"ഈ കോലത്തിൽ സെറ്റും മുണ്ടും ധരിച്ചാൽ നിന്നെ കാണാൻ എന്തിനു കൊള്ളാം"; അഹാനക്ക് മറുപടി കൊടുത്ത് ഇഷാനി

കൃഷ്ണകുമാറിന്റെ മക്കളിൽ ഇപ്പോൾ നീളമുള്ള മുടിയുള്ളത് ഇഷാനിക്കും ഹൻസുവിനും മാത്രമാണ്. ഇഷാനിയുടെ മുടിയെ കുറിച്ച് എല്ലാവരും സംസാരിക്കാറുണ്ട്. ഇഷാനിയുടെ സൗന്ദര്യം ആ മുടിയിലും കാണാൻ സാധിക്കാറുണ്ട്. വിവാഹവും ഓണവും അങ്ങനെ നിരവധി ആഘോഷങ്ങളുടെ തിരക്കിലായിരുന്നു ഈ കുടുംബം. കുറച്ച് നാളുകളായി ഫോട്ടോഷൂട്ടുകളുടെ തിരക്കുകളിൽ തന്നെയായിരുന്നു എല്ലാവരും. വിവാഹത്തോടെ ചെറിയൊരു ​ഗ്യാപ് കിട്ടിയപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇഷാനി രം​ഗത്ത്. ഇത്തവണം കുടുംബം മുഴുവൻ ഞെട്ടി.

ആ നീളൻ മുടി ഇഷാനി വെട്ടി ഷോട്ട് ഹെയറാക്കി പുതിയ വ്ലോഗ് പങ്കുവെച്ചിരിക്കുന്നു ഇഷാനി. കുറേ നാളുകളായി ചിന്തിച്ചു കൊണ്ടിരുന്ന കാര്യമാണിതെന്നും ഇപ്പോഴാണ് സമയം ഒത്തു വന്നതെന്നും ഇഷാനി പറയുന്നുണ്ട്. ഈ ഷോട്ട് ഹെയർ ചെയ്യുന്നത് അമ്മുവിന് ഇഷ്ടമായിട്ടില്ല. വീഡിയോ എടുക്കുമ്പോൾ അഹാന തന്നെ കാര്യം വ്യക്തമാക്കുന്നുണ്ട്. "ഈ ഷോട്ട് ഹെയർ ഒരു ഇന്ത്യൻ കോസ്റ്റ്യൂം ഇടുമ്പോൾ നിനക്ക് ചേരില്ല. മാത്രമല്ല ഈ കോലത്തിൽ സെറ്റും മുണ്ടും ധരിച്ചാൽ നിന്നെ കാണാൻ എന്തിനു കൊള്ളാം?". അഹാന പറഞ്ഞു.

Ahaana Krishna and Ishaani

"മുടി വെട്ടിയാൽ നല്ലതല്ല എന്ന ചിന്താ​ഗതി മാറ്റണം. മുടി നല്ലതാണ്. പക്ഷേ ഓരോരുത്തർക്ക് ഇഷ്ടമുള്ള സ്റ്റൈലിൽ വെട്ടാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇഷാനി പറഞ്ഞു." അ​ഹാന എന്തു ചെയ്താലും ഇഷാനി കോപ്പി ചെയ്യാറുണ്ട്. വിവാഹ സമയത്ത് അഹാന ആഭരണങ്ങൾ തിരഞ്ഞെടുത്തപ്പോൾ അതുപോലെ ഇഷാനിയും ചെയ്തു. ഇപ്പോൾ അഹാന ഷോട്ട് ഹെയർ ആക്കിയപ്പോൾ ഇഷാനിയും അതുപോലെ ചെയ്യുന്നു. അമ്മു നേരത്തെ മുടി വെട്ടിയ അതേ പാർലറിൽ വെച്ചാണ് ഇഷാനിയും വെട്ടുന്നത്.

പൊതുവേ അഹാനയുടെ പാത പിന്തുടരാൻ ഇഷാനിക്ക് പ്രത്യേക ശ്രദ്ധയാണ്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളാണ് ഇഷാനി. പക്ഷേ അഹാനയെ പോലെ തന്നെ എല്ലാ കാര്യങ്ങൾക്കും ഒരു പക്വതയുണ്ട് ഇഷാനിക്ക്. ഇഷാനി തെറ്റ് ചെയ്യില്ല എന്ന് വീട്ടുകാരും വിശ്വസിച്ചിരുന്നു. അങ്ങനെയുള്ളപ്പോഴാണ് ചെറുപ്പത്തിൽ ഇഷാനി മുടിവെട്ടിയത്. അന്നും നല്ല നീളൻ മുടിയുണ്ടായിരുന്നു. അമ്മ അറിയാതെ ചെയ്ത പണിയായിരുന്നു അത്. പക്ഷേ അവസാനം കണ്ടു പിടിച്ചു. മുടി രണ്ട് സൈഡും പിന്നിയിട്ടപ്പോഴാണ് വെട്ടിയത്. അതിനാൽ ഓരോ സൈഡും രണ്ട് നീളത്തിലാണ് വെട്ടിയത്.

അന്ന് അമ്മ സിന്ധു പറഞ്ഞത് നീ ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും കരുതിയില്ല എന്നായിരുന്നു. ഇഷാനി തന്നെയാണ് ഇതൊരിക്കൽ തുറന്നു പറഞ്ഞത്. ഇഷാനിയുടെ പുതിയ ലുക്ക് കണ്ടപ്പോൾ ഇത്തവണ സിന്ധു വഴക്കു പറഞ്ഞില്ല, അടിച്ചില്ല. അമ്മയും ഇഷാനിക്കൊപ്പം വൈബായിരുന്നു. അതിലൂടെ തന്നെ അമ്മക്ക് ഇഷ്ടമായെന്ന് ഇഷാനിക്ക് മനസിലായി. പക്ഷേ കുറച്ചുകൂടെ നീളം വെക്കാമായിരുന്നു എന്ന് സിന്ധു അഭിപ്രായപ്പെട്ടു. ഇപ്പോൾ ഈ ലുക്കിൽ വലിയ മൂക്കുത്തി വളരെ നന്നായിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.

Ishaani Krishna

"അമ്മയ്ക്ക് ഈ ലുക്ക് ഇഷ്ടമായി. ഞാൻ പ്രതീക്ഷിച്ചതിലും മുകളിലായിരുന്നു അമ്മയുടെ പ്രതികരണം. അച്ഛൻ ചിലപ്പോൾ എന്തു പറയുമെന്ന് അറിയില്ല. പക്ഷേ അമ്മയുടെ റിയാക്ഷനായിരുന്നു പ്രധാനം. അതുകൊണ്ട് ഞാൻ ഹാപ്പിയാണ്. ഇത് ഒരു വ്ലോ​ഗായിട്ട് ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് വീഡിയോ എടുക്കുന്നത്. കാരണം ഇത്രയും നാൾ ലോം​ഗ് ഹെയർ വെച്ചിട്ട് പെട്ടെന്ന് മുടി വെട്ടുമ്പോൾ ആർക്കും ഒരു കൺഫ്യൂഷൻ വേണ്ട എന്നോർത്തു. "

"എല്ലാത്തിനും ഇത്രയും സ്വാതന്ത്ര്യം തരുന്ന അമ്മ അച്ഛൻ കിട്ടിയത് നിങ്ങടെ 4 പേരുടേം ഭാഗ്യം ആണ്."..എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഈ സ്റ്റൈൽ ഇഷാനിക്ക് നന്നായി ചേരുന്നുണ്ടെന്നാണ് പലരും പറയുന്നത്. മാത്രമല്ല വീഡിയോക്ക് അവസാനം ഇഷാനിയെ കണ്ടിട്ട് ഹൻസുവിന്റെ റിയാക്ഷനെ കുറിച്ചും കമന്റ് ബോക്സിൽ ചർച്ച നടക്കുന്നുണ്ട്. പ്രേക്ഷകരെല്ലാം ഇഷാനിയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടലിലാണ്.

പുതിയ വ്ലോഗ്

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X