For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിമര്‍ശിക്കുന്നവന്റെ അമ്മയോ പെങ്ങളോ അല്ലാലോ ഞാന്‍; ഫോട്ടോകള്‍ നാട്ടുകാര്‍ തന്നെ പ്രചരിപ്പിച്ചെന്ന് ജാനകി

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയായിരുന്നു ജാനകി സുധീര്‍. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുവെങ്കിലും ബിഗ് ബോസിലൂടെയാണ് ജാനകിയെ മലയാളികള്‍ അടുത്തറിയുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടാന്‍ ജാനകിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ആദ്യ ആഴ്ച തന്നെ പുറത്താകാനായിരുന്നു ജാനകിയുടെ വിധി.

  Also Read: മട്ടിലും ഭാവത്തിലും മാറി അഭയ ഹിരൺമയി, 'സ്കൂട്ടർ മാമ' വൈറൽ

  പുറത്തായ താരങ്ങളില്‍ നിന്നും ബിഗ് ബോസ് വീട്ടിലേക്ക് തിരികെ കൊണ്ടു വരണമെന്ന് താരങ്ങളും പ്രേക്ഷകരും ഏറ്റവും കൂടുതല്‍ പറഞ്ഞ പേര് ജാനകിയുടേതായിരുന്നു. അതേസമയം, ഇപ്പോഴിതാ ജാനകി നായികയായിട്ടുള്ള സിനിമ റിലീസിനെത്തുകയാണ്. ഹോളി വൂണ്ട് എന്ന സിനിമയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

  .

  ലെസ്ബിയന്‍ പ്രണയകഥയാണ് ഹോളി വൂണ്ട് പറയുന്നത്. ഇതിനാല്‍ റിലീസിന് മുമ്പ് തന്നെ ചിത്രം ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയുടെ സാദാചാര ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട് ജാനകി. താന്‍ നേരിടേണ്ടി സൈബര്‍ ആക്രമണത്തെക്കുറിച്ചും നാട്ടുകാരില്‍ നിന്നുമുണ്ടായ അനുഭവവുമൊക്കെ പങ്കുവെക്കുകയാണ് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ജാനകി.

  മോഡലിങ് എന്റെ കലയാണ്. അതുമായിട്ടാണ് ഞാന്‍ മുന്നോട്ട് പോവുന്നത്. എന്നാല്‍ മോഡലിങ്ങിലേക്ക് വരുന്ന സമയത്ത് തന്നെ വിമര്‍ശനം ഉണ്ടായിട്ടുണ്ടെന്നാണ് ജാനകി പറയുന്നത്. എന്റെ ഫോട്ടോ നാട്ടുകാര്‍ തന്നെ എടുത്ത് പല ഗ്രൂപ്പുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് മോഡലിങ് എന്താണെന്ന് പോലും അറിയില്ലെന്നും എന്നാല്‍ അവരെ ഞാന്‍ തിരുത്തേണ്ട ആവശ്യമില്ലെന്നും ജാനകി പറയുന്നു.

  ഈ വിമര്‍ശിക്കുന്നവന്റെ അമ്മയോ പെങ്ങളോ ഒന്നും അല്ലാലോ ഞാന്‍. അവരാരും അല്ല എനിക്ക് ചിലവിന് തരുന്നതും. ഞാന്‍ അധ്വാനിച്ചാണ് ജീവിക്കുന്നത് എന്നാണ് ഉറച്ച ശബ്ദത്തില്‍ ജാനകി പറയുന്നത്. ജാനകി ഒരുമാസത്തെ റെന്റ് കൊടുത്തോ, ഭക്ഷണം കഴിച്ചോ എന്നൊക്കെ ആരെങ്കിലും ചോദിക്കുമോ എന്ന് ചോദിക്കുന്ന ജാനകി അപ്പോള്‍ ഇത്തരം വിമര്‍ശനങ്ങളോട് ഞാന്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

  ബിഗ് ബോസിലെ താരങ്ങളെക്കുറിച്ചും ജാനകി അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്.
  ബിഗ് ബോസിലെ റിയല്‍ മത്സരാര്‍ത്ഥി എന്നാണ് ജാനകി റിയാസിനെക്കുറിച്ച് പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വൈല്‍ഡ് കാര്‍ഡിലൂടെ കടന്ന് വന്ന് ഷോയിലെ ഏറ്റവും ജനപ്രീയ താരങ്ങളില്‍ ഒരാളായി മാറിയ മത്സരാര്‍ത്ഥിയായിരുന്നു റിയാസ്. റിയാസ് ഒഴികെ അവിടെ നിന്ന മറ്റാരും റിയല്‍ ആയിരുന്നില്ലെന്നും എല്ലാവരും മത്സരത്തിന്റെ ഭാഗമായി ഫേക്ക് ആയിട്ട് തന്നെയാണ് നിന്നതെന്നുമാണ് ജാനകി പറയുന്നത്.

  അവസാനം ഫിനാലെയ്ക്ക് പോയപ്പോഴാണ് എല്ലാവരേയും കാണുന്നത്. എല്ലാവരും ഒരുമിച്ച് ഒരു ഹോട്ടലിലായിരുന്നു താമസം. അവിടെ ക്യാമറയൊന്നും ഉണ്ടായിരുന്നില്ലെന്നും അപ്പോഴാണ് ഇവര്‍ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോയെന്ന് മനസ്സിലാവുന്നതെന്നും ജാനകി പറയുന്നു. അതേസമയം, ഞാന്‍ അങ്ങനെ നിക്കേണ്ടിയിരുന്നില്ല, ഞാന്‍ ഞാനായിട്ട് തന്നെ നിന്നാല്‍ മതിയായിരുന്നുവെന്ന് പറയുന്ന ചില സുഹൃത്തുക്കളുണ്ടെന്നും ജാനകി പറയുന്നു.

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  ചങ്ക്സിലൂടെയാണ് ജാനകി സുധീര്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് ദുല്‍ഖര്‍ നായകനായ ഒരു യമണ്ടന്‍ പ്രേമ കഥയിലും ജാനകി സുധീര്‍ അഭിനയിച്ചു. ഹോളി വൂണ്ടാണ് ജാനകിയുടെ പുതിയ സിനിമ. അമൃത വിനോദ്, സാബു പ്രൗദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത് സന്ദീപ് ആര്‍ നിര്‍മിക്കുന്ന സിനിമയാണ് ഹോളിവൂണ്ട്. പോള്‍ വിക്ലിഫ് ആണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ജാനകി നേരത്തെ തന്നെ വ്യക്തമാക്കുന്നുണ്ട്.

  Read more about: bigg boss
  English summary
  Janaki Sudheer Slams Trolls And Reveals How People Shared Her Photos
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X