ജഗദീഷിന്റെ നായികയാകാന്‍ താല്‍പ്പര്യമില്ലെന്ന് സംവിധായകനോട് സുചിത്ര; കാരണം വെളിപ്പെടുത്തി താരം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുചിത്ര. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണെങ്കിലും ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു സുചിത്ര. ജഗദീഷിന്റേയും സിദ്ധീഖിന്റേയും നായികയാട്ടായിരിക്കും സുചിത്ര കൂടുതലും അഭിനയിച്ചിട്ടുണ്ടാവുക. ഇപ്പോഴിതാ ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സുചിത്ര.

പരിപാടിക്കിടെ രസകരമായൊരു അനുഭവവും താരങ്ങള്‍ പങ്കുവച്ചു. ഒരിക്കല്‍ തന്റെ നായികായി അഭിനയിക്കുന്നതില്‍ താല്‍പര്യമില്ലെന്ന് സുചിത്ര പറഞ്ഞതിനെക്കുറിച്ച് ജഗദീഷ് വെളിപ്പെടുത്തുകയായിരുന്നു. താരങ്ങളുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എന്റെ കൂടെ ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് സുചിത്ര. ഒരുപാട് സിനിമകളില്‍ പെയര്‍ ആയി അഭിനയിച്ചിട്ടുണ്ട്. മിമിക്‌സ് പരേഡ്, കാസര്‍ഗോഡ് കാദര്‍ഭായ്, സ്ഥലത്തെ പ്രധാന പയ്യന്‍സ്, മക്കള്‍ മാഹാത്മ്യം അങ്ങനെ. പിന്നെ ഞാനും സിദ്ധീഖുമായിട്ടുള്ള കോമ്പിനേഷിലും എന്റെ നായികയായി സുനിത, സിദ്ധീഖിന്റെ നായികയായി സുചിത്ര. ഒടുവില്‍ സുചിത്രയ്ക്ക് തന്നെ ബോറടിച്ചുവല്ലേ.

ടാഗ് ചെയ്തു

എങ്ങനെ അങ്ങനെയങ്ങ് ടാഗ് ചെയ്തു. ജഗദീഷിന്റേയും സിദ്ധീഖിന്റേയും നായിക എന്ന്. വേറൊരാളുടെ കൂടെ ഞാന്‍ അഭിനയിക്കുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. അതുകൊണ്ട് തന്നെ വേറെ ആരുടെയെങ്കിലും കൂടെ വരണമെന്ന് നമ്മള്‍ ആരായാലും ആഗ്രഹിക്കില്ലേ? പക്ഷെ നമ്മള്‍ ചെയ്തതില്‍ ഭൂരിഭാഗം സിനിമകളും ഹിറ്റുകളും നൂറ് ദിവസം ഓടിയതുമായിരിക്കും.

അതുമായി ബന്ധപ്പെട്ടൊരു കഥയുണ്ട്. സുചിത്ര ഒരിക്കല്‍ സംവിധായകനോട് പറഞ്ഞു, ജഗദീഷേട്ടനെ എന്റെ നായകനായി കാസ്റ്റ് ചെയ്യരുതെന്ന്. പക്ഷെ അത് നല്ല ഉദ്ദേശത്തോടെയായിരുന്നു സുചിത്ര പറഞ്ഞത്. സുചിത്രയ്ക്ക് ആ കഥയില്‍ പ്രതിയുടെ റോളല്ല. സുചിത്ര നല്ല ഉദ്ദേശത്തോടെയാണ് പറയുന്നത്. ചിത്രം ഹിറ്റ്‌ലര്‍ ആയിരുന്നു. അതിന് തൊട്ട് മുമ്പ് ഞാനും സുചിത്രയും ഒരു സിനിമയില്‍ നായികയും നായകനുമായി അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.

മാറ്റിയാല്‍ നന്നായിരുന്നു

സംവിധായകന്‍ സിദ്ധീഖ് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ സുചിത്ര അദ്ദേഹത്തിനോട് ഒരു അഭ്യര്‍ത്ഥന നടത്തി. ഞാന്‍ ജഗദീഷേട്ടനൊപ്പം നായകനായി വേറൊരു സിനിമ ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ സിനിമയിലും ജഗദീഷേട്ടനാണ് പെയര്‍. ബുദ്ധിമുട്ടില്ലെങ്കില്‍ അതൊന്ന് മാറ്റിയാല്‍ നന്നായിരുന്നുവെന്ന് പറഞ്ഞുവെന്ന് ജഗദീഷ് പറയുമ്പോള്‍ താന്‍ പറഞ്ഞുവെന്ന് സുചിത്രയും സമ്മതിക്കുന്നുണ്ട്.

പിന്നീട് സിദ്ധീഖ് എന്നെ കണ്ടപ്പോള്‍ കാര്യം പറഞ്ഞു. ഒരു മാറ്റം വേണമെന്ന്. സിദ്ധീഖിനോട് ഇഷ്ടമുള്ളത് പോലെ ചെയ്‌തോളൂ, എനിക്ക് നിങ്ങളുടെ സിനിമയില്‍ അഭിനയക്കണം എന്നേയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ ചിപ്പിയെ ജഗദീഷിന്റെ നായികയാക്കാം എന്നായി സിദ്ധീഖ്. അതിന് ശേഷം പടമൊക്കെ കഴിഞ്ഞ ശേഷം സുചിത്രയുടെ പെയറിനെക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ തന്നെ പടം ലെങ്ത്തിയാണ്, സുചിത്രയുടെ പ്രണയം കൂടെയിട്ടാല്‍ വല്ലാതെ നീണ്ടു പോകുിമെന്നും അതിനാല്‍ സുചിത്രയ്ക്ക് പെയര്‍ കൊടുത്തില്ലെന്ന് സിദ്ധീഖ് പറഞ്ഞത്.

സുചിത്രയ്ക്ക് പെയര്‍ പോയി

അങ്ങനെ എനിക്ക് പെയറിനെ കിട്ടിയപ്പോള്‍ സുചിത്രയ്ക്ക് പെയര്‍ പോയിയെന്നും ജഗദീഷ്. അതേസമയം താന്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നില്ലെന്നും ജഗദീഷേട്ടനുമായി ചര്‍ച്ച ചെയ്ത ശേഷമാണ് സംവിധായകനോട് സംസാരിക്കുന്നതെന്നും സുചിത്ര പറയുന്നുണ്ട്. ഒരു മാറ്റം ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും എനിക്ക് വിഷമമൊന്നും തോന്നിയില്ലെന്ന് ജഗദീഷും പറയുന്നു. ചിലപ്പോള്‍ നായകന്മാരും ഇങ്ങനെ പറയാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നായിക

തിരുവനന്തപുരം സ്വദേശിയായ സുചിത്ര ബാലതാരമായാണ് സിനിമയിലെത്തുന്നത്. പിന്നീട് നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. പിന്നീട് തുടര്‍ച്ചയായി നിരവധി ഹിറ്റുകളിലെ നായികയായി എത്തി മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു. 2002 ലായിരുന്നു സുചിത്രയുടെ വിവാഹം. വിവാഹ ശേഷം താരം സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു. വിവാഹ ശേഷം സുചിത്ര കുടുംബത്തോടൊപ്പം യുഎസില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. അമേരിക്കയില്‍ നൃത്ത വിദ്യാലയവും നടത്തുന്നുണ്ട് താരം.

Read more about: jagadeesh suchithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X