എല്ലാ കണ്ണുകളും ഇഷാനിയിൽ മാത്രം; ഇത്തവണ അഹാന സൈഡായി: മനം മയക്കുന്ന ലുക്കുമായി താരപുത്രി
കൃഷ്ണ കുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. എന്നാൽ പലപ്പോഴും ഇഷാനിയാണോ മൂത്ത മകളെന്ന് ചിന്തിച്ചു പോകും. പല കാര്യത്തിലും ഇഷാനിക്ക് പക്വതയുണ്ട്. ഇഷാനി എപ്പോഴും അമ്മുവിനെ പോലെയാണ്. അഹാന ചെയ്യുന്നതെല്ലാം ഇഷാനി കോപ്പി അടിക്കാറുണ്ട്. ഇപ്പോൾ അഹാന മുടി വെട്ടിയ പോലെ ഇഷാനിയും ആ നീളൻ മുടി വെട്ടിയിരിക്കുന്നു. ആരാധകരെല്ലാം വല്ലാത്ത ഷോക്കിലായിരുന്നു. ഹൻസുവിനേക്കാളും നീളമുള്ള മുടിയായിരുന്നു ഇഷാനിയുടേത്.
പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും കല്യാണ തിരക്കുകൾ ആയിരുന്നതിനാൽ അതെല്ലാം കഴിഞ്ഞിട്ട് വെട്ടാനിരുന്നതാണെന്നും ഇഷാനി പറയുന്നുണ്ട്. ഇഷാനി മുടി വെട്ടുന്നത് അമ്മുവിന് ഇഷ്ടമല്ലെന്ന് തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. മുടി വെട്ടിയാൽ സെറ്റും മുണ്ടും ധരിച്ചാൽ നിന്നെ കാണാൻ എന്തിനു കൊള്ളാം എന്നായിരുന്നു അഹാന ചോദിച്ചത്. ആ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഷോട്ട് ഹെയറിൽ സെറ്റ് സാരി ധരിച്ച ലുക്കിൽ പുതിയ ചിത്രങ്ങളുമായി ഇഷാനി എത്തിയത്. തിരുവോണ ദിനത്തിലെ ആഘോഷങ്ങളുടെ ചിത്രങ്ങളായിരുന്നു അത്.

ശരിക്കും ഇതുവരെ കണ്ട ലുക്കുകളിൽ നിന്ന് വേറിട്ട രീതിയിലാണ് ഇഷാനിയെ ഇപ്പോൾ കാണാൻ സാധിക്കുന്നത്. നീല നിറത്തിലുള്ള ബ്ലൗസും സെറ്റു സാരിയും ധരിച്ചാണ് ഇഷാനി നിൽക്കുന്നത്. ആ ഷോട്ട് ഹെയറിൽ അൽപം മുല്ലപ്പൂവും ചൂടിയിട്ടുണ്ട്. പതിവു പോലെ അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം ഒരുമിച്ചാണ് ഓണാഘോഷം. എല്ലാ തവണയും ഹോട്ടലിൽ നിന്നാണ് ഓണ സദ്യ കഴിക്കാറുള്ളതെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. മരുമകൻ വന്നിട്ടു പോലും വീട്ടിൽ സദ്യ ഒരുക്കാൻ സിന്ധുവിന് സാധിച്ചിരുന്നില്ല.
വീട്ടിൽ ഒരു വലിയ പൂക്കളം ഒരുക്കിയിട്ടുണ്ട്. ദിയയും തിരുവോണത്തിന് വീട്ടിലേക്ക് വന്നിരുന്നു. ചിത്രങ്ങൾ കണ്ടിട്ട് നിരവധി ആളുകളാണ് ഇഷാനിയുടെ പുതിയ ലുക്കിനെ കുറിച്ച് പറയുന്നത്. ഈ ഹെയർ കട്ട് ഇഷാനിയെ മൊത്തത്തിൽ മാറ്റിയിരിക്കുന്നു. എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. പലരും പറയുന്നത് ഇഷാനിയുടെ സ്റ്റൈൽ വല്ലാതെ മാറി എന്നാണ്. എല്ലാ കണ്ണുകളും ഇഷാനിയിൽ മാത്രമാണ് എന്നായിരുന്നു മറ്റൊരു കമന്റ്.
ഇഷാനിയുടെ മുടി വെട്ടിയതിൽ ആദ്യം അമ്മ സിന്ധു വഴക്ക് പറഞ്ഞിരുന്നു. മുടി ഇത്രയും വെട്ടേണ്ടിയിരുന്നില്ലെന്നാണ് സിന്ധു പറഞ്ഞത്. പക്ഷേ അമ്മു പറഞ്ഞിട്ടാണ് ഇത്രയും നീളം കുറച്ചതെന്ന് ഇഷാനി പറയുന്നുണ്ട്. കുറേ കാലമായി ആഗ്രഹിച്ചതാണ് ഷോട്ട് ഹെയർ ചെയ്യണമെന്ന്. അതിനു ഇപ്പോഴാണ് സമയം കിട്ടിയതെന്നായിരുന്നു ഇഷാനിയുടെ വാക്കുകൾ. ഇഷാനിക്ക് പൊതുവേ നീളമുള്ള മുടി തന്നെയാണ് ഇഷ്ടം. പക്ഷേ തന്റെ മുടിക്ക് കട്ടി കുറവായിരുന്നെന്ന് ഇഷാനി പറയുന്നുണ്ട്.

മുടി ഒരുപാട് ശ്രദ്ധിക്കാൻ സമയം കിട്ടിയിരുന്നില്ല. ഒപ്പം ദിയയുടെ വിവാഹ ആഘോഷങ്ങളുടെ ഭാഗമായി മുടി ഒരുപാട് തവണ സ്റ്റൈൽ ചെയ്തിട്ടുണ്ട്. അതിനാൽ മുടിയെല്ലാം ചീത്തയായി. അതിനാലാണ് ഇപ്പോൾ തന്നെ മുടി വെട്ടാൻ തീരുമാനിച്ചത്. മാത്രമല്ല തന്റെ മുടി പെട്ടെന്ന് വളരുമെന്നും ഇഷാനി പറയുന്നുണ്ട്. മുടി വെട്ടിയാൽ ഇന്ത്യൻ ഔട്ട്ഫിറ്റിൽ ഇഷാനിയെ കാണാൻ കൊള്ളില്ലെന്നായിരുന്നു അഹാന പറഞ്ഞത്. പക്ഷേ സെറ്റ് സാരിയിൽ മെറ്റെല്ലാവരെയും സൈഡാക്കുന്ന ലുക്കായിരുന്നു ഇഷാനിയുടേത്.
എല്ലാവരും സെറ്റ് സാരിയിലായിരുന്നു. പക്ഷേ ദിയ മാത്രം ഒരു പട്ടു സാരിയിലാണ് ഇത്തവണ ഓണം ആഘോഷിച്ചത്. വിവാഹ ശേഷമുള്ള ആദ്യ ഓണം എല്ലാവരും ചേർന്ന് ഗംഭീരമാക്കിയിട്ടുണ്ട്. അശ്വിനും ആഘോഷങ്ങളിൽ മുന്നിൽ തന്നെയുണ്ടായിരുന്നു.


Click it and Unblock the Notifications











