മമ്മൂക്കയും പൃഥ്വിരാജും പ്രവചിച്ചത് സത്യമായി കൊണ്ടിരിക്കുന്നു; ഇനി ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല!

ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് ജഗദീഷ്. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായ ജഗദീഷ് കാലത്തിനൊപ്പം തന്നിലെ നടനേയും പുതുക്കി മലയാള സിനിമയുടെ പുതിയ തലമുറയ്‌ക്കൊപ്പം സഞ്ചരിക്കുകയാണ്. വില്ലത്തരമടക്കം അവതരിപ്പിച്ച് ജഗദീഷ് കയ്യടി നേടുന്നുണ്ട്.

ഈയ്യടുത്തിറങ്ങിയ റോഷാക്ക്, കാപ്പ, പുരുഷ പ്രേതം തുടങ്ങിയ സിനിമകളിലെ ജഗദീഷിന്റെ ഭാവ വ്യത്യാസം അമ്പരപ്പിക്കുന്നതായിരുന്നു. ഏറ്റവും ഒടുവിലിറങ്ങിയ ഫാലിമിയിലെ അച്ഛന്‍ വേഷത്തിലും ജഗദീഷ് കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ചും പുതിയ തലമുറയ്‌ക്കൊപ്പം അഭിനയിക്കുന്നതിനെക്കുറിച്ചും ജഗദീഷ് മനസ് തുറക്കുകയാണ്.

Jagadeesh

സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് മനസ് തുറന്നത്. റോഷാക്കിലേയും കാപ്പയിലേയും പുരുഷ പ്രേതത്തിലേയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തന്ന അനുഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജഗദീഷ്. ആ വാക്കുകളിലേക്ക്.

മമ്മൂട്ടിയ്ക്ക് ശേഷം റോഷാക്കിലേക്ക് ആദ്യം കാസ്റ്റ് ചെയ്ത നടനാണ് ഞാന്‍. പകരക്കാരനായി എത്തിയതല്ലെന്ന് ചുരുക്കം. ചിത്രത്തിലെ അഷ്‌റഫ് എന്ന പോലീസ് കഥാപാത്രത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും എങ്ങനെ വേണമെന്ന് സംവിധായകന്‍ നിസാം ബഷീറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. നമ്മള്‍ അതിനൊപ്പം നില്‍ക്കുകയായിരുന്നു. ചിത്രം തീയേറ്ററിലേക്ക് എത്തിയപ്പോള്‍ ഉണ്ടായ പ്രേക്ഷക പ്രതികരണം കണ്ടപ്പോള്‍ സന്തോഷവും ഏറെ അഭിമാനവും തോന്നി. അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മലയാള സിനിമയില്‍ ജഗദീഷിന് ഇനിയൊരു ഇന്നിങ്‌സ് കൂടിയുണ്ടെന്ന് ആ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയ്ക്കിടയില്‍ മമ്മൂക്ക പറഞ്ഞത് ഓര്‍മ്മയുണ്ടെന്നാണ് ജഗദീഷ് പറഞ്ഞത്.

ആ സിനിമ കഴിഞ്ഞ് ഞാന്‍ നേരെ പോയത് പൃഥ്വിരാജിന്റെ കാപ്പയുടെ സെറ്റിലേക്കായിരുന്നു. മോള്‍ക്ക് ഒരു വീട് വാങ്ങാന്‍ ലോണിന്റെ കാര്യം ബാങ്ക് മാനേജരുമായി ഞാന്‍ സംസാരിക്കുമ്പോള്‍ പൃഥ്വിരാജ് പറഞ്ഞു, ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി മുടി വെട്ടി നരയിടാന്‍ തുടങ്ങിയില്ലേ ഇനി ലോണ്‍ തിരിച്ചടയ്ക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ധൈര്യമായിരിക്ക്. മമ്മൂക്കയും പൃഥ്വിരാജും പ്രവചിച്ച കാര്യങ്ങള്‍ സത്യമായി കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

റോഷാക്കിലും കാപ്പയിലും അഭിനയിക്കുന്നതിന് എത്രയോ അഭിനയിക്കുന്നതിന് എത്രയോ കാലം മുന്‍പ് ഞാന്‍ കമ്മിറ്റ് ചെയ്ത ചിത്രമായിരുന്നു പുരുഷ പ്രേതം. പല കാരണങ്ങള്‍ കൊണ്ടും അത് അവസാനമെത്തി എന്ന് മാത്രം. നേരത്തെ വന്ന രണ്ട് ചിത്രങ്ങളില്‍ നിന്ന് നര്‍മ്മത്തിന് പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അതില്‍ കിട്ടിയത്. ജഗദീഷ് എന്ന നടനില്‍ നിന്ന് ഹ്യൂമര്‍ നഷ്ടമായില്ല എന്ന സത്യം പ്രേക്ഷകര്‍ക്കും എനിക്കും ആ സിനിമയിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

Jagadeesh

പുതുതലമുറ സമ്മാനിക്കുന്ന സ്‌നേഹവും ബഹുമാനവും ഏറെയാണ്. അതിനാല്‍ ചെറിയ കഥാപാത്രങ്ങള്‍ പോലും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കാറുണ്ട്. ഒരു സീനിയര്‍ നടന്‍ എന്ന നിലയില്‍ ഞാന്‍ അവരുടെ ഇംഗിതങ്ങള്‍ക്കൊപ്പം അഭിനയിക്കുമോ എന്ന ഭയം ചിലര്‍ക്കൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിങ് തുടങ്ങി കഴിയുമ്പോള്‍ എല്ലാ തരത്തിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടനാണ് ജഗീഷ് എന്ന് ചെറുപ്പക്കാര്‍ തിരിച്ചറിയുമെന്നും ജഗദീഷ് പറയുന്നു.

ന്യൂ ജനറേഷനൊപ്പമുള്ള സഞ്ചാരത്തിന് ഏറെ പുതുമയുണ്ട്. സിനിമയുടെ അനന്ത സാധ്യതകളെ കൃത്യമായി മനസിലാക്കിയിട്ടുള്ളവരാണ് ഇന്നത്തെ ചെറുപ്പക്കാര്‍. പണ്ടൊക്കെ ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞാല്‍ 15 ദിവസത്തിനുള്ളില്‍ ചിത്രം തിയേറ്ററില്‍ എത്തും. ഇന്ന് ഷൂട്ടിങ് കഴിഞ്ഞ് ഏറെ ശ്രദ്ധയോടെ സമയമെടുത്താണ് എഡിറ്റിങ്ങും ഡബ്ബിങ്ങും പശ്ചാത്തല സംഗീതവും അവര്‍ നിര്‍വഹിക്കുന്നുണ്ട്. അതിന്റെ ഗുണം സിനിമകളില്‍ കാണാറുണ്ടെന്നും അദ്ദേഹം പറയുന്നു.

Read more about: jagadeesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X