For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കിങ് ഖാന്റെ അടുത്ത നായിക മഞ്ജു വാര്യര്‍! കിങ് ഖാന്‍ അറിയണ്ടെന്ന് മഞ്ജു; സത്യാവസ്ഥ ഇതാ

  |

  മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. തന്റെ രണ്ടാം വരവിലും മലയാളികള്‍ മഞ്ജുവിനോടുള്ള സ്‌നേഹത്തില്‍ ഒരു കുറവും കാണിച്ചിട്ടില്ല. മഞ്ജു വാര്യര്‍ എന്നത് മലയാളികളെ സംബന്ധിച്ച് വെറുമൊരു പേര് മാത്രമല്ല. പലര്‍ക്കും മഞ്ജുവൊരു പ്രചോദനവും പ്രതീക്ഷയുമാണ്. പൊരുതാനുറച്ചവര്‍ക്ക് ജീവിതം നല്ലത് വരുത്തുമെന്ന പ്രതീക്ഷ.

  Also Read: ആശുപത്രിയില്‍ കാണാനെത്തിയ ആരാധകര്‍! ഞാനിനി അഭിനയിക്കില്ലെന്ന് പലരും കരുതി: രാധിക

  മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ഇപ്പോഴിതാ മലയാളവു ം കടന്ന് തന്റെ പെരുമയറിയിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരും തല അജിത്തും ഒരുമിച്ച തുനിവ് തീയേറ്ററുകളിലേക്ക് എത്തിയത്. മഞ്ജുവിന്റെ ഇതുവരെ കാണാത്തൊരു വേഷമായിരുന്നു തുനിവിലേത്. ആക്ഷന്‍ രംഗങ്ങളടക്കം ഗംഭീരമായ പ്രകടനം കാഴ്ചവച്ച് കയ്യടി നേടുകയാണ് മഞ്ജു വാര്യര്‍.

  Manju Warrier

  പിന്നാലെ താരം ഹിന്ദിയിലും അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. നേരത്തെ താന്‍ ഹിന്ദിയില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും മഞ്ജു പുറത്ത് വിട്ടിരുന്നില്ല. ഇപ്പോള്‍ പേളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരു പാപ്പരാസിയുടെ പണി കണ്ടു. എന്താണ് ബോംബെയില്‍ പരിപാടി? എന്നാണ് പേളി ചോദിക്കുന്നത്. ഏത് പാപ്പരാസിയാണ് അത്. എനിക്കൊന്ന് കാണണമല്ലോ എന്നായിരുന്നു ഇതിന് മഞ്ജു നല്‍കി മറുപടി. മഞ്ജു വാര്യര്‍ എയര്‍പോര്‍ട്ടില്‍ എന്ന് വാര്‍ത്ത കണ്ടിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ ഞാനല്ല, അറിഞ്ഞിരുന്നില്ലെന്നാണ് മഞ്ജു പറഞ്ഞത്. പിന്നാലെ പേളി കിങ് ഖാനെക്കുറിച്ച് ചോദിക്കുകയായിരുന്നു.

  ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍ ആണെന്നാണ് പറയുന്നത്. അറിഞ്ഞില്ലേ? എന്നാണ് പേളി ചോദിച്ചത്. ആണോ ഞാന്‍ അറിഞ്ഞിരുന്നില്ല, സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണെന്ന് മഞ്ജു പറഞ്ഞു. ഇതോടെ സോഷ്യല്‍ മീഡിയ കണ്ടത് ഞാന്‍ വിശ്വസിച്ചു പോയി എന്നായി പേളഇ. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെല്ലാം വിശ്വസിക്കരുതെന്ന് മഞ്ജു പറയുന്നുണ്ട്.

  അതേസമയം ഈ വാര്‍ത്ത കിങ് ഖാന്‍ ഇത് അറിഞ്ഞോ ആവോ? എന്നും മഞ്ജു പറയുന്നുണ്ട്. വാര്‍ത്ത കേള്‍ക്കാന്‍ സുഖമുണ്ട്. പക്ഷെ തത്ക്കാലം കിങ് ഖാന്‍ അറിയണ്ട എന്നാണ് മഞ്ജു കൂട്ടിച്ചേര്‍ക്കുന്നത്. പിന്നാലെ തന്റെ ഹിന്ദി സിനിമയുടെ വിശേഷവും മഞ്ജു പങ്കുവെക്കുന്നുണ്ട്.

  ഒരു ഹിന്ദി സിനിമയുടെ ഷൂട്ട് പകുതി കഴിഞ്ഞിട്ടുണ്ട്. ബാക്കി പകുതി ഷൂട്ട് ചെയ്യാനുണ്ട്. കിങ് ഖാന്‍ അല്ല. മാധവന്‍ ആണ് നായകന്‍. നന്നായി വായനയുള്ള ബുദ്ധിമാനായ മനുഷ്യനാണ്. അദ്ദേഹത്തിന്റെ അഭിനയം നമുക്കെല്ലാം ഒരുപാടിഷ്ടവുമാണെന്നും മഞ്ജു പറയുന്നുണ്ട്. അമ്രികി പണ്ഡിറ്റ് എന്നാണ് മഞ്ജുവിന്റെ ഹിന്ദി ചിത്രത്തിന്റെ പേര്.\

  Also Read: ഞാൻ ചീത്ത പറഞ്ഞിട്ടുണ്ട്, അങ്ങനെ വിളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നോ; രഞ്ജുവിനോട് മുക്ത ചോദിച്ചത്

  ആയിഷയാണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചത്. ഗള്‍ഫ് നാടുകളിലെ കഥയാണ് സിനിമ പറയുന്നത്. ഗള്‍ഫില്‍ വീട്ടുജോലിക്കാരിയായി എത്തുന്ന കഥാപാത്രമാണ് മഞ്ജുവിന്റേത്.

  Manju Warrier

  സ്ത്രീകേന്ദ്രികൃത സിനിമ എന്ന് പറയുമ്പോള്‍ സ്ട്രഗിളും കാര്യങ്ങളുമാണ് മനസിലേക്ക് വരിക. പക്ഷെ ഇത് വ്യത്യസ്തമായൊരു ശ്രമമാണ്. ഗദ്ദാമയാണ് ആയിഷ. ആയിഷ തുനിവ് പോലൊരു സിനിമയേയല്ല. തികച്ചും വ്യത്യസ്തമായൊരു സിനിമയാണ് ആയിഷ. ആ സിനിമ എങ്ങനെയാണോ അതിന്റെ സെന്‍സിലേക്ക് വേണം ആ സിനിമയെ കാണേണ്ടത്. മുന്‍വിധികളില്ലാതെ ക്ലീന്‍ സ്ലേറ്റായിട്ട് വേണം കാണാനും ആസ്വദിക്കാനും. ആയിഷയും തുനിവും മാത്രമല്ല ഏത് സിനിമയാണെങ്കിലും എന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്.

  മലയാളത്തിലും മഞ്ജുവിന്റേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. ജാക്ക് ആന്റ് ജില്‍ ആണ് മഞ്ജുവിന്റെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. വെള്ളരി പട്ടണം ആണ് അണിയറയിലുള്ള സിനിമകൡലൊന്ന്.

  Read more about: manju warrier
  English summary
  Is Manju Warrier Going To Be The Heroine Of Shahrukh Khan Actress Reacts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X