മുകേഷ് ഇങ്ങനെ ചെയ്യില്ല, അദ്ദേഹം മാന്യനാണ്! അമ്മയുടെ കാര്‍ക്കശ്യത്തെക്കുറിച്ച് ജഗദീഷ്
മലയാളികളുടെ പ്രിയ നടനാണ് ജഗദീഷ്. നടനായി മാത്രമല്ല, അവതാരകനായും സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പാട്ടുപാടിയും അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. കൈ തൊട്ട മേഖലകളിലെല്ലാം കയ്യൊപ്പ് ചാര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് ശക്തമായി തിരികെ വന്നിരിക്കുകയാണ് ജഗദീഷ്. തുടരെ തുടരെ മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ച് കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം.
ഇപ്പോഴിതാ തന്റെ ഭാര്യ രമയുടെ അമ്മയെക്കുറിച്ചുള്ള ജഗദീഷിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ അമ്മ ഭാസുരാംഗിയമ്മയും ഭാര്യയുടെ അമ്മ പത്മജാബായിയും തന്റെ ജീവിതത്തിലെ രണ്ട് സ്‌നേഹത്തണലുകളായിരുന്നു എന്നാണ് ജഗദീഷ് പറയുന്നു. ജഗദീഷ് സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ അമ്മ മരിച്ചിരുന്നു. വിവാഹ ശേഷം രമയുടെ അമ്മ തന്റെ അമ്മയായി മാറുകയായിരുന്നു എന്നാണ് ജഗദീഷ് പറയുന്നത്.

ഭാര്യയുടെ അമ്മയെക്കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് സംസാരിക്കുന്നുണ്ട്. കര്‍ക്കശക്കാരിയായ അധ്യാപികയായിരുന്നു രമയുടെ അമ്മ പത്മജാബായി. ഒരിക്കല്‍ നടന്‍ മുകേഷും ആ കാര്‍ക്കശ്യത്തിന്റെ ചൂട് അറിഞ്ഞിട്ടുണ്ടെന്നാണ് മുകേഷ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ജീവിതത്തിലും സ്ട്രിക്ട് ആയ അധ്യാപികയായിരുന്നു രമയുടെ അമ്മ. ടെറര്‍ ടീച്ചര്‍ എന്നാണ് അമ്മയെക്കുറിച്ചുള്ള പൊതുധാരണ. എന്റെ വിവാഹം കഴിഞ്ഞപ്പോള്‍ കുട്ടുകാര്‍ തമാശ പറഞ്ഞു, വൈകീട്ട് ഏഴ് മണിയാകുമ്പോള്‍ വീട്ടില്‍ ബെല്ലടി മുഴങ്ങും. അടുക്കളയില്‍ നിന്നു പുറത്ത് വന്ന് പത്മജ ടീച്ചര്‍ വിളിക്കും, ജഗദീഷ് വരൂ, അത്താഴത്തിന് സമയമായി. പക്ഷെ അമ്മ സ്‌നേഹത്തോടുകൂടിയല്ലാതെ പെരുമാറിയിട്ടില്ല. മകനെ പോലെയല്ല, അമ്മ മകനായി തന്നെയാണ് എന്നെ പരിഗണിച്ചത്'' ജഗദീഷ് പറയുന്നു.
അമ്മയുടെ ഹെഡ്മിസ്ട്രസ് ചൂട് മുകേഷും അനുഭവിച്ചിട്ടുണ്ട്. അന്ന് വീട്ടില്‍ ലാന്‍ഡ് ഫോണ്‍ മാത്രം. വരുന്ന കോള്‍ ആരാണെന്ന് ചോദിച്ചിട്ടേ അമ്മ കൊടുക്കൂ. അത് ശീലമാണ്. ചിലപ്പോള്‍ എന്തിനാ വിളിക്കുന്നതെന്നു കൂടി ചോദിക്കും. ഇതറിയുന്നതു കൊണ്ട് ഞാന്‍ ഓടിച്ചെന്ന് ഫോണെടുക്കും. വിളിക്കുന്നത് സിനിമയിലെ ആരെങ്കിലും ആണെങ്കിലോ, എന്നും താരം പറയുന്നുണ്ട്.

''ഒരു ദിവസം മുകേഷ് വിളിച്ചു. അമ്മയാണ് ഫോണെടുത്തത്. ജഗദീഷ് ഉണ്ടോ എന്ന ചോദ്യത്തിന് അമ്മയുടെ പതിവ് മറുപടി, ഉണ്ട്, ആരാ വിളിക്കുന്നത്? മുകേഷിന്റെ മറുചോദ്യം, അതറിഞ്ഞാലേ കൊടുക്കുകയുള്ളോ? ആ അത്രയേയുള്ളൂ. അമ്മ കാര്‍ക്കശ്യത്തിന്റെ ചൂരലെടുത്തു. അവസാനം മുകേഷ് പറഞ്ഞു, ഞാന്‍ സിനിമാ നടന്‍ മുകേഷാ.. അമ്മയുടെ മറുപടി, മുകേഷ് ഇങ്ങനെ മോശമായി സംസാരിക്കില്ല. അദ്ദേഹം ഒരു മാന്യനാണ്.'' ജഗദീഷ് പറയുന്നു.
ഒരുവിധം ഫോണ്‍ വാങ്ങി ഞാന്‍ സംസാരിച്ചു. ഫോണ്‍ യ്ക്കാന്‍ നേരം മുകേഷിന്റെ ഡയലോഗ്, ഡേയ് ഇങ്ങനാണെങ്കില്‍ ജോഷിസാറൊക്കെ വിളിക്കുമ്പോള്‍ അമ്മ ഫോണെടുത്താല്‍ കുഴയുമേ. നീ ഫില്‍ഡ് ഔട്ടായി പോവുമേ. അമ്മയുടെ കരുതല്‍ ആണത്. ഒരു തലമുറയെ സ്‌കൂളില്‍ വളര്‍ത്തിയെടുത്ത അധ്യാപികയുടെ കരുതല്‍. അമ്മയ്ക്ക് ഹിന്ദിപ്പാട്ടുകള്‍ ഇഷ്ടമായിരുന്നു. ചില പാട്ടുകള്‍ പാടാന്‍ പറയുമായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications











