For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആണുങ്ങളെ മാത്രമേ ഇതുവരെ ചുംബിച്ചിട്ടുള്ളു; സിനിമയില്‍ സ്ത്രീയുമായിട്ടുള്ള ചുംബന രംഗത്തെ കുറിച്ച് ജാനകി സുധീര്‍

  |

  ലെസ്ബിയനായ പെണ്‍കുട്ടികളുടെ കഥ പറഞ്ഞെത്തിയ ചിത്രമാണ് ഹോളിവുണ്ട്. ബിഗ് ബോസ് താരവും നടിയുമായ ജാനകി സുധീര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതേ സമയം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളില്‍ ജാനകി പങ്കെടുത്തിരുന്നു.

  ഓരോ അഭിമുഖം തീരുമ്പോഴും സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും പുതിയ ചില കാര്യങ്ങളാണ് നടി പറയുന്നത്. അതിലൊന്ന് ചിത്രത്തിലെ ചുംബന രംഗമാണ്. ഇതുവരെ പുരുഷന്മാരെ മാത്രം ചുംബിച്ച താന്‍ ഒരു സ്ത്രീയെ ചുംബിച്ചത് എങ്ങനെയാണെന്ന് ജാനകി വെളിപ്പെടുത്തുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ജാനകി മനസ് തുറന്നത്.

  ഇതുപോലൊരു സിനിമ തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് ജാനകി സുധീര്‍ പറയുന്നതിങ്ങനെയാണ്..

  'സിനിമയിലേക്കുള്ള അവസരം തന്നപ്പോള്‍ ആദ്യം രണ്ടാമത്തെ നായികയാവാനാണ് പറഞ്ഞത്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ എന്തോരം പെര്‍ഫോമന്‍സ് ചെയ്യാനുണ്ടെന്ന് മനസിലായി. എനിക്ക് സിനിമ ചെയ്യാന്‍ വലിയ ഇഷ്ടമാണ്. പലരോടും ചെറിയ ചാന്‍സാണെങ്കില്‍ പോലും തരണമെന്ന് അങ്ങോട്ട് വിളിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാവരും ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്താലേ എന്നെ തിരിച്ചറിയൂ എന്ന ബോധം അന്നും ഇന്നുമുണ്ടെന്ന്' ജാനകി പറയുന്നു.

  Also Read: സുഖമില്ലാതെ നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു? ഭര്‍ത്താവിന്റെ കുക്കിങ് പണിയാക്കിയെന്ന് റിപ്പോര്‍ട്ടുകൾ

  ലെസ്ബിയന്‍ കഥാപാത്രം ഏറ്റെടുത്തതിനെ കുറിച്ച് ചോദിച്ചാല്‍ നടിയുടെ മറുപടി ഇങ്ങനെയാവും.. 'ലെസ്ബിയനായിട്ടുള്ള ഈ ക്യാരക്ടര്‍ ചെയ്യുന്നതിന് മുന്‍പേ അതേ കുറിച്ച് അറിയാമായിരുന്നു. ലെസ്ബിയനായൊരു സുഹൃത്ത് എനിക്കുണ്ട്. ഞങ്ങള്‍ ദുബായില്‍ ഒരുമിച്ച് താമസിച്ചിട്ടുമുണ്ട്.

  ആ സമയത്ത് പുള്ളിക്കാരിയ്ക്ക് ഒരു കപ്പിളുണ്ടായിരുന്നു. അതൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെ മാറ്റി നിര്‍ത്തേണ്ട യാതൊരു ആവശ്യവുമില്ല. നമ്മുടെ കൂട്ടത്തിലുള്ള ആളുകള്‍ തന്നെയാണ് അവരും. അങ്ങനെയാണ് ഞാന്‍ ഈ സിനിമ ഏറ്റെടുക്കുന്നത്' ജാനകി കൂട്ടിച്ചേര്‍ത്തു.

  Also Read: വിവാഹ ശേഷമുള്ള പ്രണയങ്ങളും ദാമ്പത്യത്തിൻ്റെ തകർച്ചക്ക് കാരണമായി; 20 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് സനല്‍ കുമാർ

  ബിഗ് ബോസ് ഷോ യിലേക്ക് പോയപ്പോള്‍ ഇതിനെക്കാളും വലിയ ആളുകളെ ഞാനവിടെ കണ്ടു. ഇപ്പോഴും ഐഡിന്റിറ്റി എന്താണെന്ന് അറിയാത്ത ആളുകളുണ്ട്. അവരോട് ഇതിനെ കുറിച്ച് പറയുമ്പോള്‍ വലിയ പിന്തുണയാണ് നല്‍കിയത്. ഒരുപാട് ആളുകള്‍ ഇതുപോലത്തെ കഥകളൊക്കെ സിനിമയാക്കി വരുന്നുണ്ട്. ബിഗ് ബോസിലുണ്ടായിരുന്ന സുഹൃത്തുക്കളും എന്റെ സിനിമയ്ക്ക് സപ്പോര്‍ട്ട് നല്‍കി കൂടെ വന്നിരുന്നു.

  Also Read: സ്‌നേഹയെ തന്നെ കെട്ടണമെന്ന് തീരുമാനിച്ചത് അന്നേരമാണ്; അച്ഛനെ സമ്മതിപ്പിക്കാന്‍ 6 മാസമെടുത്തെന്ന് നടന്‍ പ്രസന്ന

  സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളെ കുറിച്ച്..

  'ബോള്‍ഡ് ഷൂട്ട് ചെയ്ത് തുടങ്ങിയതോടെ എനിക്ക് നെഗറ്റീവും പോസിറ്റീവും കമന്റുകള്‍ കിട്ടുമായിരുന്നു. പിന്നെ ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാറ് പോലുമില്ല. എന്റെ കംഫര്‍ട്ട് സോണില്‍ നിന്നാണോ ചെയ്യുന്നതെന്ന് മാത്രം നോക്കിയാല്‍ മതിയല്ലോ. എന്റെ ചുറ്റുമുള്ളവര്‍ക്ക് ഞാന്‍ എന്താണെന്ന് അറിയാം. അവരെനിക്ക് നല്ല സപ്പോര്‍ട്ടാണ് തരുന്നത്.

  എല്ലാവരെയും കൊണ്ട് പോസിറ്റീവ് പറഞ്ഞിട്ട് ഈ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റില്ല. എന്റെ ശരി ഞാന്‍ ചെയ്യുന്നു. അത് സ്വീകരിക്കുന്നവര്‍ സ്വീകരിക്കും. അല്ലാത്തവര്‍ പ്രതികരിച്ച് കൊണ്ടേയിരിക്കും' ജാനകി പറയുന്നു.

  സിനിമയില്‍ കിസ് ചെയ്യുന്നൊരു രംഗമുണ്ട്. ഞാനിത് വരെ ആണുങ്ങളെ മാത്രമേ ചുംബിച്ചിട്ടുള്ളു. പെണ്ണുങ്ങളെ ചുംബിച്ചിട്ടില്ല. അതെനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. സംവിധായകനോട് ഞാനിതിനെ കുറിച്ച് പറഞ്ഞു. 'നീയൊരു ആണിനെ കിസ് ചെയ്യുന്നത് എങ്ങനെയാണോ അതുപോലെ തന്നെയാണ്' ഇതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വ്വദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് കണ്ണുമടച്ച് അതങ്ങ് ചെയ്തുവെന്ന് ജാനകി പറഞ്ഞു.

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

  English summary
  Janaki Sudheer Opens Up The Viral Kiss Scene In Her Upcoming Movie Holy Wound
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X