ചീരു മരിച്ചിട്ട് രണ്ടു വർഷം! വീണ്ടും ഒരു വിവാഹം?; മനസ് തുറന്ന് മേഘ്‌ന രാജ്

തെന്നിന്ത്യന്‍ സിനിമ ലോകത്തേ ആകെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്ന കന്നഡ താരം ചിരഞ്ജീവി സര്‍ജയുടേത്. മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും മലയാള സിനിമ പ്രേക്ഷകർക്കും ആ വിയോഗം വിങ്ങലായിരുന്നു. ചീരുവിന്റെ പ്രിയപത്നി മേഘ്‌ന രാജ് മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മേഘ്‌ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂൺ ഏഴിന് ആയിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വേർപാട്. ഇരുവരും തങ്ങളുടെ ആദ്യ കണ്മണിക്കായി കാത്തിരിക്കുമ്പോഴായിരുന്നു മരണം ചീരുവിനെ കവര്‍ന്ന് എടുക്കുന്നത്. ചീരുവിന്റെ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി താരം അതിശക്തമായി തിരികെ എത്തുകയായിരുന്നു.

ഓരോ ഘട്ടത്തിലും മകന്റെ വളർച്ചയും അവന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു

ഓരോ ഘട്ടത്തിലും മകന്റെ വളർച്ചയും അവന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോൾ മേഘ്ന അഭിനയത്തിലും സജീവമായിട്ടുണ്ട്. മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇത്.

10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും പ്രണയം പറഞ്ഞതും വിവാഹിതരായതും. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. 2019 ഏപ്രില്‍ 29, മെയ് 2 തീയതികളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചീരുവിന്റെ മരണവും കുഞ്ഞിന്റെ ജനനവും. ജൂനിയര്‍ ചിരു, ജൂനിയര്‍ സി എന്നൊക്കെയാണ് കുഞ്ഞിനെ വിളിക്കുന്നത്. രായൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ പേര്.

ഇന്ന് കുഞ്ഞുമായി ഏറെ സന്തോഷത്തോടെ സിംഗിൾ മദറായി ജീവിക്കുകയാണ് മേഘ്‌ന

ഇന്ന് കുഞ്ഞുമായി ഏറെ സന്തോഷത്തോടെ സിംഗിൾ മദറായി ജീവിക്കുകയാണ് മേഘ്‌ന. അതിനിടെ ഒരു അഭിമുഖത്തിൽ വീണ്ടും വിവാഹം ചെയ്യുന്നതിനെ കുറിച്ച് മേഘ്‌ന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തനിക്ക് ചുറ്റുമുള്ള നിരവധി പേർ വീണ്ടും വിവാഹം കഴിക്കാൻ തന്നോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് മേഘന പറയുന്നത്.

'നിങ്ങൾ വീണ്ടും വിവാഹം കഴിക്കൂ എന്ന് ഉപദേശിക്കുന്ന ഒരു കൂട്ടം ആളുകളും. നിങ്ങൾ നിങ്ങളുടെ മകനുമായി സന്തോഷത്തോടെ കഴിയു എന്ന് പറയുന്ന ആളുകളും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അപ്പോൾ ഞാൻ ആരെയാണ് കേൾക്കുക? അതുകൊണ്ട് ഞാൻ എന്നെത്തന്നെ കേൾക്കാൻ തീരുമാനിച്ചു' മേഘ്‌ന ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Recommended Video

ചീരുവിന്റെ മരണശേഷം ആദ്യമായി മേഘന ക്യാമറയ്ക്ക് മുന്നിലേക്ക്.ആശംസകളുമായി നസ്രിയ
ഇനി എന്ത് എന്ന ചോദ്യം താൻ തന്നോട് ഇതുവരെ ചോദിച്ചിട്ടില്ലെന്നും താരം പറഞ്ഞു

ഇനി എന്ത് എന്ന ചോദ്യം താൻ തന്നോട് ഇതുവരെ ചോദിച്ചിട്ടില്ലെന്നും താരം പറഞ്ഞു. 'ഞാൻ ഇതുവരെ എന്നോട് ആ ചോദ്യം ചോദിച്ചിട്ടില്ല. ഞാൻ എപ്പോഴും പറയാറുണ്ട്, ചീരു പഠിപ്പിച്ച ഒരു കാര്യം ഈ നിമിഷത്തിൽ എങ്ങനെ ജീവിക്കണം എന്നതാണ്. അതുകൊണ്ട് നാളെ എന്ത് സംഭവിക്കും അല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് എന്റെ ജീവിതം എങ്ങനെയായിരിക്കും. അതൊന്നും ഞാൻ ചിന്തിക്കാൻ പോകുന്നില്ല. ഞാൻ ഈ നിമിഷത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുക' മേഘ്ന പറഞ്ഞു.

സോഷ്യൽ മീഡിയ ട്രോളുകളെ താൻ എങ്ങനെയാണ് നേരിടുന്നതെന്നും മേഘന രാജ് സർജ പറഞ്ഞു. ഒരു ഫോട്ടോയ്ക്ക് വന്ന മോശം കമന്റിനോട് പ്രതികരിച്ചത് എങ്ങനെയാണെന്ന് താരം പറഞ്ഞു, "സഹോദരാ, അത് ഞാൻ നിന്റെ മുന്നിൽ തെളിയിക്കേണ്ടതില്ല എന്ന മട്ടിലായിരുന്നു ഞാൻ. അദ്ദേഹത്തെ (ചിരഞ്ജീവി) ഞാൻ ഓർക്കുന്നുണ്ടോ അല്ലെങ്കിൽ ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന് ഞാൻ നിങ്ങളോട് തെളിയിക്കേണ്ടതില്ല. അത് ഞാനുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതാണ്' മേഘ്‌ന പറഞ്ഞു.

More from Filmibeat

Read more about: meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X