For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുരുതിയിലെ പാട്ടുണ്ടാക്കാന്‍ പൃഥ്വി പറഞ്ഞ സിംഹത്തിന്റേയും മാനിന്റേയും കഥ; ജേക്‌സ് ബിജോയ് പറയുന്നു

  |

  ഈയ്യടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് കുരുതി. പൃഥ്വിരാജ് വില്ലന്‍ വേഷത്തിലെത്തിയ ചിത്രത്തിലെ നായകന്‍ റോഷന്‍ മാത്യുവാണ്. ഷൈന്‍ ടോം ചാക്കോ, സിന്ദ്ര, മാമുക്കോയ, നസ്ലന്‍, മുരളി ഗോപി, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിരുന്നു. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു സിനിമയുടെ റിലീസ്.

  വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

  ചിത്രത്തിലെ സംഗീതം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വേട്ടമൃഗം എന്ന പാട്ട് പിറന്നതിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകന്‍ ആയ ജേക്‌സ് ബിജോയ്. പാട്ട് ഒരുക്കേണ്ട സാഹചര്യത്തെക്കുറിച്ച് പൃഥ്വിരാജ് തനിക്ക് അയച്ച മെസേജിനെക്കുറിച്ചാണ് ജേക്‌സ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യ്കതമാക്കുന്നത്. തുടര്‍ന്ന് വായിക്കാം വിശദമായി.

  ''കുരുതി എന്ന സിനിമയ്ക്ക് വേണ്ടി മനു എന്നെ കാണാന്‍ വന്നപ്പോള്‍ രണ്ട് ഗാനം നമുക്ക് വേണമെന്ന് പറഞ്ഞു. അതിലെ രണ്ടാമത്തേത് സിനിമയിലെ ഫൈനല്‍ ആക്റ്റിന് വരുന്നതിന് മുന്‍പ് ആയതുകൊണ്ട് അഡ്രിനാലിന്‍ റഷ് വേണ്ട ഒരു സോങ്ങ് ആയിരിക്കണമെന്ന് മനു പറഞ്ഞിരുന്നു. ഞാന്‍ ഒരു ട്യൂണ്‍ മനുവിന് അയച്ചു കൊടുത്തു. നമുക്ക് ഒന്ന് നോക്കാം എന്ന് ആയിരുന്നു മനുവിന്റെ മറുപടി. കൂടെ വേറെ ഒരു ട്യൂണ്‍ നോക്കുന്നോ എന്ന ഒരു അഭിപ്രായം കൂടെ പങ്കുവെച്ചു''. എന്ന് ജേക്‌സ് പറയുന്നു. സിനിമയുടെ സംവിധായകനാണ് മനു വാര്യര്‍.

  ''എന്നിട്ട് നമുക്ക് പൃഥ്വിക്ക് കൂടെ അയച്ച് കൊടുക്കാം എന്ന് പറഞ്ഞു. കാരണം പൃഥ്വി പ്രൊഡ്യൂസര്‍ ആണല്ലോ.. അങ്ങനെ ഞങ്ങള്‍ പൃഥ്വിക്ക് കൂടെ ട്രാക്ക് അയച്ച് കൊടുത്തു. പൃഥ്വി അത് കേട്ടിട്ട് പറഞ്ഞത് നമുക്ക് വേറെ ഒരു മൂഡ് പിടിക്കാം അതിന് മുന്‍പ് ഞാന്‍ ഇതിന്റെ ഒരു ഉപമ പറയട്ടെ എന്ന് പറഞ്ഞ് എനിക്ക് ഒരു ചെറിയ ടെക്സ്റ്റ് അയച്ച് തന്നു. അതില്‍നിന്നാണ് വേട്ടമൃഗം ഉണ്ടായത്. ആ ടെക്സ്റ്റ് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ചുവടെ ഷെയര്‍ ചെയ്യുന്നു'' എന്നു പറഞ്ഞു കൊണ്ട് പൃഥ്വിരാജ് അയച്ച മെസേജ് അദ്ദേഹം പങ്കുവെക്കുകയാണ്.

  ''ഇത് മനോഹരമായൊരു സംഗീതമാണ്. പക്ഷെ ഞാന്‍ ആഗ്രഹിക്കുന്നത് നൈരാശ്യത്തിന്റെ അംശമുള്ളൊരു ഈണമാണ്. ഒരു മാനിനെ വേട്ടയാടുന്നൊരു സിംഹത്തിന്റെ രംഗം സ്ലോ മോഷനില്‍ സങ്കല്‍പ്പിച്ച് നോക്കൂ. അനിവാര്യമായത് സംഭവിക്കുമെന്ന് നമുക്കറിയാം. പക്ഷെ, മാനിന് ഓടിക്കയറാന്‍ ഒരു ചെറു കാട് കിട്ടിയിരുന്നുവെങ്കില്‍, സിംഹം വീണു പോയിരുന്നുവെങ്കില്‍ എന്നൊക്കെ നമ്മള്‍ പ്രതീക്ഷിക്കും. മാനിന് പ്ലാനുകളൊന്നുമില്ല. അതിന് അറിയുന്നത് ഓടണം എന്ന് മാത്രമാണ്. പ്രകൃതി അനുവദിക്കുന്ന അത്ര വേഗത്തോടെ''. എന്നായിരുന്നു പൃഥ്വിരാജിന്റെ മെസേജ്.

  Prithviraj’s new movie Kuruthi is a socio-political thriller | FilmiBeat Malayalam

  ''അതേസമയം ആത്മവിശ്വാസത്തോടെയാണ് സിംഹം പിന്തുടരുന്നത്. മാനിനെ ഓടിപ്പിടിക്കുമെന്ന് അതിനുറപ്പാണ്. അത് ചെയ്യുകയും ചെയ്യും. ഇനി ഈ കഥ ആഴത്തിലുള്ള നിരാശയിലേക്കും സങ്കടത്തിലേക്കും ചേര്‍ത്തുവെക്കുക''. എന്നും പൃഥ്വിരാജ് പറയുന്നു. പൃഥ്വിയുടെ മെസേജിന് ജേക്‌സ് നല്‍കിയ മറുപടി ഇതുവരെ ലഭിച്ച ഏറ്റവും മികച്ച സോങ് എക്‌സ്പ്ലനേഷന്‍ ആണ് ഇതെന്നായിരുന്നു. സംഗീത സംവിധായകന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Also Read: വല്ലാതെ തകര്‍ന്നു പോയ സമയം ആയിരുന്നു അത്; ഫേസ്ബുക്കില്‍ മാലാഖ പോലൊരു മദാമ്മ വന്ന കഥ പറഞ്ഞ് അശ്വതി

  അതേസമയം കുരുതി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ചിത്രം മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് വിമര്‍ശനം. എന്നാല്‍ ഹിന്ദു-മുസ്ലീം വിദ്വേഷത്തിനെതിരെ സംസാരിക്കുന്ന സിനിമയാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്. മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് അനിഷ് പള്ളിയാല്‍ ആണ്.

  Read more about: prithviraj
  English summary
  Jakes Bejoy Music Director Of Kuruthi Talks About The Story Prithviraj Told Him Explain The Song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X