അഞ്ച് വര്‍ഷമായി ചേച്ചി ഇവിടെയുണ്ട്, സ്വന്തം വീട്ടില്‍ ഇങ്ങനെ സംഭവിച്ചാല്‍ എന്നും ഇന്റര്‍വ്യു കൊടുക്കുമോ?

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഇന്നും മലയാളികള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഓര്‍മ്മയാണ്. അഞ്ച് വര്‍ഷം മുമ്പൊരു ഒക്ടോബര്‍ രാവിലെ മലയാളികള്‍ കണ്ണു തുറന്നത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹന അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്തയിലേക്കാണ്. അപകടത്തില്‍ അന്ന് പൊലിഞ്ഞത് ബാലുവിന്റേയും മകളുടേയും ജീവനാണ്. അവരുടെ ഓര്‍മ്മകളും പേറി ഭാര്യ ലക്ഷ്മി ഇപ്പോഴും ഇവിടെയുണ്ട്.

എന്നാല്‍ പിന്നാലെ അരങ്ങേറിയത് ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ്. ബാലുവിന്റെ മരണത്തിലെ ദുരൂഹത സിബിഐ അന്വേഷണത്തില്‍ വരെ എത്തിച്ചു. ബാലുവിന്റെ ഭാര്യ ലക്ഷ്മിക്കെതിരെ സോഷ്യല്‍ മീഡിയയും ബന്ധുക്കളും വരെ രംഗത്തെത്തി. സത്യം അറിയണമെങ്കില്‍ അവള്‍ക്ക് രണ്ട് ചവിട്ടു കൊടുത്താല്‍ മതിയെന്ന് വരെ സോഷ്യല്‍ മീഡിയ പറഞ്ഞു.

 Balabhaskar

ബാലഭാസ്‌കറിന്റെ ഭാര്യ കടന്നു പോയ മാനസിക സമ്മര്‍ദ്ധത്തെക്കുറിച്ച് ബാലുവിന്റെ അടുത്ത സുഹൃത്തായ ഇഷാന്‍ ദേവ് പറഞ്ഞ വാക്കുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അഞ്ച് വര്‍ഷമായുള്ള ലക്ഷ്മിയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇഷാന്‍ ദേവ്.

ബാലഭാസ്‌കറിനെ തന്റെ ജീവിതം തന്നെ ഡിസൈന്‍ ചെയ്ത അധ്യാപകന്‍ എന്നാണ് ഇഷാന്‍ ദേവ് വിശേഷിപ്പിക്കുന്നത്. അദേഹത്തേയും കുടുംബത്തേയും കുറിച്ച് ആരെങ്കിലും മോശം പറയുമ്പോള്‍ താന്‍ ചിലപ്പോള്‍ ഭയങ്കരമായി പ്രതികരിക്കുമെന്നും ഇഷാന്‍ പറയുന്നു. അതുകാരണം നീയാരാടാ എന്ന ചോദ്യം എവിടെ നിന്നെങ്കിലും ഉയരാറുണ്ടെന്ന് പറയുന്ന ഇഷാന്‍ താന്‍ എത്രമാത്രം വൈകാരികമായിട്ടാണ് സംസാരിക്കുന്നതെന്ന് ആരും മനസിലാക്കുന്നില്ലെന്നും പറയുന്നു.

വിമര്‍ശകരോട് മറ്റൊരാളുടെ വീട്ടില്‍ ഒരാള്‍ മരിച്ചാല്‍ ഞാന്‍ അടുത്തിരുന്നു അതെന്ത്, അങ്ങനെ, എന്ന് ചോദിച്ചാല്‍ അവര്‍ എങ്ങനെയാകും ഗ്രഹിക്കുക? എന്നാണ് ഇഷാന്‍ ചോദിക്കുന്നത്. അതേസമയം, തന്റെ കാലം വരെയും അദ്ദേഹത്തിന്റെ ഭാര്യയെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ഇഷാന്‍ പറയുന്നു. പിന്നാലെ ലക്ഷ്മിയെക്കുറിച്ചും ഇഷാന്‍ സംസാരിക്കുന്നുണ്ട്.

സിബിഐയ്ക്ക് മുന്നില്‍ ഓരോ തവണയും നടന്നതെല്ലാം ഓര്‍്ത്ത് പറയുമ്പോള്‍ ലക്ഷ്മി പൊട്ടിക്കരയുകയാണെന്നാണ് ഇഷാന്‍ പറയുന്നത്. ''ഇത് മാനസിക പീഡയാണ്. 'എന്റെ സഹോദരി' എന്ന നിലയില്‍ കരുതിയാല്‍ തന്നെ ആ അവസ്ഥയെ ആര്‍ക്കും മനസിലാക്കാവുന്നതെയുള്ളൂ. ലക്ഷ്മി എന്തുകൊണ്ട് വായ തുറക്കുന്നില്ല എന്ന് ചോദിക്കുമ്പോള്‍, ലക്ഷ്മി വായ തുറക്കേണ്ടടുത്ത് തുറക്കുന്നുണ്ട് എന്ന് മനസിലാക്കുക. വളച്ചൊടിക്കുമ്പോള്‍ ചിലര്‍ക്ക് എന്തോ ആനന്ദം മാത്രം...' എന്നാണ് ഇഷാന്‍ പറയുന്നത്.

അതേസമയം ലക്ഷ്മി നോര്‍മലായി വരുന്നുണ്ടെന്നും ഇഷാന്‍ അറിയിച്ചു. എന്നാല്‍ പത്ത് മിനുറ്റ് സംസാരിച്ചാല്‍ തന്നെ പഴയ ഓര്‍മ്മകള്‍ വന്ന് ലക്ഷ്മി കരയുമെന്നാണ് ഇഷാന്‍ പറയുന്നത്. കരയുമ്പോള്‍ തങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും, എന്നാല്‍ ലക്ഷ്മി വീണ്ടും കരയുമെന്നാണ് ഇഷാന്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങള്‍ ഇതാണ് കാണുന്നതെന്നും ലക്ഷ്മിയ്ക്ക് പഴയത് പോലൊരു ജീവിതത്തിലേക്കുള്ള മടക്കം പ്രയാസമാണെന്നും ഇഷാന്‍ പറയുന്നുണ്ട്.

ലക്ഷ്മിയുടെ അവസ്ഥ മറ്റൊരാള്‍ക്കുമില്ലെന്നാണ് ഇഷാന്‍ പറയുന്നത്. സ്വന്തം ഭര്‍ത്താവും കുഞ്ഞും നഷ്ടപ്പെട്ടു, അതിന്റെ പിന്നാലെ വന്ന കേസില്‍ അവര്‍ ക്രൂശിക്കപ്പെടുകയാണെന്നും ഇഷാന്‍ പറഞ്ഞു. തന്റെ ഭാര്യ ലക്ഷ്്മിയുടെ കൂടെ നില്‍ക്കുന്നുണ്ടെന്നും സുഹൃത്തുക്കള്‍ എന്ന നിലയില്‍ തങ്ങള്‍ ലക്ഷ്മിയുടെ കൂടെ തന്നെയുണ്ടെന്നും ഇഷാന്‍ വ്യക്തമാക്കി.

 Balabhaskar

അതേസമയം അപകടത്തില്‍ ലക്ഷ്മിയ്ക്ക് വളരയേറെ പരുക്കേറ്റിട്ടുണ്ടെന്നും അത് മാറി വരാന്‍ സമയമെടുക്കുമെന്നുമാണ് ഇഷാന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നവര്‍ക്ക് എന്തും പറയാം, കാരണം അവരുടെ സ്വന്തം വീട്ടില്‍ നടക്കാത്ത കാര്യം ആണല്ലോ എന്നാണ് ഇഷാന്‍ പറയുന്നത്. അതിനെ സഹിഷ്ണുതയില്ലാത്ത മനുഷ്യരുടെ പ്രതികരണമായിട്ട് മാത്രമേ ഇഷാന്‍ കാണുന്നുള്ളൂ.

''അഞ്ചു വര്‍ഷങ്ങളായി കഥകള്‍ ഉണ്ടാക്കുകയാണ്. ലക്ഷ്മി എന്താണ് പ്രതികരിക്കാത്തത് എന്ന് ചോദിക്കുന്നവര്‍ കേള്‍ക്കണം. സ്വന്തം വീട്ടില്‍ ഇങ്ങനെ ഒരു സംഭവം നടന്നാല്‍ നിങ്ങള്‍ എന്നും ടി.വിയില്‍ വന്നിരുന്ന് ഇന്റര്‍വ്യൂ കൊടുക്കുമോ? ഒരിക്കലും ഉണ്ടാവില്ല. പൗരന്‍ എന്ന നിലയില്‍ കേസുമായി ബന്ധപ്പെട്ട പോലീസ്, കോടതി നടപടികള്‍ എല്ലാത്തിലും ചേച്ചി സഹകരിക്കുന്നുണ്ട്'' എന്നും ഇഷാന്‍ ദേവ് അറിയിച്ചു.

Read more about: balabhaskar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X