ലക്ഷ്മിയ്ക്ക് ബോധമുണ്ടായിരുന്നു, വണ്ടി ഇടിക്കുന്നത് അറിഞ്ഞിരുന്നു! സാധാരണ ജീവിതത്തിലേക്ക് വന്നത് സമയമെടുത്ത്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഉന്നും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. വാഹനപാകടത്തിന്റെ രൂപത്തിലാണ് മരണം ബാലുവിനെ തേടിയെത്തിയത്. അപകടത്തില്‍ ബാലുവിന്റെ മകളും മരണപ്പെട്ടിരുന്നു. 2018 ലായിരുന്നു ബാലു മരണപ്പെടുന്നത്. തന്റെ സംഗീതം കൊണ്ട് മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം നേടിയെടുത്ത കലാകാരനാണ് ബാലഭാസ്‌കര്‍.
അതേസമയം ബാലഭാസ്‌കറിന്റെ മരണ ശേഷം അരങ്ങേറിയ രംഗങ്ങള്‍ സംഭവബഹുലമായിരുന്നു. ആരോപണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെയായി വലിയ വിവാദമായി മാറുകയായിരുന്നു സംഭവം. ഇപ്പോഴിതാ ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാലുവിന്റെ മരണവും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമൊക്കെ വീണ്ടും സജീവമായി മാറിയിരിക്കുകയാണ്.

ഇതിനിടെ ബാലുവിന്റെ ഭാര്യ ലക്ഷ്മിയ്‌ക്കെതിരേയും പലരും ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ബാലുവിന്റെ മരണ ശേഷം ലക്ഷ്മിയെ എവിടേയും കാണാത്തതും പ്രതികരിക്കാതിരിക്കുന്നതുമൊക്കെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ലക്ഷ്മിയ്ക്ക് സത്യം അറിയാമെന്നും രണ്ടെണ്ണം കൊടുത്താല്‍ എല്ലാം പറയുമെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ യുട്യൂബര്‍ ഇറ്റ്‌സ് മി ഖെയ്‌സ് പങ്കുവച്ചൊരു വീഡിയോ വൈറലായി മാറുകയാണ്.
ലക്ഷ്മിയുടെ സുഹൃത്തായ ബാലുവിന്റെ ശിഷ്യന്‍ ഇഷാന്‍ ദേവിന്റെ ഭാര്യയോട് സംസാരിച്ചതിന്റെ ഓഡിയോയാണ് ഖെയ്‌സ് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. അപകട സമയത്ത് ലക്ഷ്മി മുന്‍സീറ്റിലായിരുന്നു ഇരുന്നത്. പിന്‍സീറ്റില്‍ ഇരുന്നാല്‍ ലക്ഷ്മിയ്ക്ക് തലചുറ്റുമെന്നാണ് സുഹൃത്ത് പറയുന്നത്. കൂടാതെ പ്രസവശേഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അന്നത്തെ ദിവസം സുഖമില്ലായിരുന്നുവെന്നും സുഹൃത്ത് പറയുന്നുണ്ട്.
അപകടത്തിന് പത്ത് മിനുറ്റ് മുമ്പാണ് ബാലു ലക്ഷ്മിയോട് താന്‍ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് ഉറക്കത്തിലേക്ക് കടക്കുന്നതെന്നാണ് സുഹൃത്ത് പറയുന്നത്. ലക്ഷ്മിയ്ക്ക് നല്ല ബോധമുണ്ടായിരുന്നുവെന്നും വണ്ടി പാളുന്നതും ഇടിക്കുന്നതുമെല്ലാം ലക്ഷ്മി അറിഞ്ഞിരുന്നുവെന്നും അതിന് ശേഷമാണ് ബോധം പോകുന്നതെന്നും സുഹൃത്ത് പറയുന്നത്. ലക്ഷ്മിയ്‌ക്കെതിരെ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സുഹൃത്ത് പറയുന്നു.
താന്‍ ഒരു മാസം മുമ്പ് ലക്ഷ്മിയെ കണ്ടിരുന്നുവെന്നും അവര്‍ പറയുന്നുണ്ട്. ബാലു ഇല്ലാതെ ലക്ഷ്മിയെ കണ്ടിട്ടില്ല. റാണിയെ പോലെയായിരുന്നു ലക്ഷ്മി ജീവിച്ചിരുന്നത്. അവിടെ നിന്നുമാണ് അവര്‍ വീണു പോയതെന്നും സുഹൃത്ത് പറയുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ലക്ഷ്മി സമയമെടുത്തുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ലക്ഷ്മി വിഷാദത്തിലേക്ക് വീണു പോയതിനെക്കുറിച്ച് ഇഷാന്‍ ദേവ് പറഞ്ഞിരുന്നു.

ചേട്ടന്റെ വീട്ടുകാര്‍ പോലും തന്റെ പേര് പറഞ്ഞത് ലക്ഷ്മിയെ വേദനിപ്പിച്ചുവെന്നും മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്നും സുഹൃത്ത് പറയുന്നുണ്ട്. ലക്ഷ്മി ഒരിക്കലും കള്ളം പറയുന്ന ആളല്ലെന്നും സുഹൃത്ത് സാക്ഷ്യം പറയുന്നുണ്ട്. ബാലു പണി കഴിപ്പിച്ച വീട്ടിലേക്ക് പോയപ്പോള്‍ അയല്‍ക്കാരില്‍ നിന്നും ലക്ഷ്മിയ്ക്ക് മോശം അനുഭവമുണ്ടായെന്നും അതോടെ ഇനി അങ്ങോട്ടില്ലെന്നാണ് ലക്ഷ്മി പറഞ്ഞതെന്നും സുഹൃത്ത് പറയുന്നു. അപകടമുണ്ടായ കാര്‍ വില്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും സുഹൃത്ത് പറയുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ബാലഭാസ്‌കറിന്റെ സഹോദരി പങ്കുവച്ച കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബാലുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കാനുള്ള കാരണങ്ങളാണ് സഹോദരി കുറിപ്പില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോയും ചര്‍ച്ചയാകുന്നത്.


Click it and Unblock the Notifications