ഒരു ഭീഷണിയ്ക്കും അമ്മ വഴങ്ങിയില്ല, അച്ഛനും അമ്മയും നേര്‍വിപരീതങ്ങള്‍! ജഗദീഷിന്റെ മക്കള്‍ പറയുന്നു

തന്റെ കരിയറിന്റെ ഗിയര്‍ ഒന്ന് മാറ്റി ഞെട്ടിക്കുകയാണ് ജഗദീഷ്. പോയ വര്‍ഷം പുറത്തിറങ്ങിയ ഫാലിമി, നേരം തുടങ്ങി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഓസ്ലര്‍ എന്ന ചിത്രത്തിലുമെല്ലാം മിന്നും പ്രകടനമാണ് ജഗദീഷ് കാഴ്ചവച്ചിരിക്കുന്നത്. നേരത്തെ പുരുഷ പ്രേതം, റോഷാക്ക് എന്നി ചിത്രങ്ങളിലെ പ്രകടനവും കയ്യടി നേടിയിരുന്നു. ഈ വര്‍ഷവും ജഗദീഷില്‍ നിന്നും മികച്ച വേഷങ്ങളാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പായിരുന്നു ജഗദീഷിന്റെ ഭാര്യ പി രമ മരണപ്പെടുന്നത്. അറിയപ്പെടുന്ന ഫോറന്‍സിക് സര്‍ജനായിരുന്നു രമ. ഇപ്പോഴിതാ ജഗദീഷിനെക്കുറിച്ചും രമയെക്കുറിച്ചും മക്കളായ രമ്യയും സൗമ്യയും സംസാരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ അച്ഛനേയും അമ്മയേയും കുറിച്ച് സംസാരിച്ചത്.

Jagadeesh

മൂത്തമകള്‍ രമ്യ മധുര മെഡിക്കല്‍ കോളേജില്‍ ഫാര്‍മക്കോളജി അസിസ്റ്റന്റ് പ്രൊഫസറാണ്. രമ്യയുടെ ഭര്‍ത്താവ് തമിഴ്‌നാട് സൗത്ത് സോണ്‍ ഐജി നരേന്ദ്രന്‍ നായര്‍. ഇളയമകള്‍ സൗമ്യ, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാര്‍ട്ടിസ്റ്റ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യുറോളജിസ്റ്റാണ് സൗമ്യയുടെ ഭര്‍ത്താവ് പ്രവീണ്‍ പണിക്കര്‍. നാല് കൊച്ചുമക്കളാണ് ജഗദീഷിനുള്ളത്.

അവരിരുവരും എല്ലാ കാര്യത്തിലും നേര്‍വിപരീതങ്ങളായിരുന്നു എന്നാണ് രമ്യ പറയുന്നത്. അതുതന്നെയായിരുന്നു പൊരുത്തത്തിന്റെ രഹസ്യവും. അമ്മ വിട്ടുവീഴ്ചയില്ലാതെ ജോലിയില്‍ മുഴുകി. പല കേസിലും എതിരായി പറയണമെന്നു പറഞ്ഞു രാത്രിയിലൊക്കെ അമ്മയ്ക്ക് ഫോണ്‍ വരും. ഒരു ഭീഷണിയ്ക്ക് മുന്നിലും അമ്മ വഴങ്ങിയില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമ്പോള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മൂക്കു പൊത്തിയാല്‍ അമ്മയ്ക്കത് സഹിക്കില്ല. മൃതദേഹത്തെ നിന്ദിക്കലാണെന്ന് പറയും. അമ്മ ഒരു ലെജന്‍ഡായിരുന്നുവെന്ന് പല ഡോക്ടര്‍മാരും പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നും. ജോലിയുടെ സ്വഭാവം അങ്ങനെയായിരുന്നതു കൊണ്ടാകാം ഗൗരവപ്രകൃതക്കാരിയായിരുന്നു അമ്മ എ്ന്ന് രമ്യ പറയുന്നു.

അച്ഛന്‍ വല്ലപ്പോഴുമേ വീട്ടിലുണ്ടാകൂ. അച്ഛന്‍ വരുമ്പോള്‍ സന്തോഷമാണ്. പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകുന്നത് അപ്പോള്‍ മാത്രം. തമാശകള്‍ പറയും. വീടുണരും. അച്ഛന്‍ വരുന്ന ദിവസം പഠിക്കണ്ട എന്ന ഇളവുമുണ്ടായിരുന്നുവെന്നും രമ്യ പറയുന്നു.

Jagadeesh

കാറോടിക്കുന്ന കാര്യത്തില്‍ പോലും അവര്‍ക്കിടയിലെ വ്യത്യാസം പ്രകടമായിരുന്നു. അച്ഛന്‍ മെല്ലെയേ ഓടിക്കൂ. അമ്മ ഓടിക്കുന്ന കാറില്‍ ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ അച്ഛനെക്കൊണ്ട് മിമിക്രി ചെയ്യിക്കും. മാര്‍ക്ക് കുറഞ്ഞാലൊന്നും അച്ഛന്‍ വഴക്കുപറയില്ല. അ്ച്ഛനോട് എന്തും പറയാം. ഹോസ്റ്റലിലായിരുന്നപ്പോള്‍ അച്ഛന്‍ ഇടയ്ക്കിടെ കാണാന്‍ വരും. അമ്മ അങ്ങനെ വരില്ല. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പലഹാരങ്ങളൊക്കെ വാങ്ങിയാണ് അച്ഛന്റെ വരവ് എന്ന് സൗമ്യയും ഓര്‍ക്കുന്നു.

മക്കളില്‍ രമ്യ എന്നെപ്പോലെയു സൗമ്യ രമയെപ്പോലെയുമാണ്. സിനിമകളുടെ കാര്യത്തില്‍ എന്റെ ഏറ്റവും വലിയ വിമര്‍ശക സൗമ്യയാണ്. എന്റെ എല്ലാ സിനിമയും കാണും. മധുരയിലായിരുന്നതു കൊണ്ട് രമ്യയ്ക്ക് പല സിനിമകളും തിയറ്ററില്‍ കാണാന്‍ സാധിക്കാറില്ല. ഫോണിലൂടെ ഇളയവള്‍ ചേച്ചിയ്ക്ക് കഥ വിവരിച്ചു കൊടുക്കുന്നത് കേള്‍ക്കാം. പരോക്ഷമായി രമ തന്ന പിന്തുണ ഇപ്പോള്‍ മക്കളിലൂടെ പ്രകടമായി ലഭിക്കുന്നുണ്ടെന്ന് ജഗദീഷും പറയുന്നു.

More from Filmibeat

Read more about: jagadeesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X