For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജഗദീഷിന് എന്തോ മാനസിക പ്രശ്‌നമുണ്ട്; എന്നും മെന്റല്‍ ഹോസ്പിറ്റലില്‍ പോകുന്നു!

  |

  മലയാളികളുടെ പ്രിയ നടനാണ് ജഗദീഷ്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമായി മാറിയിരിക്കുകയാണ് ജഗദീഷ്. നെഗറ്റീവ് വേഷങ്ങളടക്കം ചെയ്താണ് തിരിച്ചുവരവില്‍ ജഗദീഷ് കയ്യടി നേടുകയാണ്. എന്നാല്‍ ഓണ്‍ സ്‌ക്രീനില്‍ കയ്യടികള്‍ നേരിടുമ്പോഴും ജഗദീഷിന്റെ വ്യക്തിജീവിതം കടന്നു പോയത് വലിയ വിഷമഘട്ടത്തിലൂടെയായിരുന്നു. ഈയ്യടുത്തായിരുന്ന താരത്തിന് ഭാര്യ രമയെ നഷ്ടമായത്.

  Also Read: പലരും ചോദിച്ചു റോബിനൊപ്പം കംഫർട്ടബിൾ അല്ലേയെന്ന്; ആ സംശയത്തിന് കാരണം അതാണ്, ആരതി പറയുന്നു

  കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെ ജഗദീഷ് സംസാരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കൈ നോക്കി മകള്‍ നടത്തിയ പ്രവചനങ്ങളെക്കുറിച്ചുള്ള ജഗദീഷിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  അച്ഛന് ഇനി ശുക്രദശയാണെന്ന് മൂത്ത മോള്‍ പറഞ്ഞിരുന്നുവെന്നാണ് ജഗദീഷ് പറയുന്നത്. എന്നാല്‍ ആ സമയത്ത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്നതില്‍ സങ്കടമുണ്ടെന്നും താരം പറയുന്നു. ഭാര്യ രമയുടെ മരണത്തെക്കുറിച്ചായിരുന്നു ജഗദീഷിന്റെ പരാമര്‍ശം. മക്കളും കൊച്ചുമക്കളുമെല്ലാം തന്നെ എപ്പോഴും വിളിക്കാറുണ്ടെന്നാണ് ജഗദീഷ് പറയുന്നത്. മക്കള്‍ രമ നോക്കുന്നത് പോലെ തന്നെ നോക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പിന്നാലെ തന്റെ മക്കളെക്കുറിച്ച് വാചാലനായി മാറുകയാണ് ജഗദീഷ്.

  Also Read: കത്രീന കൈഫ് ഗര്‍ഭിണിയായി; നന്ദി പറയാന്‍ ക്ഷേത്രത്തിലെത്തി വിക്കിയും കത്രീനയും!

  എനിക്ക് രണ്ട് മക്കളാണ്. രണ്ടാളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. രണ്ടാളും ഡോക്ടേഴ്സാണ്. ഒരാള്‍ ചെന്നൈയിലും ഒരാള്‍ തിരുവനന്തപുരത്തുമായി ജോലി ചെയ്യുന്നു. ചെന്നൈയിലുള്ള ആളുടെ ഭര്‍ത്താവ് പോലീസ് കമ്മീഷണറാണ്. മറ്റെയാളുടെ ഭര്‍ത്താവ് ഡോക്ടറാണ്. എന്നാണ് ജഗദീഷ് പറയുന്നത്.

  അതേസമയം, തന്റെ മൂത്ത മോള്‍ക്ക് കുറച്ച് ജോത്സ്യമൊക്കെ വശമുണ്ടെന്നാണ് ജഗദീഷ് പറയുന്നത്. അച്ഛാ, ഇനി അച്ഛന്റെ സമയമാണ് വരുന്നതെന്ന് റോഷാക്കിന് മുന്‍പ് മോള്‍ പറഞ്ഞിരുന്നുവെന്നും താരം ഓര്‍ക്കുന്നു. അച്ഛന് ശുക്രദശയാണ്, ആ സമയത്ത് തന്നെയാണ് വലിയ നഷ്ടവും. അച്ഛന് നല്ല നേട്ടം വരുമെന്ന് മൂത്ത മോള്‍ പറഞ്ഞപ്പോള്‍ കിളി ജോത്സ്യം എന്ന് പറഞ്ഞ് ഇളയ മോള്‍ കളിയാക്കിയിരുന്നു എന്നും ജഗദീഷ് ഓര്‍ക്കുന്നുണ്ട്.


  എന്തിനാണ് മോളെ സൈക്ക്യാട്രിക്ക് വിട്ടതെന്ന് ചോദിച്ചവരോട് എനിക്കെന്തെങ്കിലും ആവശ്യം വന്നാല്‍ ആള് വേണ്ടേ എന്നായിരുന്നു താന്‍ നല്‍കിയ മറുപടി എന്നാണ് ജഗദീഷ് തമാശ രൂപേണേ പറയുന്നത്. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഞാന്‍ ഇടയ്ക്ക് അവളോട് ചോദിക്കാറുണ്ടെന്നും അത് കേള്‍ക്കുമ്പോള്‍ അവള്‍ ചിരിക്കുമെന്നും താരം പറയുന്നു. മക്കളെയും ഭാര്യയേയുമൊക്കെ കൂട്ടാന്‍ പോയിരുന്നതിനെക്കുറിച്ചും ജഗദീഷ് സംസാരിക്കുന്നുണ്ട്. അതൊക്കെ തനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണെന്നാണ് താരം പറയുന്നത്.

  മോള് മെന്റല്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിക്ക് പോവുമ്പോള്‍ ഇടയ്ക്ക് ഞാനാണ് കൊണ്ടുവിടാറുള്ളത്. ഞാന്‍ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞ് ഞാന്‍ കൊണ്ടുവിടും. അടുപ്പിച്ച് രണ്ട് മൂന്ന് ദിവസം എന്നെ അവിടെ കണ്ടപ്പോഴാണ് ജഗദീഷിന് എന്തോ പ്രശ്നമുണ്ട്, ഇന്നലെയും ഇന്നും മെന്റല്‍ ഹോസ്പിറ്റലില്‍ കണ്ടു എന്ന് ഒരാള്‍ എന്റെ സുഹൃത്തിനോട് പറഞ്ഞുവെന്നാണ് ജഗദീഷ് പറയുന്നത്.

  പിന്നാലെ എന്തേലും കുഴപ്പമുണ്ടോയെന്ന് ചോദിച്ച് ആ സുഹൃത്ത് വിളിച്ചിരുന്നു. മോള്‍ അവിടെ വര്‍ക്ക് ചെയ്യുകയാണ്, അതാണെന്ന് പറഞ്ഞപ്പോള്‍ പുനലൂരിലായിരുന്നില്ലേ മോള്‍ എന്നായിരുന്നു ചോദിച്ചത്. ഇവിടേക്ക് ട്രാന്‍സ്ഫറായി, ഞാന്‍ കൊണ്ടുവിടാന്‍ പോയെന്ന് പറഞ്ഞതോടെയാണ് ആ സംശയം മാറിയതെന്നാണ് താരം പറയുന്നത്. തന്റെ വീട്ടിലെ ഗൃഹനാഥനും നാഥയുമെല്ലാം തന്റെ ഭാര്യ രമയായിരുന്നുവെന്നാണ് ജഗദീഷ് പറയുന്നത്.

  അതേസമയം കാപ്പയാണ് ജഗദീഷിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. ചിത്രത്തിലെ ജഗദീഷിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സിനിമകളാണ് ജഗദീഷിന്‍റേതായി അണിയറയിലുള്ളത്.

  Read more about: jagadeesh
  English summary
  Jagadeesh Talks About His Daughters And How His Friends Doubted He Is Having Mental Troubles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X