ഇതാണോ അനാര്‍ക്കലിയുടെ രഹസ്യ കാമുകന്‍? ചര്‍ച്ചയായി പോസ്റ്റ്, കൂട്ടുകാരനെ തേടി ആരാധകര്‍!

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായിട്ടുള്ള താരങ്ങളില്‍ ഒരാളാണ് അനാര്‍ക്കലി. പാട്ടു പാടിയും ഡാന്‍സ് ചെയ്തും ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ നടത്തിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അനാര്‍ക്കലി. ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ തന്നിലെ നടിയെ അടയാളപ്പെടുത്താനും അനാര്‍ക്കലിയ്ക്ക് സാധിച്ചു.

തുറന്ന് സംസാരിക്കുന്ന ശീലവും വ്യക്തമായ നിലപാടുമാണ് അനാര്‍ക്കലിയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്. മറയില്ലാത്ത സംസാരിക്കുന്നതാണ് അനാര്‍ക്കലിയുടെ ശീലം. ഇപ്പോഴിതാ അനാര്‍ക്കലി പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അമീന്‍ ബോയ് എന്ന ക്യാപ്ഷനോട് ഒരു യുവാവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.

anarkali marikar

സുഹൃത്തിനൊപ്പമുള്ള അനാര്‍ക്കലിയുടെ ചിത്രം അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. അനാര്‍ക്കലിയ്‌ക്കൊപ്പമുള്ളത് ആരാണെന്നാണ് സോഷ്യല്‍ മീഡിയയ്ക്ക് അറിയേണ്ടത്. താരത്തിന്റെ കാമുകന്‍ ആണോ കൂടെയുള്ളതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കമന്റുകളിലൂടെ ചിലരിത് ചോദിക്കുന്നുണ്ട്.

ഇവനാണോ അവന്‍, മറ്റേ ഇന്റര്‍വ്യുവില്‍ പറഞ്ഞ രഹസ്യ കാമുകന്‍ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് അനാര്‍ക്കലി മറുപടി നല്‍കിയിട്ടില്ല. നേരത്തെ താന്‍ പ്രണയത്തിലാണെന്ന് അനാര്‍ക്കലി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ കാമുകന്റെ പേര് പറയാന്‍ താരം തയ്യാറായിരുന്നില്ല. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിലെത്തിയപ്പോഴാണ് അനാര്‍ക്കലി പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.

കാമുകന്റെ പേര് പറയുന്നതില്‍ തനിക്ക് കുഴപ്പമില്ല. എപ്പോഴോ ഒരിക്കല്‍ പേര് പറഞ്ഞപ്പോള്‍ അവന്‍ ഭയങ്കര സീനായിരുന്നു. ഇനിയെന്റെ പേര് പറയരുത്, എനിക്കതിഷ്ടമല്ലെന്ന്. പ്രണയം നാല് വര്‍ഷമായി മുന്നോട്ട് പോവുന്നു. അവന് നിയന്ത്രിക്കലില്ല. അഭിപ്രായമൊക്കെ പറയും. അവന്റെ അഭിപ്രായം കൊണ്ടാണ് ഞാന്‍ വളര്‍ന്നതെന്ന് പലപ്പോഴും വിചാരിക്കാറുണ്ടെന്നും അനാര്‍ക്കലി അന്ന് പറഞ്ഞിരുന്നു.

പുള്ളിക്കാരന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണ്. ഒരേ വയസാണെന്നും അനാര്‍ക്കലി പറഞ്ഞു. ഇതിനിടെ നിങ്ങള്‍ കെട്ടി ജീവിക്കുമെന്ന് ഉറപ്പിച്ചോന്നും അവതാരകന്‍ ചോദിച്ചു. 'ഇല്ല, കെട്ടണമെന്ന് ഉറപ്പില്ലല്ലോ. പ്രേമിക്കാന്‍ പറ്റുന്നിടത്തോളം പ്രേമിക്കുക. കല്യാണം കഴിക്കുന്ന പ്രായമാവുമ്പോള്‍ നോക്കാം' എന്നും അനാര്‍ക്കലി പറഞ്ഞിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ തന്നെയുണ്ട്. ഡല്‍ഹി ആസ്ഥാനമാക്കിയുള്ള കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പക്ഷേ വീട്ടിലിരുന്ന് ചെയ്യാം. അതുകൊണ്ട് ഇടയ്ക്കിടെ കാണാറുണ്ട്. ഞങ്ങള്‍ ഒരുമിച്ച് പുറത്ത് പോവുകയും കറങ്ങി നടക്കുകയുമൊക്കെ ചെയ്യുമെന്നും താരം പറഞ്ഞിരുന്നു. ഈയ്യടുത്ത് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലും അനാര്‍ക്കലി കാമുകനെക്കുറിച്ച് സംസാരിച്ചിരുന്നു.

anarkali marikar

എനിക്കൊരു കാമുകനുണ്ട്. അയാള്‍ ഫെമിനിസ്റ്റാണ്. എന്നെ നന്നായി മനസിലാക്കുന്ന ആളാണ്. എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് പൂര്‍ണമായ അര്‍ഥത്തില്‍ മനസിലാക്കി ഒപ്പം നില്‍ക്കുകയും മോട്ടിവേറ്റ് ചെയ്യുകയും ചെയ്യും. പ്രണയത്തിന്റെ നിര്‍വചനം എന്നാല്‍ എനിക്ക് മറ്റുള്ളവരെ മനസിലാക്കാനുള്ള കഴിവാണ്. അതുകൊണ്ട് ആ ആളാണ് എന്റെ ഗോ ടു പേഴ്സണ്‍ എന്നാണ് കാമുകനെക്കുറിച്ച് അനാര്‍ക്കലി പറഞ്ഞത്.

അനാര്‍ക്കലി പറഞ്ഞ കാമുകനാണോ ചിത്രത്തില്‍ കൂടെയുള്ളത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും കമന്റുകളോട് താരം പ്രതികരിക്കുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സുലൈഖ മന്‍സില്‍ ആണ് അനാര്‍ക്കലിയുടെ ഒടുവിലിറങ്ങിയ സിനിമ. ലുക്ക്മാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിലെ അനാര്‍ക്കലിയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

More from Filmibeat

Read more about: anarkali marikar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X