ശോഭ സന്തോഷവതിയായിരുന്നു, വിഷമിച്ചിട്ട് കണ്ടിട്ടില്ല; ആത്മഹത്യ വാര്‍ത്ത കേട്ട് ഞെട്ടിപ്പോയി: ജലജ

സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരുകളിലൊന്നാണ് ശോഭയുടേത്. ബാലതാരമായിട്ടായിരുന്നു ശോഭ സിനിമയിലെത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ശോഭ. വലിയ താരവും അതിലും വലിയ അഭിനേത്രിയുമൊക്കെയായി മാറേണ്ടിയിരുന്ന താരം. എന്നാല്‍ സിനിമ ആസ്വാദകരുടെ മനസില്‍ ഇന്നുമൊരു തീരാ വേദനയാണ് ശോഭ. ഇപ്പോഴിതാ ശോഭയെക്കുറിച്ച് മനസ് തറക്കുകയാണ് നടി ജലജ. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജലജ മനസ് തുറന്നത്.

ഞങ്ങള്‍ തമ്മില്‍ അടുപ്പത്തിലാകുന്നത് ശാലിനി എന്റെ കൂട്ടുകാരിയുടെ സമയത്താണ്. ഒരു മാസത്തോളം ഞങ്ങള്‍ കോഴിക്കോട് അളകാപുരിയില്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും ഞങ്ങള്‍ രണ്ടു പേര്‍ക്കും സീനുകളുണ്ട്. അങ്ങനെ കൂടുതല്‍ അടുത്തു. നല്ല വൈബും സൗഹൃദവും ഉണ്ടായിരുന്നു. അത്രയും സൗഹൃദം ഉണ്ടായിട്ടും ആ കുട്ടിയ്ക്ക് ഇങ്ങനൊരു വശം ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. കാരണം അവള്‍ ഒന്നും പറഞ്ഞിരുന്നില്ല എന്നാണ് ജലജ പറയുന്നത്.

Jalaja

എന്നോട് എല്ലാവരും ചോദിക്കും, നിങ്ങള്‍ ഒരു മാസം ഒരുമിച്ചുണ്ടായിരുന്നുവല്ലോ എന്നിട്ട് ഒന്നും പറഞ്ഞില്ലേ എന്ന്. ഞാന്‍ അപ്പോള്‍ പറയാറുള്ളത്, ഒരാള്‍ക്ക് എന്തെങ്കിലും വിഷമമോ പ്രശ്‌നമോ ഉണ്ടെങ്കില്‍ അത് പറഞ്ഞാലല്ലേ നമ്മള്‍ക്ക് അറിയുകയുള്ളൂ. വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കുന്നത് ശരിയല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇങ്ങനൊക്കെ കേട്ടു എന്ന് മാത്രം. നമുക്ക് അറിയില്ലല്ലോ എന്നാണ് ജലജ പറയുന്നു.

ശോഭയെ സന്തോഷിച്ച് മാത്രമേ കണ്ടിട്ടുള്ളു. ഒരു ദിവസം പോലും വിഷമിച്ചിരിക്കുകയോ മൂഡ് ഓഫ് ആയി ഇരിക്കുകയോ കണ്ടിട്ടില്ല. ആര്‍ട്ടിസ്റ്റ് ആകുമ്പോള്‍ മൂഡ് ഓഫ് ആയെന്ന് വരും, നമ്മള്‍ വളരെ സെന്‍സിറ്റീവാകും. പക്ഷെ ശോഭയെ ഒരു ദിവസം പോലും വിഷമിച്ചോ സങ്കടപ്പെട്ടോ താന്‍ കണ്ടിട്ടില്ലെന്നാണ് ജലജ പറയുന്നത്. അവള്‍ അങ്ങനെ പ്രകടിപ്പിച്ചിട്ടില്ല. അതിനാല്‍ ഒന്നും അറിയുമായിരുന്നില്ലെന്നും ജലജ പറയുന്നു.

അതിനാല്‍ മരണം പേപ്പറില്‍ കണ്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല. എന്തിനാണ് ആ കുട്ടി അങ്ങനെ ചെയ്തതെന്ന് അറിയില്ല. ആ സമയത്ത് ഞാന്‍ നാട്ടില്‍ തന്നെ ഒരു ഷൂട്ടുമായി വന്നതായിരുന്നു. അവള്‍ ചെന്നൈയിലായിരുന്നു. വല്ലാത്തൊരു വേദന തന്ന അനുഭവമായിരുന്നു അതെന്നും ജലജ പറയുന്നു. ഇതുപോലെ തനിക്ക് വലിയ ഷോക്ക് നല്‍കിയ മരണമായിരുന്നു നടന്‍ ജയന്റേത് എന്നും ജലജ പറയുന്നത്. ജയന്‍ മരിക്കുന്നതിന് കുറച്ച് മുമ്പാണ് അദ്ദേഹത്തിന്റെ സഹോദരിയായി ചാകര എന്ന സിനിമയില്‍ താന്‍ അഭിനയിച്ചതെന്നും ജലജ പറയുന്നു.

Jalaja

ബാലതാരമായിട്ടാണ് ശോഭ സിനിമയിലെത്തുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലെത്തി. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരത്തിന് പിന്നാലെ മികച്ച സഹ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ശോഭയെ തേടിയെത്തി. 1978 ല്‍ പുറത്തിറങ്ങിയ എന്റെ നീലാകാശം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം.

അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ പശി എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ശോഭയെ തേടിയെത്തി. ദേശീയ അവാര്‍ഡ് നേടുമ്പോള്‍ ശോഭയുടെ പ്രായം വെറും പതിനാറായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ശോഭയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ തന്റെ പതിനേഴാമത്തെ വയസില്‍ ശോഭ ആത്മഹത്യ ചെയ്യുകയായിരുന്നു.

More from Filmibeat

Read more about: jalaja
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X