വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച മാത്രം; റിച്ച ഛദ്ദ നിറവയർ മറച്ചു പിടിക്കുന്നതാണോ!, ആരാധകർ ചോദിക്കുന്നു
ബോളിവുഡ് ഏറ്റവും ഒടുവിൽ കണ്ട താരവിവാഹമായിരുന്നു യുവ താരങ്ങളായ റിച്ച ഛദ്ദയുടെയും അലി ഫസലിന്റെയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ബോളിവുഡിലെ വളർന്നു വരുന്ന താരങ്ങളാണ് ഇരുവരും.
2008 ൽ പുറത്തിറങ്ങിയ ഒയെ ലക്കി എന്ന ചിത്രത്തിലൂടെയാണ് റിച്ച ഛദ്ദയുടെ അരങ്ങേറ്റം. പിന്നീട് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗ്യാങ്സ് ഓഫ് വസെയ്പ്പൂർ, അതിനു ശേഷം ഫുക്രേ, മാസാൻ, ഷകീലയുടെ ജീവിത കഥ പറഞ്ഞ ഷകീല തുടങ്ങിയ സിനിമകളിലൂടെയാണ് റിച്ച ഛദ്ദ പ്രേക്ഷക ശ്രദ്ധനേടുന്നത്. അഭിനയ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളെയാണ് റിച്ച കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്.

പരീക്ഷണ സിനിമകളിലൂടെയാണ് അലി ഫസൽ ബോളിവുഡിൽ എത്തുന്നത്. ഇംഗ്ലീഷ് ചിത്രമായ ഓൺ ദ അദർ എന്റ് ഓഫ് ദ സ്റ്റോറി എന്ന ചിത്രത്തിലൂടെ ആയിരുന്നു നടന്റെ സിനിമാ അരങ്ങേറ്റം 3 ഇഡിയറ്റ്സ് ആണ് ആദ്യ ഹിന്ദി ചിത്രം. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ താരം ശ്രദ്ധനേടുകയായിരുന്നു. ഫുക്രേ, ഖാമോഷിയാൻ തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.
ഫുക്രേ സിനിമയുടെ സെറ്റിൽ വെച്ചാണ് റിച്ച ഛദ്ദയും അലി ഫസലും പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദമാണ് പ്രണയമായത്. 2020 ൽ നിയമപ്രകാരം ഇരുവരും വിവാഹം കഴിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഇരുവരും അത് ആഘോഷമാക്കിയില്ല. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് തങ്ങൾ വിവാഹിതരാകുന്നു എന്ന വിവരം താരങ്ങൾ അറിയിച്ചത്. നിയമപരമായി വിവാഹിതരാണെന്നും പറഞ്ഞിരുന്നു.

പ്രീവെഡിങ് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് വിവാഹ വാർത്ത താരങ്ങൾ അറിയിച്ചത്. അതിനു ശേഷം രണ്ടാഴ്ച മുൻപ്, ഒക്ടോബർ ആറിനാണ് ഇവരുടെ ആർഭാടപൂർണമായ വിവാഹം നടന്നത്. ബോളിവുഡ് താരലോകം മുഴുവൻ പങ്കെടുത്ത വലിയ ആഘോഷമായിരുന്നു അത്. ഡൽഹി, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിലായിട്ടായിരുന്നു വിവാഹ സൽക്കാരം നടത്തിയത്. 2020 ൽ ലോക്ക്ഡൗൺ സമയത്ത് വിവാഹിതരായ ഇരുവരും ആഘോഷങ്ങൾ.

വിവാഹശേഷമുള്ള ഇവരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, റിച്ച ഛദ്ദയുടെ ഏറ്റവും പുതിയ വീഡിയോയാണ് ആരാധാകരിൽ സംശയമുണർത്തിയിരിക്കുകയാണ്. ഗൗൺ ധരിച്ച് ഭർത്താവ് അലി ഫസലിന് ഒപ്പമുള്ള റിച്ചയുടെ ഏറ്റവും പുതിയ വീഡിയോയും ചിത്രങ്ങളാണ് ചർച്ചയാകുന്നത്.
റിച്ച ഛദ്ദ ഗർഭിണിയാണെന്നും നിറവയർ മറച്ചു പിടിക്കാൻ ശ്രമിക്കുന്നുവെന്നുമാണ് വീഡിയോ കണ്ട് ആരാധകർ പറയുന്നത്. ഗൗണിനൊപ്പം സാധാരണ ഇത്തരം ഷാളുകൾ ധരിക്കാറില്ല. വയർ മറച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇതെന്നും ആരാധകർ പറയുന്നു. വിവാഹത്തിന് ഭാരം കൂടിയ ഗൗണിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഇതും ആരാധകരുടെ സംശയങ്ങൾ ബലപ്പെടുത്തുന്നുണ്ട്.

അതേസമയം, അഭി തോ പാർട്ടി ശുരു ഹുയി ഹി, ഫുക്രേ 3 തുടങ്ങിയ ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. രണ്ടു ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. ഫുക്രേയിൽ അലി ഫസലും എത്തുന്നുണ്ട്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രമാകും ഇത്. ഇതുകൂടാതെ കുഫിയ, കാണ്ഡഹാർ എന്നിവയാണ് അലി ഫസലിന്റേതായി പുറത്തിറങ്ങാൻ ഉള്ളത്.


Click it and Unblock the Notifications