ഏത് ബ്രാന്റ് അടിച്ചാണ് അഭിനയിച്ചത്? പലരും ചോദിച്ചത്; അധ്യാപനം ഉപേക്ഷിച്ചതിനെക്കുറിച്ചും ജഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. കോമഡി കഥാപാത്രങ്ങളാണ് ജഗദീഷിനെ ജനപ്രീയനാക്കുന്നത്. മായിന്‍ കുട്ടിയും അപ്പുക്കുട്ടനുമൊക്കെയായി ജഗദീഷ് ചിരിപ്പിച്ചതിന് കണക്കില്ല. എന്നാല്‍ തന്നില്‍ ഹാസ്യ നടന്‍ മാത്രമല്ല, ഇനിയും ഉപയോഗിക്കാന്‍ ഒരുപാട് സാധ്യതയുള്ള അഭിനേതാവുണ്ടെന്ന് തെളിയിക്കുകയാണ് ഇന്നത്തെ ജഗദീഷ്.

ഒരിടവേളയ്ക്ക് ശേഷം വേറിട്ട കഥാപാത്രങ്ങളുമായി ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ജഗദീഷ്. നെഗറ്റീവ് വേഷങ്ങളിലും കയ്യടി നേടാന്‍ സാധിച്ചിട്ടുണ്ട് ജഗദീഷ്. റോഷാക്കി, പുരുഷ പ്രേതം തുടങ്ങി ഫാലിമി വരെയുള്ള സിനിമകളില്‍ മിന്നും പ്രകടനമാണ് ജഗദീഷ് കാഴ്ച വച്ചത്. ഇപ്പോഴിതാ തീപ്പൊരി ബെന്നി എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജഗദീഷ്.

Jagadeesh

സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് മനസ് തുറന്നത്. അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രമായിരുന്നു തീപ്പൊരി ബെന്നി. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടിയില്ലെങ്കിലും ജഗദീഷിന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

''വ്യത്യസ്തമായ അച്ഛന്‍-മകന്‍ ബന്ധം രസകരമായി അവതരിപ്പിച്ച ചിത്രമായിരുന്നു തീപ്പൊരി ബെന്നി. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രം മുന്നോട്ട് വെച്ച പ്രമേയത്തോട് പ്രേക്ഷകര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. അതുകൊണ്ട് ചിത്രം പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ല. അരുണ്‍ വര്‍മ്മയുടെ ഗരുഡനില്‍ ജീവിതത്തില്‍ മദ്യത്തിന്റെ രുചിയറിഞ്ഞിട്ടില്ലാത്ത ഞാന്‍ മുഴുക്കുടിയനായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഏത് ബ്രാന്റ് അടിച്ചാണ് അഭിനയിച്ചത് എന്നാണ് എന്നോട് ചോദിച്ചത്.'' എന്നാണ് ജഗദീഷ് പറയുന്നത്.

അതെല്ലാം വലിയ അംഗീകാരങ്ങളാണ്. പണ്ടൊക്കെ കൂട്ടുകാര്‍ക്കൊപ്പം തമാശ പറയാന്‍ മാത്രം ബാറില്‍ കയറിയിരുന്നതിന്റെ ഗുണം ഇത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഒന്നിന് പുറകെ മറ്റൊന്നായി തേടി വരുമ്പോള്‍ ഇമേജ് പൊളിക്കാന്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

അധ്യാപനം ഉപേക്ഷിക്കേണ്ടി വന്നതില്‍ വിഷമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്. ഒരിക്കലുമില്ല. പണത്തിനപ്പുറം എങ്ങനെയെങ്കിലും സിനിമയില്‍ സജീവമാകാനായിരുന്നു എന്റെ മോഹം. എന്റെ ആഗ്രഹത്തിനൊപ്പം ഭാര്യയുടെ പൂര്‍ണ സമ്മതവും കിട്ടിയതോടെ ലീവെടുത്ത് സിനിമയിലിറങ്ങി. ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത ഞാന്‍ ഭൂമി വാങ്ങിയതും വീട് വെച്ചതും സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. അതിനപ്പുറം വിലമതിക്കാനാകാത്ത പ്രേക്ഷക പ്രീതിയും ബോണസായി കിട്ടിയില്ലേ എന്നാണ് ജഗദീഷ് ചോദിക്കുന്നത്.

Jagadeesh

കരിയറിലെ ഏറ്റക്കുറച്ചിലുകളെ താന്‍ എങ്ങനെയാണ് സമീപിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ജീവിതത്തിലെ ഏത് അവസ്ഥയിലും ഞാന്‍ സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കാറുണ്ട്. അതിനാല്‍ വിജയങ്ങള്‍ ഉണ്ടാകുമ്പോള്‍ മതിമറന്ന് സന്തോഷിക്കുകയും പരാജയത്തില്‍ അതിയായി ദുഖിക്കുകയും ചെയ്യാറില്ല. സിനിമാ ലോകത്തും ജീവിതത്തിലും മിഡില്‍ ക്ലാസുകാരന്റെ ജീവിതമാണ് എന്റേത്. സൗകര്യങ്ങള്‍ കൂടുമ്പോഴും ഫുള്‍ ടൈം സെറ്റിലെ കാരവാനില്‍ കഴിച്ചു കൂട്ടാതെ സെറ്റിലെ നടന്മാര്‍ക്കും ടെക്നീഷ്യന്മാര്‍ക്കുമൊപ്പം വര്‍ത്തമാനം പറഞ്ഞിരിക്കാനാണ് എനിക്കിഷ്ടമെന്നാണ് അദ്ദേഹം പറയുന്നത്.

അന്ന് മുതല്‍ ഇന്നുവരെ സിനിമയ്ക്ക് നല്‍കിയ ഡേറ്റ് തെറ്റിക്കാനോ സെറ്റില്‍ സമയം പാലിക്കാതിരിക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന് ആഗ്രഹിച്ച് ഉറപ്പിച്ചാണ് മുന്നോട്ട് പോകുന്നത്. വലുപ്പച്ചെറുപ്പം നോക്കാതെയുള്ള ഈ ആത്മാര്‍ത്ഥമായ സമീപനം എന്റെ അവസാന ശ്വാസം വരെ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

Read more about: jagadeesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X