വലിയ തെറ്റ് പറ്റി, ചിലര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പെട്ടുപോയി: വീട്ടുകാരുടെ എതിര്‍പ്പ് ചെവികൊണ്ടില്ല
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. ചിരിപ്പിച്ചു കൊണ്ടാണ് ജഗദീഷ് മലയാളി മനസില്‍ ഇടം നേടുന്നത്. ഗോഡ്ഫാദറിലെ മായിന്‍കുട്ടിയും ഹിരഹര്‍ നഗറിലെ അപ്പുക്കുട്ടനുമൊന്നും മലയാളിയുള്ളിടത്തോളം മരിക്കില്ല. ഹാസ്യകഥാപാത്രങ്ങള്‍ക്ക് പുറമെ നായകനായും വില്ലനായുമെല്ലാം ജഗദീഷ് കയ്യടി നേടി. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് ജഗദീഷ്.
സമീപകാലത്ത് പുറത്തിറങ്ങിയ തന്റെ സിനിമകളിലെല്ലാം കയ്യടി നേടാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്. റോഷക്കിലേയും പുരുഷ പ്രേതത്തിലേയും ഈയ്യടുത്തിറങ്ങിയ ഫാലിമിയിലേയുമെല്ലാം ജഗദീഷിന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തനിക്ക് ജീവിതത്തില്‍ പറ്റിയൊരു തെറ്റിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജഗദീഷ്. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

രാഷ്ട്രീയ പ്രവേശനം മണ്ടത്തരമായി പോയി എന്ന് തോന്നിയിരുന്നോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജഗദീഷ്. അതില്‍ എനിക്ക് വലിയ തെറ്റ് പറ്റിയിട്ടുണ്ട്. ചിലര്‍ വന്ന് നിര്‍ബന്ധിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ പെട്ടുപോയെന്നാണ് ജഗദീഷ് പറയുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ മുതിര്‍ന്നപ്പോള്‍ ഭാര്യയും മക്കളും എന്നെ എതിര്‍ത്തില്ലെങ്കിലും അത് വേണോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ അത് ചെവി കൊണ്ടില്ലെന്നും അദ്ദേഹം പറയുന്നു.
രാഷ്ട്രീയം എന്ന് സിനിമ പോലെ തന്നെ ഒരു കലയാണ്. ആ കലയ്ക്ക് ഞാന്‍ ചേര്‍ന്നതല്ലെന്ന് പിന്നീട് മനസിലായി. നടനായി ഞാന്‍ ഇനിയും ഇവിടെ തുടരണമെന്ന ശക്തമായ ആഗ്രഹത്താലാണ് പ്രേക്ഷകര്‍ എന്നെ തോല്‍പ്പിച്ചത്. ഇന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയോടും എനിക്ക് ആഭിമുഖ്യമില്ലെന്നും താരം പറഞ്ഞു. ഓഫ് സ്‌ക്രീനില്‍ താന്‍ പുലര്‍ത്തുന്ന മാന്യമായ വ്യക്തിത്വത്തിന്റെ കാരണവും ജഗദീഷ് വെളിപ്പെടുത്തുന്നുണ്ട്.
അധ്യാപകന്റെ മകനായി ജനിച്ചതിനാല്‍ സഹജീവികളെ ബഹുമാനിച്ച് മുന്നോട്ട് പോകാന്‍ ചെറുപ്പകാലം മുതല്‍ക്കേ പഠിച്ചിട്ടുണ്ട്. ഒരു തമാശ പറയുമ്പോള്‍ പോലും അതില്‍ എന്നെ കളിയാക്കാനാണ് ശ്രമിക്കാറുള്ളത്. ഒരാളെ വേദനിപ്പിക്കുന്ന തമാശ ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു സിനിമാനടന്‍ എന്ന നിലയില്‍ ഉയര്‍ന്ന സ്ഥാനം പ്രേക്ഷകര്‍ തന്നിട്ടുണ്ട്. അത് തകര്‍ക്കുന്ന കാര്യങ്ങളൊന്നും ചെയ്യാറില്ലെന്നാണ് അദ്ദേഹം പറയുന്നു.
പ്രായത്തെ വെറും അക്കങ്ങള്‍ മാത്രമാക്കി കളയുന്ന തന്റെ ഫിറ്റ്‌നസിന്റെ പേരിലും ജഗദീഷ് പ്രശംസിക്കപ്പെടാറുണ്ട്. ജീവിതത്തില്‍ താന്‍ പുലര്‍ത്തുന്ന ചിട്ടയെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. രാവിലെ മുടങ്ങാതെ വ്യായാമം ചെയ്യും. രാത്രി സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാറില്ല. അതിയായി ഭക്ഷണം കഴിക്കാറില്ല. ശരീരത്തെ മറന്ന് ഒന്നും ചെയ്യാറില്ലെന്നാണ് ജഗദീഷ് പറയുന്ന.്.
ജീത്തു-മോഹന്‍ലാല്‍ ചിത്രമായ നേരില്‍ വേറിട്ട അച്ഛന്‍ വേഷത്തില്‍ എത്തുന്നു. അതുപോലെ പൃഥ്വിരാജിനൊപ്പം ഗുരുവായൂരമ്പലനടയില്‍, ആസിഫ് അളി ചിത്രമായ കിഷ്‌കിന്ധകാണ്ഡം, ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം എന്നിവയാണ് പ്രതീക്ഷ സമ്മാനിക്കുന്ന ചിത്രങ്ങളെന്നും അദ്ദേഹം അറിയിക്കുന്നു.

ഈയ്യടുത്തിറങ്ങിയ ഫാലിമിയിലെ ജഗദീഷിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. ബേസില്‍ ജോസഫ് നായകനായ ചിത്രത്തില്‍ ബേസിലിന്റെ അച്ഛന്‍ വേഷത്തതിലാണ് ജഗദീഷ് എത്തിയത്. തന്നോട് കഥ പറയാന്‍ സംവിധായകന്‍ നിമീഷ് വന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. ഒരോ സീന്‍ പറയുമ്പോഴും അതിന്റെ പശ്ചാത്തലത്തില്‍ ഒഴുകേണ്ട സംഗീതം എങ്ങനെയായിരിക്കണെന്ന് വരെ അദ്ദേഹം ഫോണില്‍ റെക്കോര്‍ഡ് ചെയ്തു വച്ചിട്ടുണ്ടായിരുന്നു. സിനിമയ്ക്കു വേണ്ടി ഹോം വര്‍ക്ക് ചെയ്ത സംവിധായകനെ ഞാന്‍ അവിടെ കണ്ടു. അത് തിരിച്ചറിഞ്ഞ് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഞാന്‍ തലമുണ്ഡനം ചെയ്തുവെന്ന് ജഗദീഷ് പറയുന്നു.
അതുപോലെ സിനിമയ്ക്കു വേണ്ടി ഒരു ഹിന്ദി ഗാനവും പാടി. രാജസ്ഥാനിലും കര്‍ണാടകത്തിലും വാരാണസിയിലും സഞ്ചരിച്ച് ഏറെ കഷ്ടപ്പെട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രം റിലീസ് ചെയ്തപ്പോള്‍ ലഭിച്ച പ്രേക്ഷക പ്രതികരണം സിനിമയ്ക്ക് വേണ്ടി ഹാര്‍ഡ് വര്‍ക്ക് ചെയ്യാനുള്ള വലിയ ഊര്‍ജ്ജമാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications