ഉള്ളില്‍ കരഞ്ഞ് കാണികളെ ചിരിപ്പിച്ചു; അച്ഛന്റെ മുഖം അവസാനമായി ഒന്ന് കാണാന്‍ കഴിഞ്ഞില്ല! ആ ദുഃഖം ഇപ്പോഴുമുണ്ട്

മലയാളികളുടെ പ്രിയ നടനാണ് ജഗദീഷ്. നായകനായും സഹനടനായും വില്ലനായുമെല്ലാം അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. ക്യാമറയ്ക്ക് പിന്നില്‍ എഴുത്തുകാരനായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലൂടെയാണ് ജഗദീഷ് മലയാള സിനിമയിലെ ജനപ്രീയനായി മാറുന്നത്. ഇപ്പോഴിതാ തന്റെ കരിയറിന്റെ മറ്റൊരു ഘട്ടത്തില്‍ ഗൗരവ്വവമുള്ള വേഷങ്ങള്‍ ചെയ്തും കയ്യടി നേടുകയാണ് ജഗദീഷ്.

ഇത് ജഗദീഷിന്റെ പുതിയ വേര്‍ഷന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്, ജഗദീഷ് 2.0 യുടെ കാലം. ഓണ്‍ സ്‌ക്രീനില്‍ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ജഗദീഷ്. എന്നാല്‍ ഓഫ് സ്‌ക്രീനിലെ ജഗദീഷ് കളി മാത്രമല്ല, കാര്യവുമുള്ള ആളാണ്. അധ്യാപകന്റെ കൃത്യതയും വ്യക്തയും ജീവിതത്തില്‍ പുലര്‍ത്തുന്നുണ്ട് ജഗദീഷ്. തന്റെ നിലപാടുകളിലൂടേയും അദ്ദേഹം പുതിയ കാലത്തും നിറസാന്നിധ്യമായി തുടരുകയാണ്.

Jagadish

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറക്കാനാകാത്ത വേദനയെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. തന്റെ അച്ഛന്റെ മരണത്തെക്കുറിച്ചാണ് ജഗദീഷ് സംസാരിക്കുന്നത്. വനിതയിലെഴുതുന്ന ഓര്‍മ്മക്കുറിപ്പിലൂടെയാണ് ജഗദീഷ് അച്ഛനെ ഓര്‍ക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''25 വര്‍ഷം കഴിഞ്ഞുവെങ്കിലും മറക്കാനാവാത്ത ദുഖമാണ് അച്ഛന്റെ മരണം. ആ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. അച്ഛന്‍ മരിക്കുമ്പോള്‍ ഞാന്‍ അമേരിക്കന്‍ ഷോയിലായിരുന്നു. ഇന്നത്തെ പോലെ ടെലിഫോണ്‍ സൗകര്യങ്ങള്‍ ഇല്ല. വിദേശത്തേക്ക് കോള്‍ കിട്ടാന്‍ തന്നെ പ്രയാസം. മരിച്ച് ഒരു ദിവസം കഴിഞ്ഞാണ് വിവരം അറിയുന്നത്. സംസ്‌കാരം അപ്പോഴേക്കും നടന്നു'' ജഗദീഷ് പറയുന്നു.

സിദ്ദീഖ്-ലാല്‍മാരും മുകേഷും രാജന്‍ പി ദേവും കാവേരിയും ഒക്കെയുള്ള ഷോ ആയിരുന്നു അതെന്നാണ് ജഗദീഷ് പറയുന്നത്. തീരാന്‍ 10 ദിവസം കൂടെ ബാക്കിയുണ്ടായിരുന്നു. താന്‍ തിരികെ പോന്നാല്‍ എല്ലാവരേയും അത് ബാധിക്കുമായിരുന്നുവെന്നും ജഗദീഷ് പറയുന്നു. താന്‍ തിരിച്ചുവന്നാല്‍ അത് സ്‌പോണ്‍സര്‍മാരെ വഞ്ചിക്കുന്നത് തുല്യമാകുമെന്നും ജഗദീഷ് പറയുന്നു. ആ സമയത്ത് തനിക്ക് ധൈര്യം തന്നത് സഹോദങ്ങളാണെന്നും താരം പറയുന്നു.

''സഹോദരങ്ങള്‍ ധൈര്യം തന്നു. എന്നെ തങ്കു എന്നാണ് വീട്ടില്‍ വിളിച്ചിരുന്നത്. 'തങ്കു വിഷമിക്കേണ്ട, എള്‌ലാത്തിനും ഞങ്ങളുണ്ട്. ഷോ പൂര്‍ത്തിയാക്കി വന്നാല്‍ മതി'. ഉള്ളില്‍ കരഞ്ഞു കൊണ്ടാണെങ്കിലും കാണികളെ ചിരിപ്പിച്ചു ഷോ പൂര്‍ത്തിയാക്കി. പതിനാറാം ദിവസം തിരിച്ചെത്തി ബാക്കി ചടങ്ങുകള്‍ തീര്‍ത്തും. ഇന്നും അതൊരു വേദനയാണ്. അവസാനമായി കാണാനായില്ലല്ലോ'' ജഗദീഷ് പറയുന്നു.

Jagadish

ജീവിതത്തിലെ നഷ്ടങ്ങളും വേദനകളും താന്‍ മറക്കുന്നത് നല്ല വേഷങ്ങള്‍ തേടി വരുമ്പോഴാണെന്നാണ് ജഗദീഷ് പറയുന്നത്. പിന്നെ തിരക്കൊന്നുമില്ലാതെ കൊച്ചു മക്കള്‍ക്കൊപ്പം ഇരിക്കുമ്പോഴാണെന്നും താരം പറയുന്നു.

ഓണത്തിന് തീയേറ്ററുകളിലെത്തിയ കിഷ്‌കിന്ദ കാണ്ഡം, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകളില്‍ ജഗദീഷ് പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഇരു ചിത്രങ്ങളും മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. ഈ വര്‍ഷം ജഗദീഷ് അഭിനയിച്ച് പുറത്തിറങ്ങിയ സിനിമകളൊക്കെ ബോക്‌സ് ഓഫീസില്‍ വിജയം നേടിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. നിരവധി സിനിമകളാണ് ജഗദീഷിന്റേതായി അണിയറയിലുള്ളത്.

Read more about: jagadish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X