പേളി വീണ്ടും ഗര്‍ഭിണി! ഉറപ്പിച്ച് സോഷ്യല്‍ മീഡിയ; തെളിവുകള്‍ നിരത്തി ആരാധകരുടെ കണ്ടെത്തല്‍
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളിയും ശ്രീനിഷും. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായ ശ്രീനിഷും മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരില്‍ ഒരാളായ പേളിയും കണ്ടുമുട്ടുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 1 ലൂടെയായിരുന്നു. ബിഗ് ബോസില്‍ വച്ച് ഇരുവരും പ്രണയത്തിലായി. പേളിയുടേയും ശ്രീനിഷിന്റേയും പ്രണയം സ്ട്രാറ്റജിയാണെന്നാണ് അന്ന് പലരും കരുതിയത്. എന്നാല്‍ ഷോയ്ക്ക് ശേഷം ജീവിതത്തില്‍ ഒരുമിച്ചു കൊണ്ട് ഇരുവരും സംശയാലുക്കളുടെ മുനയൊടിച്ചു.
സമീപകാലത്ത് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഏറ്റവും കൂടുതല്‍ ആഘോഷിച്ച ഗര്‍ഭകാലമായിരുന്നു പേളിയുടേത്. പേളിയുടെ അമ്മയാകാനുള്ള തയ്യാറെടുപ്പിനെക്കുറിച്ച് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും നിരന്തരം ചർച്ച ചെയ്തു. ഇത് ഒടുവില്‍ മാധ്യമങ്ങളെ ട്രോളുന്ന അവസ്ഥയിലേക്ക് പോലും എത്തി. എന്തായാലും ആരാധകരുടെ പ്രിയങ്കരിയായാണ് പേളിയുടേയും ശ്രീനിഷിന്റേയും മകള്‍ നില.

ആരാധകർക്കും പേളിയുടെ മകള്‍ നിലു ബേബിയാണ്. സോഷ്യല്‍ മീഡിയയില്‍ താരമാണ് നിലാ ബേബി. പേളിയുടേയും ശ്രീനിഷിന്റേയും ചാനല്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. താരങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ മാത്രമല്ല പേളി നടത്തുന്ന അഭിമുഖങ്ങളും ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്. അതേസമയം ഇപ്പോള്‍ പേളിയുടെ ജീവിതത്തില്‍ ഒരു സന്തോഷ വാർത്ത എത്തുകയാണ്.
പേളിയുടെ സഹോദരി റേച്ചല്‍ രണ്ടാമത്തെ കുഞ്ഞിന്റെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. റേച്ചലിന് ഒരു മകന്‍ ആണുള്ളത്. പിന്നാലെയാണ് വീണ്ടും അമ്മയാകുന്നത്. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ച തകൃതിയായി നടക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പേളി പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പേളി വീണ്ടും ഗര്‍ഭിണിയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. താരത്തിന്റെ വീഡിയോകള്‍ക്കെല്ലാം ചേച്ചി ഗര്‍ഭിണിയാണോ? നിലാ ബേബിയ്ക്ക് കൂട്ടായി ഒരാള്‍ കൂടെ വരികയാണോ ? എന്നൊക്കെയാണ് പേളിയുടെ സോഷ്യല്‍ മീഡിയ പേജ് നിറയെ. നിരവധി പേരാണ് ഇതേ സംശയം ചോദിച്ചു കൊണ്ട് എത്തുന്നത്. എന്നാല്‍ ആരാധകരുടെ ഈ ചോദ്യങ്ങള്‍ക്ക് പേളി ഇതുവരേയും മറുപടി നല്‍കിയിട്ടില്ല.
അടുത്തിടെ ആയി പേളി പങ്കിടുന്ന ചിത്രങ്ങളിലും വീഡിയോയിലും താരം ധരിക്കുന്ന ഓവര്‍ കോട്ട്, കുടുംബസമേതം നടത്തിയ ദുബായ് യാത്ര, ഇതൊക്കെയാണ് ആരാധകര്‍ സംശയമായി ഉന്നയിക്കാനുണ്ടായ കാരണങ്ങള്‍. ദുബായ് യാത്രയ്ക്കിടെ പേളി മുന്‍ സീറ്റില്‍ ഇരുന്നു, വേദിയില്‍ പ്രസംഗിച്ചപ്പോള്‍ പേളിയുടെ ബേബി ബംപ് ശരിക്കും കാണാന്‍ സാധിച്ചിരുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തലുകള്‍. ശ്രീനി നല്‍കുന്ന സ്‌പെഷ്യല്‍ കെയറും സോഷ്യല്‍ മീഡിയയുടെ സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ഇതാരുന്നല്ലേ ഡയറ്റും, ജിമ്മും നിര്‍ത്തിയത്. നിലു ബേബിയുടെ വരവ് വന്‍ ആഘോഷമായിരുന്നല്ലോ, ട്രോളുകള്‍ക്കും പഞ്ഞം ഉണ്ടായില്ല. അതുകൊണ്ടാണോ ഇത്തവണ പറയാതെ വച്ചിരിക്കുന്നത് എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. അതേസമയം ഗര്‍ഭിണയായിരിക്കണമെന്നില്ല, ഈ സംശയങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ഭാവന മാത്രമാണെന്നും ചിലര്‍ പറയുന്നുണ്ട്. അഥവe പേളി ഗര്‍ഭിണിയാണെങ്കില്‍ തന്നെ അത് അവരുടെ സ്വകാര്യതയാണ്, കഴിഞ്ഞ തവണ പേളിയ്ക്കും ശ്രീനിഷിനും യാതൊരു തരത്തിലുള്ള പ്രൈവസിയും സോഷ്യല്‍ മീഡിയ നല്‍കിയിട്ടില്ല. അതുകൊണ്ടാകാം മറച്ചു വെക്കുന്നതെന്നും ചിലര്‍ പറയുന്നു.
എന്തായാലും പേളിയുടെ പ്രതികരണം അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. താരം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ആരാധകരുമായി സംവദിക്കുന്നയാളാണ്. അതുകൊണ്ട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച പേളി എന്തായാലും അറിഞ്ഞിട്ടുണ്ടാകും. ഉടനെ തന്നെ താരം എന്താണ് വസ്തുത എന്ന് അറിയിക്കുമെന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications