കുഞ്ചാക്കോ ബോബൻ്റെ ഛായയുള്ള സുന്ദരൻ; ഇതോ മാളവികയുടെ കാമുകൻ? മറുപടി നൽകി താരപുത്രി
മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് മാളവിക ജയറാം. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട ജോഡിയായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍. അച്ഛന്റേയും അമ്മയുടേയും സഹോദരന്റേയും പാതയിലൂടെ മാളവികയും അധികം വൈകാതെ തന്നെ ബിഗ് സ്‌ക്രീനിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. താരപുത്രി ഇതിനായുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ തന്നെ ഓഫറുകള്‍ ലഭിക്കുന്നതായി ജയറാം തന്നെ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മാളവിക. താരപുത്രി പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന് ജന്മദിനാശംസ നേര്‍ന്നു കൊണ്ടുള്ള മാളവികയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. പൃഥ്വി മണി എന്ന തന്റെ ബെസ്റ്റ് ഫ്രണ്ടിനാണ് രസകരമായൊരു വീഡിയോയൊടൊപ്പം താരപുത്രി ആശംസ നേര്‍ന്നിരിക്കുന്നത്.

ബെസ്റ്റ് ഫ്രണ്ട് ജാക്ക്‌പോട്ട് എനിക്ക് അടിച്ചിട്ടുണ്ട് എന്നുറപ്പാണ്. എല്ലാവര്‍ക്കും ഒരു പൃഥ്വി മണിയെ കിട്ടണം. പോയി വലിയൊന്നിനെ തന്നെ കണ്ടെത്തൂ. ഈ വര്‍ഷം മുതല്‍ നിന്റെ ബര്‍ത്ത് ഡേ അഞ്ച് ദിവസം കഴിഞ്ഞേ ആഘോഷിക്കുകയുള്ളൂ എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. ലവ് യു'' എന്നായിരുന്നു മാളവികയുടെ പോസ്റ്റ്. പിന്നാലെ ആരാധകര്‍ ചോദ്യങ്ങളു സംശയങ്ങളുമായി എത്തി.
കാണാന്‍ കുഞ്ചാക്കോ ബോബന്റെ ഛായയുള്ള ഈ സുന്ദരന്‍ മാളവികയുടെ കാമുകന്‍ ആണോ എന്നായിരുന്നു മിക്കവര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാളിവക തന്നെ എത്തി. ഇവന്‍ എന്റെ കാമുകനല്ല എന്നായിരുന്നു മാളവികയുടെ പ്രതികരണം. മാളവികയുടെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
അതൊന്നും പറഞ്ഞാ പറ്റൂല...ഇതില്‍ സംതിങ് ഫിഷി ഇല്ലെങ്കില്‍ ശെരിയാവൂല, അത് പറഞ്ഞതു എന്തായാലും നന്നായി.. അല്ലേല്‍ മാന്യമാഹജനങ്ങള്‍ ഈ പോസ്റ്റ് വെച്ച് 3 പാര്‍ട്ട് ഉള്ള ഒരു സിനിമ കഥ തന്നെ മെനഞു എടുത്തേനേ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയ കെട്ടിപ്പടുത്ത മനക്കോട്ട മാളവിക ജയറാം തകര്‍ത്തു കളഞ്ഞത്.
അഭിനയത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് മാളവിക ഇപ്പോള്‍. നേരത്തെ ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പിന്നീട് മാളവികയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് മാളവികയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്താണ് അഭിനയത്തിലേക്ക് വരാമെന്ന തീരുമാനം മാളവിക എടുത്തത്.
അതിനായി അഭിയനക്കളരിയിലും മാളവിക പങ്കെടുത്തിരുന്നു. തെന്നിന്ത്യയിലെ യുവതാരങ്ങള്‍ക്കൊപ്പമാണ് മാളവിക അഭിനയക്കളരിയില്‍ പങ്കെടുത്തത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ ദേവ് മോഹന്‍, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡല്‍ ശ്രുതി, നടന്‍ സൗരഭ് ഗോയല്‍ തുടങ്ങിയവരും മാളവികയ്ക്കൊപ്പം അഭിനയക്കളരിയിലുണ്ടായിരുന്നു.
അഭിനയക്കളരി പൂര്‍ത്തിയാക്കിയ ശേഷം ആദ്യമായി ഒരു മ്യൂസിക്ക് ആല്‍ബത്തില്‍ അഭിനയിച്ചിരുന്നു. മായം സെയ്തായ് പൂവെ എന്ന മ്യൂസിക്കല്‍ ആല്‍ബത്തിലാണ് മാളവിക നായികയായി എത്തിയത്. അശോക് ശെല്‍വനാണ് നായകനായി അഭിനയിച്ചത്. താന്‍ എന്തുകൊണ്ടാണ് നേരത്തെ അഭിനയത്തിലേക്ക് വരാന്‍ മടിച്ചതെന്ന് ഒരിക്കല്‍ മാളവിക തുറന്ന് പറഞ്ഞിരുന്നു.

എനിക്ക് പണ്ട് ശരീര ഭാരം ൃകൂടുതലായിരുന്നു. അതിനാല്‍ ബോഡി ഷെയ്മിങ് ഒരുപാട് നേരിട്ടിരുന്നു. ആ സങ്കടം ഉള്ളില്‍ കിടക്കുന്നതിനാല്‍ അഭിനയത്തിലേക്ക് വരുന്നതിനും ഭയമായിരുന്നുവെന്നാണ് മാളവിക പറയുന്നത്. പിന്നെ ലോക്ക് ഡൗണ്‍ കാലത്ത് മനസിലാക്കി ഒരു ജീവിതമേയുള്ളൂവെന്നും അതുകൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യണമെന്നും. അങ്ങനെയണ് മോഡലിങ് ചെയ്ത് തുടങ്ങിയതും അഭിനയക്കളരിയില്‍ പോയതുമെന്നാണ് മാളവിക പറഞ്ഞത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കല്യാണിയുടെ വേഷം ആദ്യം മാളവികയ്ക്കായിരുന്നു ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ താരപുത്രി ആ അവസരം നിഷേധിക്കുകയായിരുന്നു. ' 'വരനെ ആവശ്യമുണ്ട് സിനിമയിലേക്കുള്ള അവസരം ഞാന്‍ ഒട്ടും പ്രിപ്പെയര്‍ അല്ലാതിരുന്ന സമയത്ത് വന്ന സിനിമയാണ്. അത് ചെയ്യാതിരുന്നതില്‍ വിഷമം തോന്നിയിട്ടില്ല. ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലാതെ ഞാന്‍ അത് ചെയ്തിരുന്നെങ്കില്‍ ആ സിനിമയോട് ചെയ്യുന്ന ദ്രോഹമാകുമായിരുന്നു.' എന്നാണ് മാളവിക അതേക്കുറിച്ച് പറഞ്ഞത്.


Click it and Unblock the Notifications