അമ്മയുടെ വിയോഗം അച്ഛനെ തളര്‍ത്തി; മുകളിലേക്കുള്ള ടിക്കറ്റും നോക്കിയിരിക്കുപ്പായിരുന്നു; ഇതുവരെ കാണാത്ത സങ്കടം
മലയാള സിനിമയിലെ മിന്നും താരമാണ് ജഗദീഷ്. ഒരിടവേളയ്ക്ക് ശേഷം വ്യത്യസ്തമായ വേഷങ്ങളിലൂടെ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ് ജഗദീഷ്. നെഗറ്റീവ് വേഷങ്ങളിലും അദ്ദേഹത്തിന് കയ്യി നേടാനാകുന്നുണ്ട്. മലയാള സിനിമയിലെ തലമുറ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ സാധിക്കുന്ന താരങ്ങളില്‍ ഒരാളാണ് ജഗദീഷ്.
ഇതിനിടെ ഈയ്യടുത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ജഗദീഷ് നടത്തിയ പ്രതികരണം പ്രശംസ നേടിയിരുന്നു. അമ്മയുടെ നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു ജഗദീഷിന്റെ നിലപാട്. എന്നാല്‍ ഇതിന് പിന്നില്‍ പദവി മോഹമാണെന്ന വിമര്‍ശനവും ജഗദീഷിന് നേരിടേണ്ടി വന്നു. എന്നാല്‍ തനൊരിക്കലും അധികാര മോഹിയല്ലെന്നാണ് ജഗദീഷ് പറയുന്നത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തന്നോട് സിദ്ദിഖ് വിളിച്ച് ആവശ്യപ്പെട്ടപ്പോഴും താന്‍ നിരസിക്കുകയായിരുന്നു എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറയുന്നത്. തുടര്‍ന്ന് തന്റെ മക്കളായ രമ്യയോടും സൗമ്യയോടും സിദ്ദിഖ് സംസാരിച്ചുവെന്നും താരം പറയുന്നു. സിദ്ദിഖുമായി സംസാരിച്ചതിനെക്കുറിച്ച് ജഗദീഷിന്റെ മക്കള്‍ രമ്യയും സൗമ്യയും സംസാരിക്കുന്നുണ്ട്.
''പത്തു മിനിറ്റ് സിദ്ദിഖ് അങ്കിള്‍ എന്നോട് സംസാരിച്ചു. ഞങ്ങളുടെ മനസ്സില്‍ എന്താണെന്നു ഞാന്‍ വ്യക്തമായി പറഞ്ഞു. അമ്മ മരിച്ച ഷോക്കില്‍ നിന്ന് അച്ഛനെ തിരികെ കൊണ്ടു വന്നതു സിനിമയിലെ നല്ല വേഷങ്ങളാണ്. ഇപ്പോള്‍ ഈ കാണുന്ന അച്ഛനേ ആയിരുന്നില്ല എന്ന്. അത്ര തകര്‍ന്നു പോയിരുന്നു. ഡിപ്രഷനിലേക്കാണോ പോകുന്നതെന്ന് പോലും പേടി തോന്നി. എനിക്കു ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു, ഇനി മുകളിലേക്കുള്ള ടിക്കറ്റും നോക്കി ഇരിക്കുകയാണ് എന്നൊക്കെയായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. അച്ഛന്റെ അങ്ങനെ ഒരു അവസ്ഥ ഞങ്ങള്‍ കണ്ടിട്ടില്ല. അത്ര സങ്കടമായിരുന്നു'' എന്നാണ് രമ്യ പറയുന്നത്.
അതില്‍ നിന്നു തിരികെ എത്തിച്ചതു സിനിമയിലെ വ്യത്യസ്തതയുള്ള നല്ല വേഷങ്ങളായിരുന്നു. റോഷാക്കും ഗരുഡനും പുരുഷ പ്രേതവും ഫാലിമിയും നേരും ഓസ്ലറും ഗുരുവായൂരമ്പല നടയിലും വാഴയും. ഒട്ടേറെ വ്യത്യസ്ത റോളുകള്‍. പഴയതെല്ലാം മറന്ന് അച്ഛന്‍ സന്തോഷത്തോടെ ഇരിക്കുകയാണ്. ഇതിനിടയില്‍ സംഘടനാ നേതൃത്വത്തിലേക്ക് വരുമ്പോഴുള്ള ടെന്‍ഷന്‍ അച്ഛെ ബാധിക്കരുത്. അതുകൊണ്ടാണ് താല്‍പര്യമില്ലെന്ന് പറഞ്ഞതെന്നും രമ്യ പറയുന്നു.
എല്ലാം കേട്ടിട്ട് അദ്ദേഹം പറഞ്ഞു, മോള്‍ പേടിക്കണ്ട ജഗദീഷിന്റെ കൂടെ ഞങ്ങള്‍ എല്ലാവരും ഉണ്ടാകും. ഒരു വിവാദങ്ങളും ഉണ്ടാകില്ല. ഞാന്‍ വാക്കു തരുന്നു എന്നായിരുന്നു രമ്യ പറയുന്നത്. പിന്നാലെ സൗമ്യയും സംസാരിക്കുന്നുണ്ട്.

ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ അച്ഛന്‍ വെട്ടിത്തുറന്നു പറയും. ആരേയും പിണക്കാതെ മയപ്പെടുത്തി പറയാനറിയില്ല. മറ്റുള്ളവര്‍ എങ്ങനെയെടുക്കും എന്നും ഓര്‍ക്കില്ല. അതുകൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും വിവാദങ്ങള്‍ ഉണ്ടാകാം. അതറിയുന്നതു കൊണ്ടാണ് അച്ഛന്‍ രാഷ്ട്രീയത്തില്‍ നിന്നും സംഘടനാ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് സൗമ്യ പറയുന്നത്.
അമ്മയില്‍ സംഭവിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ജഗദീഷും സംസാരിക്കുന്നുണ്ട്. നമ്മുടെ വീട്ടില്‍ ചോര്‍ച്ചയുണ്ടായി അതുവഴി ചുമരുകള്‍ നനഞ്ഞു പൊളിഞ്ഞു തുടങ്ങിയാല്‍ എന്തു ചെയ്യണം? അറ്റകുറ്റപ്പണി നടത്തിയല്ലേ പറ്റൂ. സിനിമാ മേഖലയെ ഒരു വീടായി സങ്കല്‍പ്പിച്ചാല്‍ ഇവിടെ അത്തരം അറ്റകുറ്റപ്പണി നടത്തേണ്ട ചില സ്ഥലങ്ങളുണ്ട്. അതു ചെയ്യാത്തിടത്തോളം കാലം ഇടിഞ്ഞു വീഴാനുള്ള സാധ്യത നിലനില്‍ക്കും. താല്‍ക്കാലിക ആശ്വാസത്തിനു വെള്ള പൂശിയിട്ടു കാര്യമില്ല. കേടുപാടുകള്‍ നിലനില്‍ക്കും. വെള്ള പൂശലെല്ലാം അടുത്ത മലയില്‍ ഒലിച്ചു പോകും. അതുകൊണ്ട് നവീകരണം തന്നെയാണ് വേണ്ടതെന്നാണ് ജഗദീഷ് പറയുന്നത്.


Click it and Unblock the Notifications











