For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമാനത്താവളത്തിൽ ഐശ്വര്യ മുഖമറച്ചെത്തിയത് ഇതുകൊണ്ടോ?, വൈറലായി ഐശ്വര്യയുടെ പുതിയ ചിത്രങ്ങൾ

  |

  ലോകസുന്ദരി എന്ന് കേട്ടാൽ ഇന്ത്യയിലെ ഏതൊരു സിനിമാ പ്രേമിയുടെയും മനസിലേക്ക് വരുന്ന ആദ്യ മുഖം ഐശ്വര്യ റായി ബച്ചന്റെ മുഖമായിരിക്കും. സൗന്ദര്യത്തിന്റെ അവസാന വാക്കായാണ് ഐശ്വര്യയെ സിനിമ ലോകം നോക്കി കാണുന്നത്. പ്രായം 48 ആയെങ്കിലും സൗന്ദര്യം കൊണ്ട് നടി ഇപ്പോഴും ആരാധകരെ വിസ്മയിപ്പിക്കുകയാണ്.

  90 കളിൽ ലോക സുന്ദരി പട്ടം നേടിയ ശേഷമാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. 1997 ൽ മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന സിനിമയിലൂടെ ആയിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. അവിടെ നിന്നും ഐശ്വര്യ ബോളിവുഡിലേക്ക് എത്തുകയായിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അധികം വൈകാതെ തന്നെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു ഐശ്വര്യ റായ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നടിയെ ആരാധിക്കുന്ന നിരവധി ആരാധകരാണ് ഉള്ളത്.

  Also Read: വിക്കി കൗശലിനെ ആദ്യം കണ്ടപ്പോൾ സുഹൃത്തിനോട് പറഞ്ഞത്; മനസ്സു തുറന്ന് കത്രീന കൈഫ്

  ഇടയ്ക്ക് സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത ഐശ്വര്യ ഇപ്പോൾ ഗുരുവായ മണിരത്‌നത്തിന്റെ പുതിയ ചിത്രം പൊന്നിയിൻ സെൽവനിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 1950 കളിൽ പുറത്തിറങ്ങിയ കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന തമിഴ് നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിൽ നന്ദിനി രാജ്ഞിയായിട്ടാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യയെക്കൂടാതെ വിക്രം, ജയം രവി, കാർത്തി, തൃഷ തുടങ്ങിയ വൻ താര നിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്.

  സെപ്റ്റംബർ 30 നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസിന് എത്തുന്നത്. തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം അണിനിരക്കുന്ന ചിത്രത്തിൽ ഇരട്ട കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഇന്നലെ ചെന്നൈയിൽ വച്ച് നടന്നിരുന്നു.

  Also Read: പത്ത് രൂപയുടെ ബോളിന് വേണ്ടി പതിനാറായിരം രൂപ കളഞ്ഞു, ആദ്യമേ അത് ചെയ്താൽ മതിയായിരുന്നുവെന്ന് ധ്യാൻ

  തമിഴ് സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനും പങ്കെടുത്ത ചടങ്ങിൽ മണിരത്‌നം, ഐശ്വര്യ റായ് ബച്ചൻ, വിക്രം, കാർത്തി, ജയം രവി, തൃഷ, ശോഭിത ധൂലിപാല, സുഹാസിനി എന്നു തുടങ്ങിയ താരങ്ങളും പങ്കെടുത്തിരുന്നു. അതിനിടെ പരിപാടിക്ക് എത്തിയ ഐശ്വര്യയുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും ഇടംപിടിക്കുന്നത്.

  വളരെ സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ഐശ്വര്യ ട്രെയിലർ ലോഞ്ചിന് എത്തിയത്. കറുത്ത നിറത്തിലുള്ള കുർത്തയും അതിന് ചേരുന്ന സിമ്പിൾ ആഭരണങ്ങളുമായിരുന്നു നടിയുടെ വേഷം. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ അതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറലാവുകയാണ്.

  Also Read: എന്റെ ഉമ്മ ഒരു പാവമാണ്, സിനിമയില്‍ അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും; മമ്മൂട്ടിയുടെ വാക്കുകള്‍

  ചെന്നൈയിലേക്ക് വരുന്നതിനായി എയർപോർട്ടിൽ എത്തിയ ഐശ്വര്യയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കറുത്ത പാന്റും ജാക്കറ്റും ഒപ്പം വലിയ കണ്ണടയും മാസ്‌കും വച്ച് മുഖം ഉൾപ്പടെ മറച്ചാണ് താരം വിമാനത്താവളത്തിൽ എത്തിയത്. തന്റെ പുതിയ ലുക്ക് പുറത്താകാതെ ഇരിക്കാനാണ് നടി ഇത്തരത്തിൽ വിമാനത്താവളത്തിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

  Also Read: നോ പറയാൻ പഠിക്കണം, യെസ് പറയുക എളുപ്പമാണ്; സ്ത്രീകളോട് ഐശ്വര്യ റായ്

  അതേസമയം, ഇന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് പൊന്നിയൻ സെൽവൻ റിലീസിനായി കാത്തിരിക്കുന്നത്. അരുൾ മൊഴിവർമ്മന്റെ ചോളരാജ്യത്തിന്റെ സിംഹാസനത്തിലേക്കുള്ള ആരോഹണത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം.

  Read more about: aishwarya rai
  English summary
  Is This The Reason Ponniyin Selvan Actress Aishwarya Rai Masked Her Face In Airport?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X