തുറന്നു പറച്ചില്‍ പദവികള്‍ക്ക് വേണ്ടിയോ? ആ വീഡിയോ എന്റെ മക്കളേയും വേദനിപ്പിച്ചു..!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്ത് അമ്മയുടെ മൗനം വിമര്‍ശിക്കപ്പെട്ടിരുന്നു. പിന്നാലെ മുന്‍ ജനറല്‍ സെക്രട്ടറി സിദ്ധീഖിന്റെ നേതൃത്വത്തിലുള്ള പത്രസമ്മേളനത്തിലൂടെയാണ് അമ്മ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ അഭിസംബോധന ചെയ്തത്. എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോടുള്ള അമ്മയുടെ സമീപനം വലിയ വിമര്‍ശനം ഏറ്റുവാങ്ങി. അമ്മയുടെ ഔദ്യോഗിക പ്രതികരണത്തിന് പിന്നാലെ വൈസ് പ്രസിഡന്റ് ആയിരുന്ന ജഗദീഷ് നടത്തിയ പത്രസമ്മേളനവും ചര്‍ച്ചയായിരുന്നു.

സിദ്ധീഖിന്റെ പല വാദങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നതായിരുന്നു ജഗദീഷിന്റെ പ്രസ്താവനകള്‍. എന്നാല്‍ തന്റെ അഭിപ്രായങ്ങള്‍ സിദ്ധീഖിന്റെ വാദങ്ങളെ എതിര്‍ത്തതോ മത്സരബുദ്ധഇയോടെ സംസാരിച്ചതോ അല്ലെന്നാണ് ജഗദീഷ് പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സംഘടനയുടെ നിലപാടുകള്‍ കുറച്ചുകൂടി വ്യക്തമായ രീതിയില്‍ പ്രകടിപ്പിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം എന്നാണ് ജഗദീഷ് പറയുന്നത്.

Jagadeesh

മറ്റ് മേഖലകളില്‍ നടക്കുന്നതു പോലെ ഇവിടേയും നടക്കുന്നു എന്നൊക്കെ പറയുന്നത് ഒഴിഞ്ഞു മാറലാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കാഴ്ചപ്പാടിന്റേയും നയങ്ങളുടേയും കാര്യത്തില്‍ കുറച്ചുകൂടി കൃത്യത വേണമെന്നും തനിക്ക് തോന്നിയെന്നാണ് ജഗദീഷ് പറയുന്നത്. അതുകൊണ്ടാണ് തന്റെ നിലപാടുഖള്‍ പറയണമെന്ന് തീരുമാനിച്ചതെന്നാണ് താരം പറയുന്നത്.

പദവികള്‍ക്ക് വേണ്ടിയാണ് തുറന്നു പറച്ചിലുകള്‍ എന്ന പരിഹാസത്തോടും ജഗദീഷ് പ്രതികരിക്കുന്നുണ്ട്. ഇപ്രാവശ്യത്തെ അമ്മ തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി മത്സരിക്കാന്‍ സിദ്ധീഖ് എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അപ്പോള്‍ തന്നെ മറുപടി കൊടുത്തു, ഞാനില്ല. ഒരുപാട് നല്ല വേഷങ്ങള്‍ കിട്ടി സിനിമയില്‍ സജീവമാകുന്ന സമയമാണ്. സംഘടനയുടെ നേതൃനിരയിലേക്ക് ഇനി വരണ്ട എന്നു തന്നെയായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതും പദവി വഹിക്കുന്നതും അതുവഴി വിവാദങ്ങളിലേക്ക് വരുന്നതും ഒന്നും മക്കള്‍ക്ക് ഇഷ്ടവുമല്ല.

എന്നാല്‍ ബാബുരാജും സിദ്ധീഖും പിന്നേയും നിര്‍ബന്ധിച്ചു. വൈസ് പ്രസിഡന്റ് ആയി ജഗദീഷ് വരണമെന്നു തന്നെയാണ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവരുടേയും ആഗ്രഹമെന്നും പറഞ്ഞു. മക്കള്‍ക്കു താല്‍പര്യം ഇല്ലെന്ന് പറഞ്ഞപ്പോള്‍ രമ്യയുടെ നമ്പര്‍ തരൂ ഞാന്‍ വിളിച്ച് സംസാരിക്കാം എന്നായി സിദ്ധീഖ് എന്നാണ് ജഗദീഷ് പറയുന്നത്. അങ്ങനെ മക്കളുമായി സിദ്ധീഖ് സംസാരിച്ച ശേഷമാണ് താന്‍ തയ്യാറായതെന്നാണ് ജഗദീഷ് പറയുന്നത്.

Jagadeesh

അതേസമയം അമ്മയുടെ നേതൃ നിരയിലേക്ക് ഇനിയൊരിക്കലും താനില്ലെന്നാണ് ജഗദീഷ് പറയുന്നത്. ഈ വിവാദങ്ങളോടെ അതുറപ്പിച്ചുവെന്നാണ് താരം പറയുന്നത്. ചില സോഷ്യല്‍ മീഡിയ വാര്‍ത്തഖള്‍ കണ്ടു ഞെട്ടിപ്പോയി. ഞാന്‍ സംസാരിച്ചത് അമ്മയുടെ തലപ്പത്തേക്ക് വരാന്‍ വേണ്ടിയായിരുന്നു എന്നൊക്കെയാണ് ചിലരുടെ കണ്ടെത്തല്‍. എന്തു സങ്കടകരമാണ്. അതിന് ഞാന്‍ കരുക്കള്‍ നീക്കുകയാണത്രേ. പല ഗൂഢതന്ത്രങ്ങളും സോഷ്യല്‍ മീഡിയ തലയില്‍ തന്നു. ഇത്തരം വീഡിയോകള്‍ തന്റെ മക്കളേയും വേദനിപ്പിച്ചുവെന്നാണ് ജഗദീഷ് പറയുന്നത്.

ഒരു അധികാര സ്ഥാനവും തന്റെ മനസിലില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സിനിമയില്‍ നല്ലൊരു വേഷമുണ്ടെന്ന് പറഞ്ഞ് ആരെങ്കിലും വിളിക്കണേ എന്നാണ് പ്രാര്‍ത്ഥന. അല്ലാതെ അമ്മയുടെ പ്രസിഡന്റ് ആകുന്നതും മറ്റും സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. നേതൃത്വത്തിലേക്ക് യുവത്വം വരട്ടെ എന്നാണ് ജഗദീഷ് പറയുന്നത്. അതേസമയം അമ്മയില്‍ നിന്നും മാറി നില്‍ക്കുകയില്ലെന്നും എല്ലാ പരിപാടികളിലും സജീവമായി തന്നെ താനുണ്ടാകുമെന്നും താരം പറയുന്നു.

More from Filmibeat

Read more about: jagadeesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X