ഓസിക്കൊപ്പം വീണ്ടും സന്തോഷം പങ്കുവെച്ച് ഇഷാനി; അശ്വിനൊപ്പമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു

ദിയ കൃഷ്ണയുടെ വിവാഹവും അതോടനുബന്ധിച്ചുള്ള ആഘോഷവുമെല്ലാം കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കാണുന്നു. ദിയക്കൊപ്പം സഹോദരങ്ങളും വിവാഹാഘോഷങ്ങളെല്ലാം അടിച്ചു പൊളിച്ചു. ഹൽ​​ദി ആഘോഷത്തിന്റെ വീഡിയോസും ചിത്രങ്ങളുമായിരുന്നു വൈറലായിക്കൊണ്ടിരിക്കുന്നത്. ദിയയുടെ വീഡിയോസ് എല്ലാം ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ ഹൽദി ചിത്രങ്ങളുമായി ഇഷാനിയും എത്തിയിരിക്കുന്നു.

പുതിയ ചിത്രങ്ങളിലൂടെയാണ് ഇഷാനിയേയും അഹാനയേയും ആരാധകരും ശരിക്കും കാണുന്നത്. "ഓസി ആന്റ് അശ്വിൻസ് ഹൽദി" എന്നാണ് പോസ്റ്റിന് ഇഷാനി ക്യാപ്ഷൻ കൊടുത്തത്. ചുവന്ന നിറത്തിലുള്ള ഷറാറ ധരിച്ചാണ് ഇഷാനി ഹൽദിക്ക് ഒരുങ്ങിയത്. മുൻപെയുള്ള ആഘോഷങ്ങളിലേതു പോലെ ഡിസൈൻ ചെയ്ത ഡ്രസ്സായിരുന്നു ഹൽദിക്കും. അഹാന ഒരു മഞ്ഞ നിറത്തിലുള്ള സൽവാറായിരുന്നു ധരിച്ചത്. ചിത്രങ്ങൾ വന്നതോടെ എല്ലാവർക്കും വലിയ ആവേശമായി.

Diya Krishna and Ashwin Ganesh  Ishaani Krishna

ഒടുവിൽ അശ്വിനൊപ്പം നല്ലൊരു ചിത്രം തന്നെ ഇഷാനിക്ക് കിട്ടി. മനോഹരമായിട്ടുണ്ട്.എന്നാണ് ഒരാൾ പറയുന്നത്. അശ്വിന്റേയും ഇഷാനിയുടേയും ഫാനാണ് ഞാൻ എന്നാണ് മറ്റൊരാൾ പറഞ്ഞത്. ഇഷാനിയുടെ ഫാൻസാണ് കൂടുതലും കമന്റ് ബോക്സ് നിറഞ്ഞു നിൽക്കുന്നത്. ഒപ്പം അശ്വിനെ കുറിച്ചും എല്ലാവരും പറയുന്നുണ്ട്. എല്ലാവരും വെറൈറ്റി ലുക്കിലാണ് വന്നത്. സം​ഗീത് ഫങ്ഷനു മാത്രമായിരുന്നു കളർ കോഡ് ഉണ്ടായിരുന്നത്. ഹൽദിക്ക് വേറിട്ട വേഷത്തിലാണ് ഓരോരുത്തരും. ദിയയും അശ്വിനും ഓഫ് വൈറ്റ് നിറത്തിലുള്ള വസ്ത്രമായിരുന്നു.

വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങൾക്ക് തുടക്കമിട്ടത് ബ്രൈഡൽ ഷവറിലൂടെയാണ്. അഹാനയും ഇഷാനിയും ചേർന്നാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. അത് ​ഗംഭീരമായ ആഘോഷമായിരുന്നു. അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അശ്വിനും ഇവരോടൊപ്പമുണ്ടായിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു ചേച്ചിയും അനിയത്തിമാരും ഓസിയെക്കുറിച്ച് സംസാരിച്ചത്. വിവാഹ ദിവസം ഓസി പോകുമ്പോൾ മിസ്സ് ചെയ്യുമോ എന്ന് അഹാനയോട് ചോദിച്ചപ്പോൾ അതിനുള്ള സാധ്യതയില്ലെന്നാണ് അഹാന പറഞ്ഞത്.

അശ്വിനും ഓസിയും വീടിനടുത്ത് തന്നെ ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട്. ഇനി അങ്ങോട്ടെക്കാണ് അവർ താമസം മാറുന്നത്. അതിനാൽ മിസ്സ് ചെയ്യുന്നതിന്റെ പ്രശ്നം വരില്ല. പക്ഷേ ഹൻസു പറഞ്ഞത് രാത്രിയില്‍ ഞങ്ങളെല്ലാം ഒന്നിച്ചാണ് കിടക്കാറുള്ളത്. ആ സമയത്ത് മിസ്സ് ചെയ്യുമെന്ന്. ഹൻസുവും ദിയയും നല്ല കൂട്ടായിരുന്നു. അതുപോലെയാണ് ഇഷാനിക്കും.

എല്ലാം പെര്‍ഫെക്റ്റായി ചെയ്യുന്ന ആളാണ് ഇഷാനി. ഹല്‍ദിയിലും സംഗീത് നൈറ്റിലും കല്യാണത്തിനുമെല്ലാം ഇഷാനിയുടെ ലുക്കും ചര്‍ച്ചയായിരുന്നു. ചേച്ചിയാണെങ്കിലും സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങള്‍. കുട്ടിക്കാലം മുതലേ ഓസി എന്റെ ആളാണ്, ഞാന്‍ കരഞ്ഞാല്‍ കൂടെക്കരയും. അവളുടെ എല്ലാ കുരുത്തക്കേടിനും ഞാന്‍ കൂട്ട് നില്‍ക്കാറുണ്ടെന്നും ഇഷാനി പറഞ്ഞിരുന്നു. ഇരുവരും ചെറുപ്പത്തിൽ ഒരുപാട് കുസൃതികൾ ചെയ്തിട്ടുണ്ട്.

Ishaani Krishna

മറ്റു സഹോദരികളെ അപേക്ഷിച്ച് ഇഷാനി കുറച്ച് പക്വതയും കാര്യ ​ഗൗരവമുള്ളതുമായ ആളാണ്. എന്നാൽ ഓസിക്ക് ഒരു കാര്യത്തിനോടും സീരിയസ്നെസ്സ് ഇല്ല. എല്ലാം നിസ്സാരമായിട്ടാണ് ഓസി കാണുന്നത്. അതൊന്നും ഇഷാനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടുണ്ട്. കുടുംബമൊത്ത് എവിടെ എങ്കിലും പോകുമ്പോൾ ഏറ്റവും അവസാനം റെഡിയായി വരുന്നതു ഇഷാനിയാണ്. അതിന്റെ പേരിൽ എപ്പോഴും അമ്മയോട് വഴക്ക് കിട്ടാറുണ്ട്.

കല്യാണത്തിന് മുന്‍പ് നടന്ന ഹല്‍ദി, സംഗീത് നൈറ്റ് പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു. ഫോട്ടോ ഷൂട്ടൊക്കെ ചെയ്ത് പരിചയമുള്ളതിനാല്‍ കോസ്റ്റ്യൂം മേക്കപ്പ് ആഭരണങ്ങള്‍ ഇതൊന്നും തിരഞ്ഞെടുക്കുന്നത് ഞങ്ങള്‍ക്കൊരു ടാസ്‌ക്കായിരുന്നില്ലെന്ന് അഹാന പറഞ്ഞിരുന്നു. ആഭരണങ്ങളും വസ്ത്രവുമെല്ലാം ആദ്യം സെറ്റാക്കിയത് അഹാനയാണ്. താൻ ചെയ്തത് പോലെ ഇഷാനി തന്നെ കോപ്പി അടിക്കുകയായിരുന്നെന്നാണ് അഹാന പറഞ്ഞത്.

പോസ്റ്റ് കാണാം..

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X