും സങ്കടവുമെല്ലാം ആരാധകര്‍ തങ്ങളുടേത് കൂടിയാക്കി മാറ്റുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന ഓരോ ചെറിയ വാര്‍ത്തകള്‍ക്കും ആരാധകര്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. ഇവിട ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത ഉടനെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ വാര്‍ത്തയ്ക്ക് പിന്നാലെ കൂടിയിരിക്കുകയാണ് ആരാധകര്‍.

  അമ്മയുടെ പിറന്നാൾ ആഘോഷമാക്കി നയൻതാര, ചിത്രങ്ങൾ വൈറലാവുന്നു

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് കാജല്‍ അഗര്‍വാള്‍. പിന്നീട് ബോളിവുഡിലെത്തുകയും ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്തു കാജല്‍. തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ കാജല്‍ ആരാധകരുടെ പ്രിയങ്കരിയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു കാജലിന്റെ വിവാഹം. ലോക്ക്ഡൗണ്‍ കാലത്തായതിനാല്‍ വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ ലളിത വിവാഹമായിരുന്നു കാജലും കാമുകന്‍ ഗൗതം കിച്ച്‌ലുവും നടത്തിയത്.

  ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. കാജലും ഗൗതവും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അംഗത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാജലും ഗൗതമും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ലെങ്കിലും ഉടനെ തന്നെ താരം ഈ വിവരം ആരാധകരുമായി പങ്കുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ഗര്‍ഭിണി ആയെന്ന് സ്ഥിരീകരിച്ചതോടെ താന്‍ നേരത്തെ കരാറിലെത്തിയ സിനിമകള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കാജലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആചാര്യ, ഗോസ്റ്റ് എന്നിവയുടെ അണിയറ പ്രവര്‍ത്തകരോട് തന്റെ ഭാഗങ്ങള്‍ വേഗം തന്നെ പൂര്‍ത്തിയാക്കാന്‍ കാജല്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം വാര്‍ത്ത സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. മുമ്പും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പിന്നീട് അത് തെറ്റാണെന്ന് താരങ്ങള്‍ വ്യക്തമാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു വ്യാജ പ്രചരണമാണോ ഇതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  2020 ഒക്ടോബര്‍ മുപ്പതിനായിരുന്നു ഗൗതം കിച്ച്‌ലുവും കാജല്‍ അഗര്‍വാളും വിവാഹിതരാകുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം നടത്തിത്. മുംബൈയില്‍ വച്ചായിരുന്നു വിവാഹം. ഇരുവരും ഏഴ് വര്‍ഷമായി അടുത്തറിയാവുന്നവരാണ്. മൂന്ന് വര്‍ഷത്തിലധികമായി പ്രണയത്തിലുമായിരുന്നു. ഇതിനിടെ കൊവിഡും ലോക്ക്ഡൗണും വന്നതോടെ ഇനിയും അകന്നിരിക്കാന്‍ വയ്യെന്ന് ചിന്തിക്കുകയും അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് കാജല്‍ പറഞ്ഞിരുന്നു.

  അതേസമയം നിരവധി സിനിമകളാണ് കാജലിന്റേതായി പുറത്തിറങ്ങാനുള്ളത്. തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാര്‍ ചിരഞ്ജീവി, രാം ചരണ്‍, പുജ ഹെഗ്‌ഡെ എന്നിവര്‍ക്കൊപ്പം ഒരുമിക്കുന്ന ആചാര്യയാണ് കാജലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. നാഗാര്‍ജുനയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രമാണ് ദ ഗോസ്റ്റ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈയ്യടുത്താണ് പുറത്തിറങ്ങിയത്. അതേസമയം ദുല്‍ഖര്‍ സല്‍മാനും അതിഥി റാവു ഹയാദരിക്കുമൊപ്പം അഭിനയിക്കുന്ന ഹേയ് സിനാമികയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഇന്ത്യന്‍ 2 ഉം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ ചിത്രമാണ്.

  Also Read: നടിയാകാന്‍ കൊതിച്ചിരുന്നില്ല, സാമ്പത്തിക ബുദ്ധിമുട്ട് മോഡലാക്കി; സമാന്തയുടെ സിനിമാ ജീവിതം

  പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam

  എന്തായാലും വാര്‍ത്ത അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. തങ്ങളുടെ പ്രിയ നടി തന്റെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിലേക്ക് കടക്കുകയാണെന്ന് അറിഞ്ഞ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആശംസകളുമായി എത്തുകയാണ്. എന്നാല്‍ പല ഗോസിപ്പുകളേയും പോലെ തന്നെ ഇതും അസത്യമായിരിക്കുമോ എന്ന സംശയവും ചില ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. എന്തായാലും താരവും പങ്കാളിയും ഉടനെ തന്നെ വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്താണെന്ന് അറിയിച്ചു കൊണ്ട് രംഗത്ത് എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

  Read more about: kajal aggarwal
  English summary
  Is Magadheera Actress Kajal Aggarwal Pregnant With Her First Child? Latest Buzz Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X