twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോണ്ടം പരസ്യത്തില്‍ വിദേശികളെ കൊണ്ടുവരണോ, നമ്മള്‍ക്കുള്ളത് തന്നെയല്ലേ അവര്‍ക്കും ഉള്ളത്?

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ജാനകി സുധീര്‍. നേരത്തെ തന്നെ തന്റ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ ജാനകി ശ്രദ്ധ നേടിയിരുന്നുവെങ്കിലും ബിഗ് ബോസിലേക്ക് കടന്നു വന്നതോടെയാണ് ജാനകിയെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടാനും ജാനകിയ്ക്ക് സാധിച്ചിരുന്നു.

    Also Read: 'കല്യാണം കഴിക്കണം, സ്നേഹം കൊണ്ടല്ല'; കരണുദ്ദേശിച്ചത് ദീപികയെയും കത്രീനയെയുമെന്ന് സൂചനAlso Read: 'കല്യാണം കഴിക്കണം, സ്നേഹം കൊണ്ടല്ല'; കരണുദ്ദേശിച്ചത് ദീപികയെയും കത്രീനയെയുമെന്ന് സൂചന

    തന്റെ മനസിലുള്ളത് തുറന്ന് പറയുന്ന ശീലക്കാരിയാണെന്ന് ഒരാഴ്ച കൊണ്ട് തന്നെ ബിഗ് ബോസിലുണ്ടായിരുന്നവര്‍ക്കും പ്രേക്ഷകര്‍ക്കും ജാനകി വ്യക്തിമാക്കി കൊടുത്തിരുന്നു. ഇപ്പോഴിതാ ജാനകി പ്രധാന വേഷത്തിലെത്തുന്ന സിനിമയായ ഹോളി വൂണ്ട് റിലീസ് ചെയ്തിരിക്കുകയാണ്. ഒടിടി റിലീസായ ചിത്രം ഇന്നാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

    Janaki Sudheer

    എന്റെ ശരീരത്തില്‍ എനിക്ക് ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ് ഞാന്‍ അത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് എന്നാണ് ബോള്‍ഡ് ഫോാട്ടോഷൂട്ടുകളെക്കുറിച്ച് ജാനകി പറയുന്നത്. ഞാന്‍ മാത്രമല്ല, ഇവിടെ എന്നെപോലെ പലരും ബോള്‍ഡ് ഫോട്ടോഷൂട്ട് എന്ന് വിളിയ്ക്കുന്ന ഇത്തരം ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ടെന്നും ജാനകി ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ കുറച്ചധികം തടിയുള്ള ചബ്ബിയായിട്ടുള്ള ആളായിരുന്നു താന്‍. വര്‍ക്കൗട്ടും ഡയറ്റും എല്ലാം ചെയ്ത് തടി കുറച്ച ശേഷം, എന്റെ ശരീരത്തോട് ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഫോട്ടോഷൂട്ടുകള്‍ക്ക് വേണ്ടി ഇറങ്ങിയത് എന്നും ജാനകി പറയുന്നുണ്ട്.

    തന്റെ കാഴ്ചപാടില്‍ ഞാന്‍ ഓകെയാണ്. മറ്റുള്ളവര്‍ക്ക് എന്റെ ഫോട്ടോഷൂട്ട് ഒരു മോശമായി തോന്നുന്നുണ്ട് എങ്കില്‍ അത് തന്റെ കുറ്റമല്ല എന്നും ജാനകി വ്യക്തമാക്കുന്നുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ അങ്ങനെ ഇരിക്കാനുള്ള ആത്മവിശ്വാസം എനിക്കുള്ളപ്പോള്‍ മറ്റുള്ളവര്‍ പറയുന്നതിനെ ഞാന്‍ കാര്യമാക്കേണ്ടതില്ല എന്നും തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് തന്നെ പോലെ ചെയ്യാനാകില്ലെന്നും ജാനകി പറയുന്നുണ്ട്.

    തുറന്ന് കാണിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം എന്ന് ചോദിക്കുന്ന ജാനകി ഇതെല്ലാം എല്ലാവര്‍ക്കും ഉള്ള സാധനമാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നും പറയുന്നുണ്ട്. അതേസമയം, കേരളത്തില്‍ മാത്രമാണ് സംസ്‌കാരം എന്നൊക്കെ പറഞ്ഞ് പൊതിഞ്ഞുവയ്ക്കുന്നത് എന്നും ജാനകി അഭിപ്രായപ്പെടുന്നുണ്ട്. എന്നിട്ടും ഇവിടെ കോണ്ടത്തിന്റെ പരസ്യം അടക്കം ഉണ്ട്. അതൊക്കെ എല്ലാവരും ചെയ്യുന്നു കാണിക്കുന്നു എന്നും ജാനകി സദാചാര കേരളത്തോടായി ചൂണ്ടിക്കാണിക്കുന്നു.

    കോണ്ടത്തിന്റെ പരസ്യത്തില്‍ എല്ലാം അഭിനയിക്കാന്‍ പുറത്ത് നിന്ന് ആളെ കൊണ്ടുവരാന്‍ പറ്റുമോ. അങ്ങനെ കൊണ്ടുവന്നാലും നമുക്ക് ഉള്ളത് ഒക്കെ തന്നെയല്ലേ അവര്‍ക്കും ഉള്ളതെന്നും പക്ഷെ നമ്മള് കാണിച്ചാല്‍ മാത്രം അത് പ്രശ്നമാവുകയാണെന്നും ജാനകി പറയുന്നുണ്ട്. അവരെ അവരുടെ സമൂഹം അംഗീകരിയ്ക്കുന്നു. ഇവിടെ അതില്ല എന്നാണ് ജാനകിയുടെ വാദം.

    കേരളത്തില്‍ ഇപ്പോഴാണ് ഗുഡ് ടച്ചും ബാഡ് ടച്ചും എല്ലാം പഠിപ്പിയ്ക്കുന്നത്. പെട്ടന്ന് ഒരാള്‍ അതില്‍ നിന്ന് പുറത്ത് കടക്കുമ്പോള്‍ നമ്മുടെ സമൂഹത്തിന് അത് അംഗീകരിക്കാന്‍ പറ്റുന്നില്ല എന്നും അതാണ് പ്രശ്‌നമെന്നുമാണ് ജാനകി പറയുന്നത്. അതേസമയം ജാനകിയുടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

    Read more about: bigg boss
    English summary
    Janaki Sudheer About Bold Photoshoots And Kerala Being Not Acceptable Of Those
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X