ദിയക്ക് ഒട്ടും ഉത്തരവാദിത്തമില്ല, അവൾ മറ്റുള്ളവരെ വെറുപ്പിക്കും: കൂട്ടത്തിൽ ആ ക്വാളിറ്റിയുള്ളത് എനിക്ക് മാത്രം
നടൻ കൃഷ്ണകുമാറിന്റെ നാലു മക്കളെയും അറിയാത്ത പ്രേക്ഷകരില്ല. എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാനയെ സിനിമയിലൂടെ എല്ലാവർക്കും സുപരിചിതമാണ്. ബാക്കി എല്ലാവരും സോഷ്യൽ മീഡിയയിലൂടെ വളർന്നവരാണ്. പൊതുവെ ഇന്റർവ്യൂകളിൽ ഒറ്റക്ക് പ്രത്യക്ഷപ്പെടാത്തയാളാണ് ഇഷാനി കൃഷ്ണ. മറ്റു സഹോദരിമാരിൽ നിന്നും വ്യത്യസ്തമായൊരു സ്റ്റൈൽ ഇഷാനിക്കുണ്ടായിരുന്നു. അഹാന മാത്രമല്ല ഇഷാനിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ ഒരു പ്രധാന വേഷത്തിൽ ഇഷാനി അഭിനയിച്ചിട്ടുണ്ട്. ഇഷാനിയുടെ ആദ്യ സിനിമയും വൺ തന്നെയാണ്. 2021ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാൽ അതിനു ശേഷം പിന്നീട് സിനിമകളൊന്നും തന്നെ ഇഷാനി ചെയ്തിട്ടില്ല. അഹാനയും നിരന്തരമായി സിനിമകൾ ചെയ്യുന്നയാളല്ല. വൺ സിനിമയുടെ പ്രമോഷനിടെ സഹോദരിമാരെ കുറിച്ച് ബിഹൈന്റ് വുഡ്സിലൂടെ ഇഷാനി മുൻപ് പറഞ്ഞത് ഇപ്പോൾ വീണ്ടും വൈറലാവുന്നു.

"അഹാനയാണ് നാലു പേരിലും ഏറ്റവും ബോൾഡായിട്ടുള്ള വ്യക്തി. എന്നാൽ ദിയ വളരെ കൂളായിട്ടുള്ള ക്യാരക്ടറാണ്. ഹൻസിക ഒരു ഫുൾ എന്റർടെയ്ൻമെന്റ് പാക്കേജാണ്. ഇവരിൽ മൂന്ന് പേർക്കും നല്ല ക്വാളിറ്റിയും മോശം ക്വാളിറ്റിയുമുണ്ട്. അഹാന വളരെ പെട്ടെന്ന് ദേഷ്യപ്പെടും. ആ ദേഷ്യം കുറച്ച് നേരം നിൽക്കുകയും ചെയ്യും. അതെനിക്കിഷ്ടമല്ല. ദിയ ഒരു കാര്യവും സീരിയസായി ഏറ്റെടുക്കില്ല. ഒട്ടും ഉത്തരവാദിത്തമില്ലാത്തയാളാണ് ദിയ. എല്ലാ കാര്യങ്ങളെയും വളരെ സില്ലിയായിട്ടാണ് ദിയ നോക്കിക്കാണുന്നത്.
എനിക്കത് ഒട്ടും ഇഷ്ടമല്ല. ഹൻസികക്ക് ഒരു കാര്യത്തിനെ കുറിച്ചും ഒന്നുമറിയില്ല. ഈ കൂട്ടത്തിൽ അച്ചടക്കമുള്ളതും കാര്യങ്ങളെ ഗൗരവത്തോടെ കാണുന്നതും ഞാനാണെന്നാണ് തോന്നുന്നത്." ഇഷാനി പറയുന്നു. ഇത് പറഞ്ഞയുടൻ ക്യാമറക്കു പിന്നിൽ നിൽക്കുന്ന അമ്മ സിന്ധു കൃഷ്ണ ഇഷാനിയുടെ അഭിപ്രായത്തിനു ശരിയെന്ന് മറുപടി പറയുന്നുണ്ട്. ഇതിനു മുന്നേ സിന്ധു തന്നെ ഈ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അഹാന ഈ മൂന്ന് സഹോദരിമാരുടെ അമ്മയെ പോലെയാണെന്നും പഴയൊരു അഭിമുഖത്തിൽ പറയുന്നുണ്ട്.
"ഏറ്റവും അധികം വെറുപ്പിക്കുന്നത് ദിയ കൃഷ്ണയാണ്. ചിലതൊന്നും പറഞ്ഞാൽ പോലും ദിയ കേൾക്കില്ല. നമ്മൾ മടുക്കും. അമ്മ എപ്പോഴും കൊഞ്ചിച്ചു നടക്കുന്നത് ഹൻസുവിനെയാണ്. പക്ഷേ ഏതൊരു സീരിയസ് കാര്യം ഉണ്ടെങ്കിലും അഹാനയുടെ അരികിലേക്ക് ഓടി പോകുന്നത്. അഹാനയോട് ഒരു പ്രത്യേക ഇഷ്ടം അമ്മക്കുണ്ട്. അഹാനക്ക് ഒരുപാട് ക്വാളിറ്റിയുണ്ട്. ഏതൊരു കാര്യവും കൃത്യമായി ഓർഗനൈസ് ചെയ്യാൻ അഹാനക്ക് സാധിക്കും." ഇഷാനി കൂട്ടിച്ചേർത്തു.

ഇഷാനിയെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. ചില കാര്യങ്ങളിൽ മറ്റു സഹോദരിമാരെക്കാൾ ഉത്തരവാദിത്തം കൂടുതൽ ഇഷാനിക്കുണ്ട്. ദിയയുടെ ബ്രൈഡൽ ഷവർ അറെയ്ഞ്ച് ചെയ്തത് അഹാനയും ഇഷാനിയും ചേർന്നാണ്. അതി ഗംഭീരമായ പരിപാടിയായിരുന്നു അത്. ഇഷാനി അൽപം സീരിയസാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ ദിയയെയും ഹൻസുവിനേയും പോലെ ചിൽ ആണ് ഇഷാനി. ഹൻസുവുമായാണ് ഇഷാനി കൂടുതൽ അടുപ്പം.
കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി. ഓസിയുടെ വിവാഹത്തിന്റെ ഒരുക്കത്തിലും ഇഷാനിയും ഏറെ ആവേശത്തിലായിരുന്നു. ഇഷാനിയുടെ ചേച്ചിയാണ് ദിയ എങ്കിലും അങ്ങനെയല്ല ഇവരുടെ ഇടപെടല്‍. "ചെറുപ്പം മുതലേ ഓസി എന്റെ ആളായിരുന്നു. ഞാന്‍ കരഞ്ഞാല്‍ കൂടെക്കരയുമായിരുന്നു. എല്ലാ കുരുത്തക്കേടിനും അവളും കൂടെയുണ്ടായിരുന്നുവെന്നും" ഇഷാനി പറഞ്ഞിരുന്നു. ഓസിയുടെ വിവാഹത്തിനു ഇഷാനിയും ഒരു കുഞ്ഞു മാലാഖയെ പോലെ ഒരുങ്ങിയിരുന്നു. ദിയ പോവുന്നതിൽ വിഷമം ഉണ്ടെന്നും എല്ലാവരും ഇതുവരെ ഒരുമിച്ചാണ് ഉറങ്ങിയിരുന്നതെന്നുമാണ് ഇഷാനി അന്ന് പറഞ്ഞത്.


Click it and Unblock the Notifications